തിരുവനന്തപുരം: കോൺഗ്രസിൽ നോമിനേഷൻ സംവിധാനം അവസാനിപ്പിച്ച് സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് കെ മുരളീധരൻ എം പി. തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ആകണം ഇനി പാർട്ടിയെ നയിക്കേണ്ടതെന്നു പറഞ്ഞ അദ്ദേഹം പുനഃസംഘടന വേണമെന്ന കെ സുധാകരന്റെ ആവശ്യത്തെ പിന്തുണയ്ക്കുകയും ചെയ്തു.
'പ്രവർത്തകർ തെരുവിൽ തല്ലുണ്ടാക്കുമെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പിനെ ഒഴിവാക്കരുത്. പ്രവർത്തിക്കാത്ത നേതാക്കളും പ്രവർത്തകരും പാർട്ടിക്ക് ബാധ്യതയാണ്.തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം പുനഃസംഘടന ചർച്ച ചെയ്യണം'-മുരളീധരൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ തന്റെ പോസ്റ്ററുകൾ കരമന ആറ്റിൽ ഒഴുക്കിയിട്ടുണ്ടെന്ന് പറഞ്ഞ മുരളീധരൻ നേമത്ത് താൻ വിജയിക്കുമെന്ന് ആവർത്തിക്കുകയും ചെയ്തു. കൊവിഡ് പ്രോട്ടോകോൾ പരസ്യമായി ലംഘിച്ച മുഖ്യമന്ത്രിക്ക് ജനങ്ങൾക്ക് നിർദേശം നൽകാൻ അവകാശമില്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |