SignIn
Kerala Kaumudi Online
Tuesday, 16 April 2024 8.10 PM IST

വിഭാഗിയതയുടെ അണിയറ രഹസ്യങ്ങൾ പുറത്തേക്ക്; രാജ്യസഭയിലേക്ക് പരിഗണിക്കാത്തതിൽ അതൃപ്‌തി പരസ്യമാക്കി ചെറിയാൻ ഫിലിപ്പ്

cheriyan-philip

രാജ്യസഭ സീറ്റിൽ സി പി എം പരിഗണിക്കാത്തതിൽ അതൃപ്‌തി പരസ്യമാക്കി ചെറിയാൻ ഫിലിപ്പ്. രാഷ്ട്രീയത്തിൽ നിന്ന് എഴുത്തിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന്‌ വ്യക്തമാക്കിയുളള ഫേസ്ബുക്ക് പോസ്റ്റിലാണ് തന്റെ അതൃപ്‌തി ചെറിയാൻ ഫിലിപ്പ് പരോക്ഷമായി സൂചിപ്പിക്കുന്നത്.

രാജ്യസഭ സീറ്റിലേക്ക് അവസാന നിമിഷം വരെ സി പി എം പരിഗണിച്ചിരുന്ന പേരാണ് ചെറിയാൻ ഫിലിപ്പിന്റേത്. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. ഇതോടെയാണ് നേതൃത്വത്തിനെതിരെ അതൃപ്‌തി പരസ്യമാക്കി ചെറിയാൻ ഫിലിപ്പ് രംഗത്ത് എത്തിയിരിക്കുന്നത്. രാജ്യസഭയിലേക്ക് ജോൺ ബ്രിട്ടാസിനെയും, ഡോ വി ശിവദാസനെയുമാണ് സി പി എം പരിഗണിച്ചത്.


ചരിത്രത്തിന്റെ ഗതിവിഗതികളോടൊപ്പം വിവിധ കക്ഷികളിലെ പുറത്തറിയാത്ത അന്തർനാടകങ്ങളും വിഭാഗിയതയുടെ അണിയറ രഹസ്യങ്ങളും നൂറു ശതമാനം സത്യസന്ധമായും നിക്ഷ്പക്ഷമായും പ്രതിപാദിക്കുമെന്നാണ് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. 'ഇടതും വലതും' എന്നാണ് പുസ്തകത്തിന്റെ പേര്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

'ഇടതും വലതും ' -എഴുതി തുടങ്ങുന്നു. കർമ്മമേഖലയിൽ എഴുത്തിന് കൂടുതൽ പ്രാധാന്യം നൽകും. നാല്പതു വർഷം മുൻപ് ഞാൻ രചിച്ച 'കാൽ നൂറ്റാണ്ട് ' എന്ന കേരള രാഷ്ട്രീയ ചരിത്രം ഇപ്പോഴും രാഷ്ട്രീയ, ചരിത്ര ,മാദ്ധ്യമ വിദ്യാർത്ഥികളുടെ റഫറൻസ് ഗ്രന്ഥമാണ്. ഇ എം എസ്, സി.അച്ചുതമേനോൻ , കെ.കരുണാകരൻ, എ.കെ ആൻ്റണി, ഇ കെ നായനാർ, പി കെ.വാസുദേവൻ നായർ, സി.എച്ച് മുഹമ്മദ് കോയ, ഉമ്മൻ ചാണ്ടി, കെ.എം മാണി, ആർ.ബാലകൃഷ്ണപിള്ള എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തിരുന്നു. ബുദ്ധിപരമായ സത്യസന്ധത പുലർത്തുന്ന പുസ്തകം എന്നാണ് ഇ എം എസ് വിശേഷിപ്പിച്ചത്. ഈ പുസ്തകത്തിന് നിരവധി അവാർഡുകൾ ലഭിച്ചിരുന്നു. ഈ പുസ്തകത്തിൻ്റെ പിന്തുടർച്ചയായ നാല്പതു വർഷത്തെ ചരിത്രം എഴുതാൻ രാഷ്ട്രീയ തിരക്കുമൂലം കഴിഞ്ഞില്ല. കാൽനൂറ്റാണ്ടിനു ശേഷമുള്ള ഇതുവരെയുള്ള കേരള രാഷ്ട്രീയ ചരിത്രം ഉടൻ എഴുതി തുടങ്ങും. ചരിത്രഗതിവിഗതികളോടൊപ്പം വിവിധ കക്ഷികളിലെ പുറത്തറിയാത്ത അന്തർനാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും നൂറു ശതമാനം സത്യസന്ധമായും നിക്ഷ്പക്ഷമായും പ്രതിപാദിക്കും. ഇടതും വലതും - എന്നായിരിക്കും ചരിത്ര പുസ്തകത്തിൻ്റെ തലക്കെട്ട്.

'ഇടതും വലതും ' -എഴുതി തുടങ്ങുന്നു. കർമ്മമേഖലയിൽ എഴുത്തിന് കൂടുതൽ പ്രാധാന്യം നൽകും. നാല്പതു വർഷം മുൻപ് ഞാൻ രചിച്ച 'കാൽ...

Posted by Cherian Philip on Friday, April 16, 2021

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHERIYAN PHILIP, CPM, CHERIYAN PHILIP FB POST, CONGRESS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.