.കണ്ണൂർ:കണ്ണൂർ സർവ്വകലാശാലയിൽ യു.ജി.സി എച്ച്.ആർ.ഡി സെന്ററിൽ അസിസ്റ്റന്റ് ഡയരക്ടറായി എ.എൻ ഷംസീർ എം.എൽ.എ യുടെ ഭാര്യക്ക് നിയമനം നൽകാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വകലാശാല വൈസ് ചാൻസിലറുടെ വീട് ഉപരോധിച്ചു.
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കെ ധൃതിപ്പെട്ട് നിയമനം നടത്താനുള്ള നീക്കം ദുരൂഹമാണെന്നും
ബന്ധു നിയമനത്തിന് വേണ്ടി സർവ്വകലാശാല ചട്ടങ്ങൾ കാറ്റിൽ പറത്തുകയാണെന്നും വഴിവിട്ട നിയമനത്തിന് വൈസ് ചാൻസിലർ കൂട്ട് നിൽകുകയാണെന്നും പി.മുഹമ്മദ് ഷമ്മാസ് പറഞ്ഞു.ഇന്റർവ്യൂ നടത്താൻ സർവ്വകലാശാലയിൽ എത്താതെ വീട്ടിലിരുന്ന് ഇന്റർവ്യൂ നടത്താനുള്ള വൈസ് ചാൻസിലറുടെ നടപടി ഒളിച്ചുകളിയാണെന്നും ആരോപിച്ച കെ.എസ്.യു രാവിലെ പതിനൊന്നോടെയാണ് വൈസ് ചാൻസിലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്റെ വീട് ഉപരോധിച്ചത്.
പ്രതിഷേധത്തിനിടയിൽ വീട്ടിലേക്ക് ഇരച്ചുകയറിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.പ്രതിഷേധ സമരം കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ അഭിജിത്ത്.സി ടി,ഫർഹാൻ മുണ്ടേരി,അൻസിൽ വാഴപ്പള്ളിൽ,ആദർശ് മാങ്ങാട്ടിടം,ആകാശ് ഭാസ്ക്കർ,ഹരികൃഷ്ണൻ പാളാട്,ഉജ്വൽ പവിത്രൻ,സായന്ത്.ടി,അതുൽ എം.സി,അക്ഷയ് കോവിലകം,സുഫൈൽ സുബൈർ,ചാൾസ് സണ്ണി
തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |