SignIn
Kerala Kaumudi Online
Saturday, 08 May 2021 4.24 AM IST

'അവന്റെ കോടിക്കണക്കിന് ആരാധകരിൽ ഒരാളാണ് ഞാനും, എന്ത് പറയണമെന്ന് അറിയില്ല'; വിവേകിനെ ഓർത്ത് വിതുമ്പലോടെ വടിവേലു

vadivelu

തമിഴ് ചലച്ചിത്ര താരം വിവേകിന്റെ ആകസ്‌മികമായ മരണത്തിന്റെ ഞെട്ടലിലാണ് തെന്നിന്ത്യൻ ചലച്ചിത്ര ലോകം.തമിഴിലെയും മലയാളത്തിലെയും നിരവധി താരങ്ങൾ വിവേകിന്റെ മരണത്തിൽ ഞെട്ടലും അനുശോചനവും രേഖപ്പെടുത്തി.പലരും വിതുമ്പലോടെയും നിറകണ്ണുകളോടെയുമാണ് അദ്ദേഹത്തെ അനുസ്‌മരിച്ചത്. തന്റെ സഹതാരത്തിന്റെ മരണത്തിൽ വിങ്ങുന്ന മനസോടെ അനുശോചിക്കുകയാണ് തമിഴ് ഹാസ്യതാരം വടിവേലു.

'നടൻ വിവേക് മരിച്ചു എന്ന വാർത്ത അറിഞ്ഞു. ഞാനും അദ്ദേഹവും ഒരുപാട് ചിത്രങ്ങളിൽ ഒരുമിച്ചു ജോലിനോക്കിയവരാണ്. അവനെ കുറിച്ച് പറയുമ്പോൾ എന്റെ തൊണ്ട ഇടറുന്നു. നല്ലവനാണ് അവൻ. ഇനിയും ജീവിക്കേണ്ടവനായിരുന്നു. അയാളെ പോലെ കാര്യങ്ങളെ തുറന്ന് സംസാരിക്കുന്ന ഒരാൾ വേറെയില്ല. ഓരോ വിഷയത്തെ കുറിച്ചും അവൻ പറയുന്നത് നമ്മുടെ മനസിൽ പതിയും. നല്ല എളിമയോടെ നമ്മോട് സംസാരിക്കും.' വടിവേലു അനുസ്‌മരിച്ചു. 'അവന്റെ കോടിക്കണക്കിന് ആരാധകരിൽ ഒരാളാണ് ഞാനും. വിവേക് ഇങ്ങനെ മരിച്ചത് വളരെ കഷ്‌ടമായി. ദുഃഖം താങ്ങാനാവുന്നില്ല, എന്ത് പറയണമെന്നറിയില്ല' വടിവേലു പറഞ്ഞു. ആരാധകരെല്ലാം ധൈര്യമായിരിക്കണമെന്നും വിവേക് എവിടെയും പോയിട്ടില്ല,നമ്മുടെ മനസിൽ തന്നെയുണ്ടെന്ന് ആരാധകരെ വടിവേലു ആശ്വസിപ്പിച്ചു. മധുരയിൽ അമ്മയോടൊപ്പമായതിനാൽ വിവേകിനെ അവസാനമായി ഒരുനോക്ക് കാണാനാവില്ലെന്ന ദുഃഖവും വടിവേലു പങ്കുവച്ചു

വെള‌ളിയാഴ്‌ച രാവിലെ 11 മണിയോടെ സ്വന്തം വീട്ടിൽവച്ച് ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ വിവേക് ഇന്ന് പുലർച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VIVEK, REMEMBERING, VADIVELU, TAMIL ACTOR VIVEKH
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.