SignIn
Kerala Kaumudi Online
Monday, 17 May 2021 2.40 AM IST

ഇന്ത്യയ്‌ക്കൊരു വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു; ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ

cji-sa-bobde

ന്യൂഡൽഹി: ഒരു വനിത സുപ്രീം കോടതി ചീഫ് ജസ്റ്റിസാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ. ഹൈക്കോടതിയില്‍ അഡ്ഹോക്ക് ജ‍ഡ്ജിമാരെ നിയമിക്കുന്നത് സംബന്ധിച്ച വാദം കേള്‍ക്കുന്നതിനിടയിലായിരുന്നു കോടതിയുടെ നിരീക്ഷണം.

ജുഡീഷ്യറിയിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ കൊളീജിയത്തിന്റെ മനോഭാവത്തിൽ മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗഹൾ, സൂര്യ കാന്ത് എന്നിവരുടെ പ്രത്യേക ബെഞ്ചിന്റേതാണ് നിരീക്ഷണം.

വനിതകളെ വേണമെന്ന താല്പര്യം ഞങ്ങളുടെ മനസിലുണ്ട്. ഞങ്ങള്‍ അത് മികച്ച രീതിയില്‍ നടപ്പാക്കുന്നുമുണ്ട്. ഞങ്ങളുടെ മനോഭാവത്തില്‍ ഒരു മാറ്റവുമില്ല. നല്ല ഒരു ആളെ ലഭിക്കണമെന്ന് മാത്രമേയുളളൂ- ചീഫ് ജസ്റ്റിസ് പറഞ്ഞു.

ജുഡീഷറിയിൽ 11 ശതമാനം സ്ത്രീകള്‍ മാത്രമേയുളളൂവെന്നും, കൂടുതല്‍ പേരെ ജഡ്ജിമാരായി നിയമിക്കണമെന്നും വനിതാ അഭിഭാഷകരുടെ അസോസിയേഷനെ പ്രതിനിധീകരിച്ചെത്തിയ അഭിഭാഷകരായ സ്‌നേഹ ഖലിതയും ശോഭ ഗുപ്തയും കോടതിയില്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

ഹൈക്കോടതികളില്‍ ജഡ്ജി ആകുന്നതിനായി നിരവധി സ്ത്രീകളെ ക്ഷണിച്ചതായി ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ പറഞ്ഞു.എന്നാൽ കുട്ടികളുടെ പഠനകാര്യത്തിൽ ശ്രദ്ധിക്കണമെന്നും മറ്റും പറഞ്ഞ് അവർ പലപ്പോഴും പിന്മാറാൻ നോക്കുന്നുവെന്നും ജസ്റ്റിസ് എസ്എ ബോബ്‌ഡെ പറഞ്ഞു

ഇന്ത്യയിൽ 25 ഹൈക്കോടതികളില്‍ തെലങ്കാനയിൽ മാത്രമാണ് വനിതാ ചീഫ് ജസ്റ്റിസുളളത്. ജസ്റ്റിസ് ഹിമ കോഹ് ലിയാണ് തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ്. രാജ്യത്തെ 661 ഹൈക്കോടതി ജഡ്ജിമാരില്‍ 73 പേര്‍ മാത്രമാണ് വനിതകൾ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, CJI SA BOBDE, SC
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.