SignIn
Kerala Kaumudi Online
Monday, 17 May 2021 10.14 PM IST

ഉത്തര്‍പ്രദേശില്‍ ഞായറാഴ്ച ലോക്ഡൗണ്‍; മാസ്‌ക് ധരിക്കാത്തവര്‍ക്ക് 1000 രൂപ മുതല്‍ 10000 വരെ പിഴ

up

ലക്‌നൗ: സംസ്ഥാന വ്യാപകമായി ഞായറാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതോടൊപ്പം മാസ്‌ക് ഉപയോഗിക്കാത്തവര്‍ക്ക് കനത്ത പിഴ ചുമത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും 1000 രൂപ പിഴ ചുമത്താനും ഈ കുറ്റം വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ അവരില്‍ നിന്നും 10000 രൂപ ഈടാക്കാനുമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ലോക്ഡൗണ്‍ ദിവസം പൊതു ഇടങ്ങൾ എല്ലാം അണുവിമുക്തമാക്കാൻ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് 20,510 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം 1.11 ലക്ഷമായി ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൊവിഡ് സെന്ററുകളായി മാറ്റും. പ്രയാഗ് മെഡിക്കല്‍ കോളേജ് പ്രത്യേക കൊവിഡ് ആശുപത്രിയായി മാറ്റാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍ എടുത്തത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, UP, LOCKDOWN, COVID, SANITARAZER, YOGI ADITYAANTH
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.