SignIn
Kerala Kaumudi Online
Monday, 10 May 2021 6.43 AM IST

ജനാധിപത്യത്തിന്റെ ഉത്സവം ഒറ്റഫ്രെയിമിൽ

vara

ഒരു രാഷ്ട്രീയ സംഭവത്തി​ന്റെ​ ​വി​ശ​ക​ല​നം​ ​എ​ന്ന​തി​ല​പ്പു​റം​ ​ഡി​സൈ​ൻ​ ​എ​ല​മെ​ന്റ് ​എ​ന്ന​ ​രീ​തി​യി​ൽ​ ​കാ​ർ​ട്ടൂ​ണു​ക​ൾ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​ ​പ​റ്റി​ ​ഈ​ ​പം​ക്തി​യി​ൽ​ ​മു​മ്പ് ​പ​ല​വ​ട്ടം​ ​എ​ഴു​തി​യി​ട്ടു​ണ്ട്.​ ​വ​ലി​യ​ ​ഒ​രു​ ​സം​ഭ​വ​ത്തെ​ ​അ​ട​യാ​ള​പ്പെ​ടു​ത്താ​ൻ​ ​ഫോ​ട്ടോ​ഗ്രാ​ഫ് ​കൊ​ണ്ടോ​ ​ഇ​ൻ​ഫോ​ഗ്രാ​ഫി​ക്‌​സ് ​കൊ​ണ്ടോ സാ​ദ്ധ്യ​മാ​വാ​ത്ത​ ​അ​വ​സ്ഥ​ ​ഉ​ണ്ടാ​കു​മ്പോ​ഴാ​ണ് ​ഇ​ത്ത​ര​ത്തി​ൽ​ ​കാ​ർ​ട്ടൂ​ണു​ക​ൾ​ ​പ്ര​സ​ക്ത​മാ​കു​ന്ന​ത് ​ഒ​രു​ ​ഫോ​ട്ടോ​ഗ്രാ​ഫി​നോ​ ​ഇ​ൻ​ഫോ​ഗ്രാ​ഫി​ക്‌​സി​നോ​ ​ഒ​രി​ക്ക​ലും​ ​സാ​ദ്ധ്യ​മാ​കാ​ത്ത​ ​ത​ര​ത്തി​ൽ​ ​രാ​ഷ്ട്രീ​യ​ ​വി​ശ​ക​ല​നം​ ​വാ​യ​ന​ക്കാ​ര​ന് ​ഏ​റ്റ​വും​ ​ആ​സ്വാ​ദ്യ​ക​ര​മാ​യ​ ​രീ​തി​യി​ൽ​ ​ന​ൽ​കാ​നാ​കും​ ​എ​ന്ന​തി​നൊ​പ്പം​ ​പ​ത്ര​ത്തി​ന്റെ​ ​ദൃ​ശ്യ​ഭം​ഗി​യും​ ​ഉ​റ​പ്പു​വ​രു​ത്താ​നാ​കും​ ​എ​ന്ന​താ​ണ് ​ഇ​ത്ത​രം​ ​കാ​ർ​ട്ടൂ​ണു​ക​ളു​ടെ​ ​പ്ര​ത്യേ​ക​ത.

തി​ര​ഞ്ഞെ​ടു​പ്പ് ​കാ​ലം​ ​കാ​ർ​ട്ടൂ​ണു​ക​ളു​ടെ​ ​പൂ​ക്കാ​ല​മാ​ണ്.​ ​വി​വി​ധ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​നി​ര​വ​ധി​ ​കാ​ർ​ട്ടൂ​ണു​ക​ൾ​ ​വാ​യ​ന​ക്കാ​ർ​ക്ക് ​ആ​സ്വാ​ദ്യ​ക​ര​മാ​യ​ ​രീ​തി​യി​ൽ​ ​പ​ത്ര​ങ്ങ​ളി​ൽ​ ​അ​ച്ച​ടി​ച്ചു​ ​വ​രു​ന്ന​ ​കാ​ലം.​ ​വോ​ട്ടെ​ടു​പ്പ് ​ദി​നം​ ​പ​ത്ര​ങ്ങ​ൾ​ക്ക് ​മി​ക​ച്ച​ ​ഒ​രു​ ​ഡി​സ്‌​പ്ലേ​ ​ആ​വ​ശ്യ​മു​ള്ള​ ​ദി​ന​മാ​ണ്.​ ​പ​ല​പ്പോ​ഴും​ ​ന​ല്ല​ ​ഫോ​ട്ടോ​ഗ്രാ​ഫു​ക​ൾ​ ,​ ​ഇ​ൻ​ഫോ​ ​ഗ്രാ​ഫി​ക്സ് ​എ​ന്നി​വ​ ​ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും​ ​മി​ക്ക​ ​പ​ത്ര​ങ്ങ​ളും​ ​അ​ന്ന് ​ഡി​സൈ​ൻ​ ​ചെ​യ്യു​ക.​ ​പ​ക്ഷേ,​ ​ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​ ​ഉ​ത്സ​വം​ ​എ​ന്ന​ ​ആ​ശ​യം​ ​വാ​യ​ന​ക്കാ​ർ​ക്ക് ​ഏ​റ്റ​വും​ ​ഹൃ​ദ്യ​മാ​യ​ ​രീ​തി​യി​ൽ​ ​ന​ൽ​കാ​ൻ​ ​സാ​ധി​ക്കു​ക​ ​ഒ​രു​ ​കാ​ർ​ട്ടൂ​ണി​നാ​യി​രി​ക്കും.
സം​സ്ഥാ​ന​ത്ത് ​കൊ​വി​ഡ് ​ഭീ​തി​ ​വി​ട്ടൊ​ഴി​യാ​തെ​ ​ഉ​ള്ള​ ​അ​ന്ത​രീ​ക്ഷ​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​നി​യ​മ​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ആ​ണ​ല്ലോ​ ​ഇ​പ്പോ​ൾ​ ​ക​ട​ന്നു​പോ​യ​ത്. നി​ര​വ​ധി​ ​വി​ഷ​യ​ങ്ങ​ൾ​ ​ഈ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ച​ർ​ച്ച​യാ​യി.​ ​ഇ​ട​തു​ ​മു​ന്ന​ണി​ ​സ​ർ​ക്കാ​രി​ന്റെ​ ​ജ​ന​ക്ഷേ​മ,​ ​സാ​മൂ​ഹ്യ​ ​സു​ര​ക്ഷ​ ​ന​ട​പ​ടി​ക​ൾ​ ​മു​ൻ​നി​ർ​ത്തി​യാ​ണ് ​ഇ​ട​തു​പ​ക്ഷം​ ​വോ​ട്ട് ​തേ​ടി​യ​തെ​ങ്കി​ൽ​ ​സ​ർ​ക്കാ​രി​ന്റെ​ ​വി​വി​ധ​ ​പാ​ളി​ച്ച​ക​ളെ​ ​യും​ ​നി​ര​വ​ധി​ ​ആ​രോ​പ​ണ​ങ്ങ​ളെ​യും​ ​മു​ൻ​നി​ർ​ത്തി​യാ​ണ് ​പ്ര​തി​പ​ക്ഷം​ ​വോ​ട്ട് ​പി​ടി​ച്ച​ത്. സം​സ്ഥാ​ന​ത്ത് ​പ​ല​ ​മ​ണ്ഡ​ല​ങ്ങ​ളി​ലും​ ​ത്രി​കോ​ണ​മ​ത്സ​രം​ ​ന​ൽ​കി​ക്കൊ​ണ്ട് ​ബി.​ജെ.​പി​യും​ ​ക​ളം​ ​നി​റ​ഞ്ഞു.
മെ​ട്രോ​ ​മാ​ൻ​ ​എ​ന്ന​ ​പേ​രി​ൽ​ ​പ്ര​ശ​സ്‌​ത​നാ​യ​ ​ഈ​ ​ശ്രീ​ധ​ര​നെ​ ​പാ​ല​ക്കാ​ട് ​മ​ത്സ​രി​പ്പി​ക്കാ​ൻ​ ​ആ​യ​ത് ​ബി.​ജെ.​പി​ ​വ​ലി​യ​ ​നേ​ട്ട​മാ​യി​ ​എ​ടു​ത്തു​ ​കാ​ണി​ച്ചു.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​അ​ട​ക്കം​ ​പ്ര​ച​ര​ണ​ത്തി​ന് ​ചൂ​ട് ​പ​ക​ർ​ന്ന് ​സം​സ്ഥാ​ന​ത്ത് ​എ​ത്തി.​ ​പി​ണ​റാ​യി​ ​വി​ജ​യ​നെ​ ​ക്യാ​പ്ട​ൻ​ ​എ​ന്ന​ ​രീ​തി​യി​ൽ​ ​ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ​ ​തി​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു​ ​ഇ​ത്.​ ​വ്യ​ക്തി​പൂ​ജ​ ​ക​മ്മ്യൂ​ണി​സ്റ്റ് ​രീ​തി​ ​അ​ല്ല​ ​എ​ന്ന് ​പ​ല​വ​ട്ടം​ ​പ്ര​ഖ്യാ​പി​ച്ച​ ​ആ​ളാ​ണ് ​പി​ണ​റാ​യി​ ​വി​ജ​യ​ൻ.​ ​വി​ ​എ​സ് ​അ​ച്യു​താ​ന​ന്ദ​ൻ,​പി.​ജ​യ​രാ​ജ​ൻ​ ​എ​ന്നി​വ​രു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​ഈ​ ​നി​ല​പാ​ട് ​വ്യ​ക്ത​മാ​ക്കു​ക​യും​ ​വ്യ​ക്തി​ ​പൂ​ജ​യെ​ ​എ​തി​ർ​ക്കു​ക​യും​ ​ചെ​യ്‌​ത​ ​ആ​ളാ​ണ് ​അ​ദ്ദേ​ഹം.​ ​പ​ക്ഷേ​ ​ഈ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മു​ന്ന​ണി​യു​ടെ​ ​നാ​യ​ക​ ​സ്ഥാ​നം​ ​വ​ഹി​ക്കു​ന്ന​ ​അ​ദ്ദേ​ഹ​ത്തി​ന് ​ക്യാ​പ്ട​ൻ​ ​എ​ന്ന​ ​വി​ശേ​ഷ​ണം​ ​വ്യാ​പ​ക​മാ​യി​ ​പ്ര​ച​രി​ച്ചു.​പി​ ​ആ​ർ​ ​ഏ​ജ​ൻ​സി​ക​ളു​ടെ​ ​വേ​ല​യാ​ണി​തെ​ന്നും​ ​അ​തി​ൽ​ ​പി​ണ​റാ​യി​ ​അ​ഭി​ര​മി​ക്കു​ക​യാ​ണ് ​എ​ന്നും​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ആ​രോ​പി​ച്ചു.

ee

വ്യ​ക്തി​ക​ളെ​ ​ഉ​യ​ർ​ത്തി​ക്കാ​ണി​ക്കു​ന്ന​ ​രീ​തി​ ​ക​മ്മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​ക​ളി​ൽ​ ​ഇ​ല്ല​ ​എ​ന്ന് ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്‌​ണ​നും​ ​കാ​നം​ ​രാ​ജേ​ന്ദ്ര​നും​ ​പ്ര​തി​ക​രി​ച്ചു. പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​തു​ട​ർ​ഭ​ര​ണം​ ​നേ​ടു​മെ​ന്ന​ ​നി​ര​വ​ധി​ ​സ​ർ​വ്വേ​ ​ക​ൾ​ക്കി​ട​യി​ൽ​ ​ഈ​ ​ക്യാപ്ടൻ​ ​വി​ളി​യും​ ​തി​ര​ഞ്ഞെ​ടു​പ്പ് ​രം​ഗ​ത്ത് ​ഏ​റെ​ ​ച​ർ​ച്ച​ ​ആ​യി. പി​ണ​റാ​യി​ക്കെ​തി​രെ​ ​ശ​ക്ത​നാ​യ​ ​ഒ​രു​ ​നേ​താ​വി​നെ​ ​മ​ത്സ​രി​പ്പി​ക്കാ​ൻ​ ​സാ​ധി​ക്കാ​തി​രു​ന്ന​ ​കോ​ൺ​ഗ്ര​സ് ​പ​ക്ഷെ​ ​ഏ​റ്റ​വും​ ​ശ​ക്ത​മാ​യ​ ​മ​ത്സ​രം​ ​ന​ട​ത്തു​ന്ന​ത് ​നേ​മം​ ​മ​ണ്ഡ​ല​ത്തി​ലാ​ണ്.​ ​ബി.​ജെ.​പി​യു​ടെ​ ​ഏ​ക​ ​സി​റ്റിം​ഗ് ​സീ​റ്റാ​യ​ ​നേ​മ​ത്ത് ​മ​ത്സ​രി​ക്കാ​ൻ​ ​കെ.​മു​ര​ളീ​ധ​ര​ൻ​ ​എം​. പി​യെ​യാ​ണ് ​രാ​ഹു​ൽ​ഗാ​ന്ധി​ ​നി​യോ​ഗം​ ​ഏ​ൽ​പ്പി​ച്ച​ത്.​ ​മു​ര​ളി​ ​പ്ര​തി​നി​ധാ​നം​ ​ചെ​യ്യു​ന്ന​ത് ​കേ​ര​ളം​ ​എ​ന്ന​ ​ആ​ശ​യ​ത്തെ​ ​ആ​ണ് ​എ​ന്നാ​ണ് ​നേ​മം​ ​മ​ണ്ഡ​ല​ത്തി​ലെ​ ​പ്ര​ച​ര​ണ​ ​പ​രി​പാ​ടി​യി​ൽ​ ​നേ​രി​ട്ട് ​എ​ത്തി​യ​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​പ​റ​ഞ്ഞ​ത്.​ ​ബി​.ജെ​.പി​യു​ടെ​ ​സി​റ്റിം​ഗ് ​സീ​റ്റ് ​മു​ര​ളി​യി​ലൂ​ടെ​ ​തി​രി​ച്ചെ​ടു​ക്കാ​ൻ​ ​ആ​യാ​ൽ​ ​അ​ത് ​ദേ​ശീ​യ​ത​ല​ത്തി​ലും​ ​കോ​ൺ​ഗ്ര​സി​ന് ​ഗു​ണം​ ​ചെ​യ്യും​ ​എ​ന്ന​ ​ചി​ന്ത​യാ​ണ് ​രാ​ഹു​ൽ​ഗാ​ന്ധി​ക്ക് ​എ​ങ്കി​ൽ​ ​ഹൈ​ക്ക​മാ​ന്റ് ​പി​ന്തു​ണ​യോ​ടെ​ ​സം​സ്ഥാ​ന​ ​രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു​ള്ള​ ​ത​ന്റെ​ ​ശ​ക്ത​മാ​യ​ ​തി​രി​ച്ചു​വ​ര​വ് ​ആ​യാ​ണ് ​മു​ര​ളി​ ​ഈ​ ​മ​ൽ​സ​ര​ത്തെ​ ​കാ​ണു​ന്ന​ത്.

സ​ർ​ക്കാ​രി​നെ​തി​രെ​ ​നി​ര​വ​ധി​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​ഒ​ന്നാ​യി​ ​ഉ​ന്ന​യി​ച്ച് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​നി​റ​ഞ്ഞു​നി​ന്നു.​ ​പ​ക്ഷേ​ ​പ​ല​പ്പോ​ഴും​ ​അ​ത്ര​ ​ന​ല്ല​ ​വ​ര​വേ​ൽ​പ്പ് ​അ​ല്ല​ ​അ​ദ്ദേ​ഹ​ത്തി​ന് ​സ​മൂ​ഹ​ ​മാ​ധ്യ​മ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​സൈ​ബ​ർ​ ​പോ​രാ​ളി​ക​ളി​ൽ​ ​നി​ന്നും​ ​ല​ഭി​ച്ച​ത് ​പ​ല​ ​ആ​രോ​പ​ണ​ങ്ങ​ളി​ലും​ ​ക​ഴ​മ്പി​ല്ല​ ​എ​ന്നും​ ​പ​ല​ ​ആ​രോ​പ​ണ​ങ്ങ​ളും​ ​തി​രി​ച്ച​ടി​യാ​യി​ ​എ​ന്നും​ ​ച​ർ​ച്ച​ക​ളി​ൽ​ ​നി​റ​ഞ്ഞു.​ ​സ​ർ​ക്കാ​രി​നെ​ ​നി​ര​ന്ത​രം​ ​പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​തും​ ​സ​ർ​ക്കാ​രി​ന് ​നി​ര​ന്ത​രം​ ​മ​റു​പ​ടി​ ​പ​റ​യേ​ണ്ടി​ ​വ​രു​ന്ന​തു​മാ​യ​ ​നി​ര​വ​ധി​ ​വി​ഷ​യ​ങ്ങ​ൾ​ ​ചെ​ന്നി​ത്ത​ല​ക്ക് ​ഈ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഉ​യ​ർ​ത്താ​നാ​യി​ ​എ​ന്ന​ത് ​പ​റ​യാ​തെ​ ​വ​യ്യ.
ശ​ബ​രി​മ​ല​ ​വി​ഷ​യ​ത്തെ​ ​വീ​ണ്ടും​ ​ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണ് ​ബി​ജെ​പി​ ​തെ​ര​ഞ്ഞെ​ടു​പ്പി​നെ​ ​നേ​രി​ട്ട​ത്.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​ശ​ര​ണം​വി​ളി​യോ​ടെ​യാ​ണ് ​പ്ര​ച​ര​ണ​ ​രം​ഗ​ത്ത് ​എ​ത്തി​യ​ത്.​ 35​ ​സീ​റ്റു​ക​ൾ​ ​ല​ഭി​ച്ചാ​ൽ​ ​ബി​.ജെ​.പി​ ​ഇ​ത്ത​വ​ണ​ ​ഭ​ര​ണം​ ​പി​ടി​ക്കു​മെ​ന്ന​ ​കെ​ ​സു​രേ​ന്ദ്ര​ന്റെ​ ​പ്ര​സ്‌​താ​വ​ന​യും​ ​താ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ആ​കാ​ൻ​ ​ത​യ്യാ​റാ​ണെ​ന്ന​ ​ഇ.​ ​ശ്രീ​ധ​ര​ന്റെ​ ​പ്ര​സ്‌​താ​വ​ന​യു​മൊ​ക്കെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​രം​ഗ​ത്ത് ​ഒ​രു​പാ​ട് ​കാ​ർ​ട്ടൂ​ണു​ക​ൾ​ക്ക് ​വി​ഷ​യ​മാ​യി. ഈ​ ​സം​ഭ​വ​ങ്ങ​ൾ​ ​എ​ല്ലാം​ ​ഒ​റ്റ​ ​ഫ്രെ​യി​മി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​ദൃ​ശ്യ​ഭം​ഗി​ ​ഉ​റ​പ്പു​വ​രു​ത്തും​ ​വി​ധം​ ​ഒ​രു​ ​കാ​ർ​ട്ടൂ​ൺ​ ​ത​യ്യാ​റാ​ക്കു​ക​യാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പ് ​ദി​ന​മാ​യ​ ​ഏ​പ്രി​ൽ​ ​ആ​റി​ന് ​ചെ​യ്‌​ത​ത്.​ ​ഏ​പ്രി​ൽ​ ​ആ​റി​ന് ​പു​റ​ത്തി​റ​ങ്ങി​യ​ ​കേ​ര​ള​കൗ​മു​ദി​യു​ടെ​ ​ഒ​ന്നാം​ ​പേ​ജി​ൽ​ ​വ​ലി​യ​ ​പ്രാ​ധാ​ന്യ​ത്തോ​ടെ​ ​ത​ന്നെ​ ​ഈ​ ​ചി​ത്രം​ ​അ​ച്ച​ടി​ച്ചു​വ​ന്നു.
(ടി.കെ. സുജിത്തിന്റെ ഫോൺ: 9349320281)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CARTOON STORIES, WEEKLY, VARAYORAMAKAL, TK SUJITH
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.