പറവൂർ: ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിൽ അമ്പത്തിയെട്ട് വയസുള്ള സ്ത്രീയുടെ വയറ്റിൽ നിന്നും അഞ്ചര കിലോഗ്രോം വരുന്ന മുഴ നീക്കം ചെയ്തു. ക്രമാതീതമായി വയറ് വികസിക്കുന്ന രോഗത്താലാണ് ചികിത്സത്തെത്തിയത്. കോളേജിലെ ഉദരരോഗ വിഭാഗത്തിൽ നടത്തിയ സി. ടി. സ്കാനിലും പരിശോധനയിൽ മുഴ കണ്ടെത്തി. നാല് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ ഗർഭാശയവും അണ്ഡാശയവും ഉൾപ്പെടെയുള്ള വലിയ മുഴ നീക്കം ചെയ്തത്. ശസ്ത്രക്രിയക്കുശേഷം രോഗി പരിപൂർണസുഖം പ്രാപിച്ച ശേഷം ഡിസ്ചാർജ് ചെയ്തു. ഗാസ്ട്രോ സർജറി വിഭാഗത്തിലെ ഡോ. പ്രസാദ് കൃഷ്ണൻ, ഡോ.സ്റ്റാലിഷ്, ഡോ. ശ്രീജിത്ത് പ്രസാദ്, ഡോ.കെവിൻ, ഗൈനക്കോളജി വിഭാഗത്തിലെ ഡോ. ജോർജി, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. പ്രശാന്ത് മോഹൻ, ഡോ. ശിൽപ, റേഡിയോളജി വിഭാഗത്തിലെ ഡോ. ഗുരു സിദ്ധന ഗൗഡ, നഴ്സുമാരായ ലേഖ, അശ്വതി എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |