SignIn
Kerala Kaumudi Online
Saturday, 15 May 2021 4.34 AM IST

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അഭിരാമിയുടെ ദുരിത ജീവിതത്തെക്കുറിച്ചറിഞ്ഞു, ദിവസങ്ങൾക്കിപ്പുറം വിഷു കൈനീട്ടവുമായി കൃഷ്ണകുമാറെത്തി

krishna-kumar

തിരുവനന്തപുരം: മൂന്നാം ക്ലാസ് വിദ്യാർത്ഥിനി അഭിരാമിയ്ക്ക് വിഷു കൈനീട്ടം നൽകി നടൻ കൃഷ്ണ കുമാർ. ഓൺലൈൻ ക്ലാസിനായി ഒരു സ്മാർട്ട് ഫോണാണ് അദ്ദേഹം കുട്ടിയ്ക്ക് സമ്മാനമായി നൽകിയിരിക്കുന്നത്. തിരുവല്ലം എസ്പി സ്‌കൂളിലെ വിദ്യാർത്ഥിനിയായ അഭിരാമിയുടെ ദുരിതവാർത്ത തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയ്ക്കാണ് കൃഷ്ണകുമാറിന്റെ ചെവിയിലെത്തിയത്.

ശ്രീവരാഹം പറമ്പിൽ ലെയ്‌നിലെ ഒറ്റമുറി വാടകവീട്ടിലാണ് അഭിരാമിയും അമ്മൂമ്മ ലതയും താമസിക്കുന്നത്. ലതയുടെ മകൾ ഐശ്വര്യയുടെ മകളാണ് അഭിരാമി. ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ ഐശ്വര്യ മറ്റൊരു വിവാഹം കഴിഞ്ഞു പോയതുമുതൽ അമ്മൂമ്മയ്‌ക്കൊപ്പമാണ് കുട്ടി താമസിക്കുന്നത്.

വീട്ടുജോലിയ്ക്ക് പോയാണ് ലത കുടുംബം നോക്കിയിരുന്നത്. എന്നാൽ കൈയ്ക്കു പരിക്ക് പറ്റിയതിനെത്തുടർന്ന് ഇപ്പോൾ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത്. കുട്ടിയുടെ ക്ലാസുകൾ ഓൺലൈൻ ആയതോടെ ഫോൺ ആവശ്യമായി വന്നു.എന്നാൽ വാങ്ങിനൽകാൻ പണവും ഇല്ല. എത്രയും പെട്ടെന്ന് സഹായം എത്തിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കി വിഷുക്കൈനീട്ടമായി കമലേശ്വരത്തുള്ള കടയുടമയുടെ സഹായത്തോടെ സ്മാർട്ട്‌ഫോൺ എത്തിക്കുകയുമായിരുന്നെന്ന് കൃഷ്ണകുമാർ പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ACTOR KRISHNA KUMAR, NDA, SMARTPHONE
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.