SignIn
Kerala Kaumudi Online
Friday, 14 May 2021 7.00 PM IST

വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാനത്ത് ലോക്ക്‌ഡൗൺ ഏർപ്പെടുത്തണം, ഹൈക്കോടതിയിൽ ഹ‌ർജി

kk

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്ന മേയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക്‌ഡൗൺ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. മേയ് ഒന്നിന് അർദ്ധരാത്രി മുതൽ രണ്ടിന് അർദ്ധരാത്രി വരെ ലോക്ക്‌ഡൗൺ വേണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സംസ്ഥാന സർക്കാരിനോട് ഇക്കാര്യത്തിൽ പ്രതികരണം തേടിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മിഷനെ കേസിൽ കക്ഷി ചേർക്കാനും കോടതി ഉത്തരവിട്ടു. കേസ് ചൊവ്വാഴ്ച കോടതി പരിഗണിക്കും. കൊല്ലത്തെ അഭിഭാഷകനായ അഡ്വ. വിനോദ് മാത്യു വിൽസൺ ആണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ASSEMBLY ELECTION, ASSEMBLY ELECTION RESULT, KERALA, KERALA ELECTION, KERALA HIGH COURT
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.