SignIn
Kerala Kaumudi Online
Monday, 10 May 2021 6.16 AM IST

നാടകത്തിന്റെ പൂർണചന്ദ്രൻ നടൻ പ്രേംകുമാറിന്റെ പി. ബാലചന്ദ്രൻ ഓർമ്മ

ee

സിനി​മ​യെ​ ​സ്‌​നേ​ഹി​ക്കു​ന്ന​ ​ആ​സ്വാ​ദ​ക​രു​ടെ​ ​മ​ന​സി​​​ൽ​ ​ഇ​ടം​ ​നേ​ടി​യ​ ​ഒ​ട്ട​ന​വ​ധി​ ​മി​ക​ച്ച​ ​സി​നി​മ​ക​ളു​ടെ​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ക​യും​ ​അ​ഭി​ന​യി​ക്കു​ക​യും​ ​സം​വി​ധാ​നം​ ​ചെ​യ്യു​ക​യു​മൊ​ക്കെ​ ​ചെ​യ്ത​ ​ഒ​രു​ ​ച​ല​ച്ചി​ത്ര​കാ​ര​നാ​യി​ട്ടാ​ണ് ​അ​ധി​കം​ ​പേ​രും​ ​ഇ​ന്ന് ​പി.​ ​ബാ​ല​ച​ന്ദ്ര​ൻ​ ​എ​ന്ന​ ​മ​ഹാ​പ്ര​തി​ഭ​യെ​ ​അ​റി​യു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ഒ​രു​ ​കാ​ല​ത്ത് ​അ​മ​ച്വ​ർ​ ​നാ​ട​ക​വേ​ദി​യി​ലും​ ​കാ​മ്പ​സ് ​തീ​യേ​റ്റ​റി​ലു​മൊ​ക്കെ​ ​വ​ലി​യ​ ​ച​ല​നം​ ​സൃ​ഷ്‌​ടി​ച്ച​ ​ആ​ധു​നി​ക​ ​നാ​ട​ക​ങ്ങ​ളു​ടെ​ ​അ​മ​ര​ക്കാ​ര​നാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​അ​ർ​ത്ഥ​പൂ​ർ​ണ​മാ​യ​ ​നാ​ട​ക​വേ​ദി​ക്കു​വേ​ണ്ടി​ ​അ​ഹോ​രാ​ത്രം​ ​പ്ര​യ​ത്നി​ച്ച​ ​അ​സാ​ധാ​ര​ണ​ ​ധീഷ​ണ​ശാ​ലി​യാ​യ​ ​ഒ​രു​ ​നാ​ട​ക​ക്കാ​ര​ൻ​ ​എ​ന്ന​ ​നി​ല​യി​ലാ​ണ് ​എ​ന്റെ​യൊ​ക്കെ​ ​മ​ന​സി​ൽ​ ​അ​ദ്ദേ​ഹ​ത്തി​നു​ള്ള​ ​സ്ഥാ​നം.

വി​ദ്യാ​ർ​ത്ഥി​യാ​യി​രി​ക്ക​ന്ന​ ​കാ​ലം.​ ​നാ​ട​കം​ ​ഒ​രു​ ​ ല​ഹ​രി​യാ​യി ​ ​കൊ​ണ്ടു ന​ട​ന്നി​രു​ന്ന​ ​ അ​ക്കാ​ല​ത്താ​ണ് ​പി.​ ​ബാ​ല​ച​ന്ദ്ര​ൻ​ ​എ​ന്ന​ ​നാ​മ​വും​ ​ആ​ ​നാ​ട​ക​കൃ​ത്തി​ന്റെ​ ​നാ​ട​ക​ങ്ങ​ളും​ ​എ​ന്റെ​ ​മു​ന്നി​ലെ​ത്തു​ന്ന​ത്.​ ​മ​കു​ടി,​ ​ചെ​ണ്ട,​ ​പാ​വം​ ​ഉ​സ്‌​മാ​ൻ​ ​തു​ട​ങ്ങി​യു​ള്ള​ ​ആ​ ​നാ​ട​ക​ങ്ങ​ൾ​ ​അ​ന്ന് ​വ​ലി​യ​ ​ജ​ന​ശ്ര​ദ്ധ​ ​പി​ടി​ച്ചു​പ​റ്റു​ക​യും​ ​നി​ര​വ​ധി​ ​അ​വാ​ർ​ഡു​ക​ൾ​ ​ക​ര​സ്ഥ​മാ​ക്കു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​പ്രൊ​ഫ.​ ​ജി.​ ​ശ​ങ്ക​ര​പ്പി​ള്ള​ ​ എന്ന നാടകകലയുടെ സൂര്യൻ പ്രസരിപ്പിച്ച പ്രകാശം ഒട്ടും പ്രഭ മങ്ങാതെ പ്രതിഫലിപ്പിച്ച നാടകത്തിന്റെ പൂർണചന്ദ്രനായിരുന്നു പി. ബാലചന്ദ്രൻ. തൃ​ശൂ​ർ​ ​സ്‌​കൂ​ൾ​ ​ഓ​ഫ് ​ഡ്രാ​മ​യി​ൽ​ ​നി​ന്ന് ​നേ​ടി​യ​ ​പ​രി​ശീ​ല​ന​ത്തി​ന്റെ​ ​പി​ൻ​ബ​ല​ത്തി​ൽ​ ​നാ​ട​ക​ ​ക​ള​രി​ക​ളും ​അ​ഭി​ന​യ​ക്യാ​മ്പു​ക​ളു​മൊ​ക്കെ​ ​സം​ഘ​ടി​പ്പി​ച്ചും​ ​നാ​ട​ക​ങ്ങ​ൾ​ ​ര​ചി​ച്ചും​ ​സം​വി​ധാ​നം​ ​ചെ​യ്‌​ത് ​ രം​ഗാ​വി​ഷ്‌​കാ​രം​ ​നി​ർ​വ​ഹി​ച്ചും​ ​നാ​ട​ക​ത്തി​ന് ​ന​വ​മാ​യൊ​രു​ ​ഭാ​വു​ക​ത്വം​ ​ന​ൽ​കി.​ ​അ​വ​ത​ര​ണ​ത്തി​ലും​ ​ആ​സ്വാ​ദ​ന​ത്തി​ലു​മെ​ല്ലാം​ ​പു​ത്ത​ൻ​ ​അ​നു​ഭ​വം​ ​പ്ര​ദാ​നം​ ​ചെ​യ്യു​ന്ന​ ​നൂ​ത​ന​നാ​ട​ക​ ​പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് ​പി.​ ​ബാ​ല​ച​ന്ദ്ര​ൻ​ ​എ​ന്ന​ ​നാ​ട​ക​ ​പ്ര​തി​ഭ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.
ആ​ ​നാ​ട​ക​ങ്ങ​ൾ​ ​ക​ണ്ട ആ​വേ​ശം​ ​കൊ​ണ്ടാ​ണ് ​കാ​ലി​ക്ക​റ്റ് ​യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ​ ​തൃ​ശൂ​ർ​ ​സ്‌​കൂ​ൾ​ ​ഒ​ഫ് ​ഡ്രാ​മ​യി​ൽ​ ​നാ​ട​കം​ ​പ​ഠി​ക്ക​ണ​മെ​ന്ന് ​അ​തി​യാ​യ​ ​അ​ഭി​നി​വേ​ശം​ ​എ​ന്നി​ലു​ണ്ടാ​യ​ത്.​ ​ബി​രു​ദ​പ​ഠ​ന​ത്തി​നു​ശേ​ഷം​ ​സ്‌​കൂ​ൾ​ ​ഒ​ഫ് ​ഡ്രാ​മ​യി​ൽ​ ​ചേ​ർ​ന്നു.​ ​നാ​ട​ക​ക​ല​യു​ടെ​ ​ആ​ ​മ​ഹാ​സ്ഥാ​പ​ന​ത്തി​ന്റെ​ ​ജീ​വാ​ത്മാ​വും​ ​പ​ര​മാ​ത്മാ​വു​മാ​യ​ ​പ്രൊ​ഫ.​ ​ജി.​ ​ശ​ങ്ക​ര​പ്പി​ള്ള​ ​എ​ന്ന​ ​മ​ഹാ​ഗു​രു​വി​ന്റെ​ ​സ​ന്ത​ത​സ​ഹ​ചാ​രി​യാ​യി​ ​പി.​ ​ബാ​ല​ച​ന്ദ്ര​ൻ​ ​സാ​റും​ ​അ​വി​ടെ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​നേ​രി​ൽ​ക്കാ​ണും​ ​മു​മ്പ് ​ത​ന്നെ​ ​വ​ള​രെ​ ​ആ​ദ​ര​വോ​ടെ​ ​ഹൃ​ദ​യ​ത്തോ​ട് ​ചേ​ർ​ത്തു​ ​പി​ടി​ച്ചി​രു​ന്ന​ ​പി.​ ​ബാ​ല​ച​ന്ദ്ര​ൻ​ ​എ​ന്ന​ ​ആ​ ​പ്ര​തി​ഭാ​ധ​ന​നെ​ ​സ്‌​കൂ​ൾ​ ​ഓ​ഫ് ​ഡ്രാ​മ​ ​പ​ഠ​ന​കാ​ല​ത്ത് ​അ​ദ്ധ്യാ​പ​ക​നാ​യി​ ​ല​ഭി​ച്ച​തി​ൽ​ ​അ​തി​ര​റ്റ​ ​അ​ഭി​മാ​ന​വും​ ​ആ​ഹ്ലാ​ദ​വു​മാ​യി​രു​ന്നു​ ​എ​നി​ക്ക്.​ ​പി​ന്നീ​ട് ​അ​തൊ​രു​ ​വ​ലി​യ​ ​ആ​ത്മ​ബ​ന്ധ​മാ​യി​ ​മാ​റു​ക​യാ​യി​രു​ന്നു.​ ​ഒ​രു​ ​'​ഗു​രു​വി​നെ"​ ​ശി​ഷ്യ​ൻ​ ​'​ഏ​ട്ട​ൻ​"​ ​എ​ന്നു​വി​ളി​ക്കു​ന്ന​ ​അ​വ​സ്ഥ​യി​ലേ​യ്‌​ക്ക് ​വ​രെ​ ​ആ​ ​ഗു​രു​ശി​ഷ്യ​ബ​ന്ധം​ ​വ​ള​ർ​ന്നു.​ ​ഞാ​ൻ​ ​മാ​ത്ര​മ​ല്ല​ ​പ്രാ​യ​ഭേ​ദ​മ​ന്യേ​ ​എ​ല്ലാ​വ​രും​ ​അ​ദ്ദേ​ഹ​ത്തെ​ ​ബാ​ലേ​ട്ട​ൻ​ ​എ​ന്നാ​യി​രു​ന്നു​ ​വി​ളി​ച്ചി​രു​ന്ന​ത്.​ ​നാ​ട​ക​ക​ല​യു​ടെ​ ​മ​ഹാ​ഗോ​പു​ര​മാ​യ​ ​ജി.​ ​ശ​ങ്ക​ര​പ്പി​ള്ള​സാ​ർ​ ​പോ​ലും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പ്രി​യ​പ്പെ​ട്ട​ ​ആ​ ​ശി​ഷ്യ​നെ​ ​ബാ​ലേ​ട്ട​ൻ​ ​എ​ന്നാ​ണ് ​വി​ളി​ക്കാ​റെ​ന്ന് ​ഞ​ങ്ങ​ൾ​ ​ശി​ഷ്യ​ർ​ ​അ​ൽ​പ്പം​ ​ത​മാ​ശ​യാ​യി​ ​പ​റ​യാ​റു​ണ്ടാ​യി​രു​ന്നു.
ജീ​ൻ​സ് ​പാ​ന്റ്സ്,​ ​ക​ടും​നീ​ല​ ​പോ​ലു​ള്ള​ ​നി​റ​ങ്ങ​ളി​ലെ​ ​നീ​ള​ൻ​ ​ജു​ബ,​ ​തോ​ളി​ൽ​ ​ഒ​രു​ ​തു​ണി​ ​സ​ഞ്ചി​ ​അ​തി​ൽ​ ​നി​റ​യെ​ ​നാ​ട​ക​സം​ബ​ന്ധി​യാ​യ​ ​ഗ്ര​ന്ഥ​ങ്ങ​ൾ.​ ​ബു​ദ്ധി​ജീ​വി​ ​ജാ​ഡ​യ​ല്ലാ​ത്ത,​ ​ഒ​രു​ ​ജീ​നി​യ​സെ​ന്ന് ​ വി​ളി​ച്ചോ​തു​ന്ന​ ​സു​ന്ദ​ര​മാ​യ​ ​മു​ഖ​ത്തി​ന് ​ചേ​രു​ന്ന​ ​ആ​ഢ്യ​ത്ത​മു​ള്ള​ ​താ​ടി.​ ​അ​തി​നി​ട​യി​ലെ​വി​ടെ​യോ​ ​ഒ​ളി​പ്പി​ച്ചു​ ​വ​ച്ച​ ​ഒ​രു​ ​കു​സൃ​തി​ച്ചി​രി​യു​മാ​യി​ ​തൃ​ശൂ​ർ​ ​സ്‌​കൂ​ൾ​ ​ഒ​ഫ് ​ഡ്രാ​മ​യു​ടെ​ ​ഡോ.​ ​ജോ​ൺ​ ​മ​ത്താ​യി​ ​സെ​ന്റ​റി​ന്റെ​ ​രാ​ജ​കീ​യ​ ​പ്രൗ​ഢി​യു​ള്ള​ ​ഇ​രു​നി​ല​ക്കെ​ട്ടി​ട​ത്തി​ന്റെ​ ​ത​ടി​പ്പ​ട​വു​ക​ൾ​ ​ച​ടു​ല​വേ​ഗ​ത്തി​ൽ​ ​ച​വി​ട്ടി​ക്ക​യ​റി,​ ​യു​വ​ത്വ​ത്തി​ന്റെ​ ​പ്ര​സ​രി​പ്പോ​ടെ​ ​ന​ല്ല​ ​ചു​റു​ചു​റു​ക്കോ​ടെ​ ​പൊ​ക്ക​ക്കു​റ​വി​ന്റെ​ ​പൊ​ക്ക​വു​മാ​യി​ ​സ്‌​നേ​ഹ​സൗ​ഹൃ​ദ​ങ്ങ​ളു​മാ​യി​ ​ന​ട​ന്നു​വ​രു​ന്ന​ ​ബാ​ലേ​ട്ട​ന്റെ​ ​രൂ​പ​മാ​ണി​പ്പോ​ഴും​ ​മ​ന​സി​​​ൽ.​ ​ഇ​ട​യ്‌​ക്കൊ​ക്കെ​ ​'​ബീ​ഡി​യു​ണ്ടോ​ടാ​ കുവേ...​"​"​എ​ന്ന് ​ശി​ഷ്യ​രോ​ട് ​ചോ​ദി​ച്ചും​ ​അ​തു​വാ​ങ്ങി​ ​ആ​സ്വ​ദി​ച്ച് ​പു​ക​യൂ​തി​ ​ര​സി​ച്ചും,​ ​നാ​ട​ക​ ​ക​ല​യു​ടെ​യും​ ​നാ​ട്യ​സം​സ്‌​കൃ​തി​യു​ടെ​യും​ ​സ​ക​ല​മ​ർ​മ്മ​ങ്ങ​ളും​ ​ന​ൻ​മ​യു​ള്ള​ ​ന​ർ​മ​ത്തി​ലൂ​ടെ​ ​വാ​രി​വി​ത​റി​ ​പൊ​ട്ടി​ച്ചി​രി​ച്ചും​ ​ചി​രി​പ്പി​ച്ചും​ ​പ​ഠി​പ്പി​ച്ച് ​ഞ​ങ്ങ​ളി​ലൊ​രാ​ളാ​യി​ ​ഞ​ങ്ങ​ളു​ടെ​ ​പ്രി​യ​പ്പെ​ട്ട​ ​ഗു​രു​നാ​ഥ​ൻ.​ ​ലോ​ക​നാ​ട​ക​വേ​ദി​യെ​ക്കു​റി​ച്ചും​ ​അ​തി​ന്റെ​ ​പു​ത്ത​ൻ​ ​പ്ര​വ​ണ​ത​ക​ളെ​ക്കു​റി​ച്ചും​ ​അ​തി​ൽ​ ​ന​ട​ക്കു​ന്ന​ ​പു​തി​യ​ ​ഗ​വേ​ഷ​ണ​ങ്ങ​ളെ​യും​ ​പ​രീ​ക്ഷ​ണ​ങ്ങ​ളെ​യും​ ​കു​റി​ച്ചു​മൊ​ക്കെ​ ​അ​ഗാ​ധ​മാ​യ​ ​അ​റി​വു​ണ്ടാ​യി​രു​ന്ന​ ​ബാ​ലേ​ട്ട​ൻ​ ​സ​മ​ഗ്ര​മാ​യ​ ​വി​ജ്ഞാ​ന​ത്തി​ന്റെ​ ​ഒ​രു​ ​കേ​ന്ദ്ര​മാ​യി​രു​ന്നു.​ ​നാ​ട​ക​ത്തി​ന്റെ​ ​രം​ഗാ​വ​ത​ര​ണ​ത്തെ​ക്കു​റി​ച്ചും​ ​രം​ഗ​ഭാ​ഷ​യെ​ക്കു​റി​ച്ചും​ ​സം​വി​ധാ​ന​ത്തെ​യും​ ​അ​ഭി​ന​യ​ത്തെ​ക്കു​റി​ച്ചു​മൊ​ക്കെ​യു​ള്ള​ ​ക്ലാ​സു​ക​ൾ​ ​അ​ദ്ദേ​ഹം​ ​കൈ​കാ​ര്യം​ ​ചെ​യ്തി​രു​ന്നു.
അ​ഭി​ന​യ​ക്ലാ​സു​ക​ളി​ൽ​ ​അ​ഭി​ന​വ​ ​അ​ഭി​ന​യ​ ​ത​ത്വ​ങ്ങ​ളു​ടെ​ ​പാ​ശ്ചാ​ത്യ​പ​ര​മാ​ചാ​ര്യ​നാ​യ​ ​സ്റ്റാ​നി​സ്ലാ​വ്സ്‌​കി​യു​ടെ​യും,​ ​മേ​യ​ർ​ ​ഹോ​ൾ​ഡി​ന്റെ​യു​മൊ​ക്കെ​ ​തി​യ​റി​ക​ൾ​ ​ഒ​ന്നൊ​ന്നാ​യി​ ​വി​ശ​ദീ​ക​രി​ച്ചു​ ​ന​ൽ​കി.​ ​അ​വ​യു​ടെ​ ​അ​ർ​ത്ഥ​വ​ത്താ​യ​ ​അ​വ​ത​ര​ണ​സാ​ദ്ധ്യ​ത​ക​ൾ​ ​ആം​ഗി​ക​ച​ല​ന​ങ്ങ​ളി​ലൂ​ടെ​യും​ ​ ഭാ​വ​വാഹാ​ദി​ക​ളി​ലൂ​ടെ​യും​ ​മ​നോ​ധ​ർ​മ്മാ​ഭി​ന​യ​ത്തി​ലൂ​ടെ​യു​മൊ​ക്കെ​ ​മ​നോ​ഹ​ര​മാ​യി​ ​പ്രാ​ക്‌​ടി​ക്ക​ലാ​യി​ ​പ്ര​ക​ടി​പ്പി​ച്ചു​കാ​ട്ടി.​ ​ഒ​രു​ ​തി​ക​ഞ്ഞ​ ​ന​ട​ന്റെ​ ​എ​ല്ലാ​ ​സ​വി​ശേ​ഷ​ത​ക​ളോ​ടും​ ​ശ​രീ​ര​ഭാ​ഷ​യോ​ടും​ ​ശ​ബ്‌​ദ​നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടും​ ​കൂ​ടി​ ​അ​സാ​ധാ​ര​ണ​ ​വ​ഴ​ക്ക​ത്തോ​ടെ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലേ​യ്‌​ക്ക് ​പ​ര​കാ​യ​ ​പ്ര​വേ​ശം​ ​ന​ട​ത്തി​ ​പ​ക​ർ​ന്നാ​ടി,​ ​ബാ​ലേ​ട്ട​നി​ലെ​ ​ ന​ട​ൻ​ ​ ഏ​വ​രെ​യും​ ​വി​സ്‌​മ​യി​പ്പി​ച്ചു.​ ​ആ​ ​ഗു​രു​നാ​ഥ​നി​ൽ​ ​നി​ന്നും​ ​ആ​ർ​ജ്ജി​ച്ച​ ​പു​ത്ത​ന​റി​വു​ക​ളു​ടെ​ ​അ​പാ​ര​ത​യും,​ ​അ​ന്ന് ​ഞ​ങ്ങ​ൾ​ക്കാ​യ് ​ തു​റ​ന്നു​ന​ൽ​കി​യ​ ​ലോ​ക​നാ​ട​ക​വേ​ദി​യു​ടെ​ ​അ​ന​ന്ത​വി​ശാ​ല​ത​യും​ ​പ​ക​ർ​ന്നു​ ​ന​ൽ​കി​യ​ ​സ്‌​നേ​ഹ​സൗ​ഹൃ​ദ​ങ്ങ​ളു​മെ​ല്ലാം​ ​അ​മൂ​ല്യ​നി​ധി​ശേ​ഖ​ര​മാ​യി​ ​ഇ​ന്നും​ ​ഹൃ​ദ​യ​ത്തി​ലു​ണ്ട്.
സ്‌​കൂ​ൾ​ ​ഓ​ഫ് ​ഡ്രാ​മാ​ ​പ​ഠ​ന​കാ​ല​ത്ത് ​ഞാ​ൻ​ ​ഷേ​ക്‌​സ്‌​പി​യ​ർ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ​ ​മാ​ക്ബ​ത്ത്,​ ​ഒ​ഥ​ല്ലോ,​ ​കൊ​റി​യോ​ലേ​ന​സ് ​തു​ട​ങ്ങി​യ​വയും സോ​ഫോ​ക്ലീ​സി​ന്റെ​ ​'​ഈ​ഡി​പ്പ​സ്"​ ​പോ​ലു​ള്ള​ ​ഗ്രീ​ക്ക് ​ട്രാ​ജ​ഡി​ക​ളി​ലെ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളു​മൊ​ക്കെ​ ​അ​ഭി​ന​യി​ച്ചി​രു​ന്നു.​ ​അ​ത്ത​രം​ ​വ​ള​രെ​ ​സീ​രി​യ​സ് ​ആ​യു​ള്ള​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ച്ച് ​പ്ര​ശം​സ​ ​പി​ടി​ച്ചു​ ​പ​റ്റി​യി​രു​ന്ന​ ​സ​മ​യം​ ​അ​ന്ന് ​ബാ​ലേ​ട്ട​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്‌​ത​ ​ജി.​ ​ശ​ങ്ക​ര​പ്പി​ള്ള​ ​സാ​റി​ന്റെ​ ​'​ക​ഥാ​വ​ശേ​ഷ​ൻ"​ ​എ​ന്ന​ ​നാ​ട​ക​ത്തി​ൽ​ ​ഒ​രു​ ​ഹാ​സ്യ​പ്ര​ധാ​ന​മാ​യ​ ​ക​ഥാ​പാ​ത്രം​ ​എ​നി​ക്ക് ​ന​ൽ​കു​ക​യു​ണ്ടാ​യി.​ ​എ​നി​ക്ക​ത് ​ക​ഴി​യു​മോ​ ​എ​ന്ന​ ​ആ​ശ​ങ്ക​യി​ൽ​ ​വ​ള​രെ​ ​സ​ങ്കോ​ച​ത്തോ​ടെ​ ​നി​ൽ​ക്കു​മ്പോ​ൾ​ ​ബാ​ലേ​ട്ട​ൻ​ ​ന​ൽ​കി​യ​ ​പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ​യും​ ​ആ​ത്മ​വി​ശ്വാ​സ​ത്തി​ന്റെ​യും​ ​ധൈ​ര്യ​ത്തി​ലാ​ണ് ​ആ​ ​ക​ഥാ​പാ​ത്രം​ ​ത​ര​ക്കേ​ടി​ല്ലാ​തെ​ ​അ​ഭി​ന​യി​ക്കാ​നാ​യ​ത്.​ ​ഹാ​സ്യ​വും​ ​ചെ​യ്യാ​ൻ​ ​എ​നി​ക്കാ​വും​ ​എ​ന്ന് ​ആ​ദ്യം​ ​തി​രി​ച്ച​റി​ഞ്ഞ​ത് ​ബാ​ലേ​ട്ട​നാ​ണ്.​ ​ഹാ​സ്യ​വും​ ​ശൃം​ഗാ​ര​വും​ ​രൗ​ദ്ര​വും​ ​ബീ​ഭ​ത്സ​വും​ ​തു​ട​ങ്ങി​ ​ന​വ​ര​സ​ങ്ങ​ളെ​ല്ലാം​ ​അ​ഭി​ന​യി​ക്കാ​ൻ​ ​ന​ട​നു​ ​ക​ഴി​യ​ണ​മെ​ന്നും​ ​അ​പ്പോ​ഴേ ​ന​ട​ന്റെ​ ​പൂ​ർ​ണ്ണ​ത​ ​കൈ​വ​രൂ​ ​എ​ന്നും​ ​പ​ഠി​പ്പി​ച്ചു​ ​ത​ന്ന​ത് ​ബാ​ലേ​ട്ട​നാ​യി​രു​ന്നു.​ ​ഒ​രു​ ​ന​ട​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​എ​ന്നെ​ ​രൂ​പ​പ്പെ​ടു​ത്തി​യ​തി​ൽ​ ​ബാ​ലേ​ട്ട​ന്റെ​ ​പ​ങ്ക് ​വ​ള​രെ​ ​വ​ലു​താ​ണ്.
അ​സാ​മാ​ന്യ​മാ​യ​ ​ഹ്യൂ​മ​ർ​ ​സെ​ൻ​സു​ണ്ടാ​യി​രു​ന്നു​ ​ബാ​ലേ​ട്ട​ന്.​ ​എ​ന്തി​ലും​ ​ഏ​തി​ലും​ ​ന​ർ​മ്മം​ ​ക​ണ്ടെ​ത്താ​നും,​ ​വ​ള​രെ​ ​മ​നോ​ഹ​ര​മാ​യി​ ​ന​ർ​മ്മം​ ​ആ​വി​ഷ്‌​ക്ക​രി​ക്കാ​നു​മു​ള്ള​ ​അ​സാ​ധ​ാര​ണ​മാ​യ​ ​നൈ​പു​ണ്യം​ ​അ​ദ്ദേ​ഹ​ത്തി​ന് ​ജ​ന്മ​സി​ദ്ധ​മാ​യി​ത്ത​ന്നെ​യു​ണ്ടാ​യി​രു​ന്നു.​ ​വി​ല്യം​ഗോ​ഗോ​ളി​ന്റെ​ ​'​ഇ​ൻ​സ്‌​പെ​ക്‌​ട​ർ​ ​ജ​ന​റ​ൽ​"​ ​എ​ന്ന​ ​റ​ഷ്യ​ൻ​ ​നാ​ട​ക​ത്തെ​ ​മ​ല​യാ​ളീ​ക​രി​ച്ച് ​'​മേ​ൽ​വി​ലാ​സം"​ ​എ​ന്ന​ ​പേ​രി​ൽ​ ​സ്‌​കൂ​ൾ​ ​ഓ​ഫ് ​ഡ്രാ​മ​യി​ലെ​ ​'​ക​ൾ​ട്ട്"​ ​എ​ന്ന​ ​നാ​ട​ക​സം​ഘ​ത്തി​ന്റേ​താ​യി​ ​ബാ​ലേ​ട്ട​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ച്ച് ​അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.​ ​ഏ​റെ​ ​മി​ക​ച്ച​ ​ഒ​രു​ ​ആ​ക്ഷേ​പ​ഹാ​സ്യ​ ​നാ​ട​ക​മാ​യി​രു​ന്നു​ ​അ​ത്.​ ​ഒ​രു​ ​നാ​ട​കം​ ​ക​ണ്ട് ​ഇ​ത്ര​യേ​റെ​ ​ആ​സ്വ​ദി​ച്ച് ​ചി​രി​ച്ചി​ട്ടു​ള്ള​ ​മ​റ്റൊ​രു​ ​നാ​ട​ക​വും​ ​ജീ​വി​ത​ത്തി​ലി​ന്നോ​ളം​ ​ഞാ​ൻ​ ​ക​ണ്ടി​ട്ടി​ല്ല.
ഉ​ന്ന​ത​നാ​യ​ ​ഒ​രു​ ​ക​ലാ​കാ​ര​ൻ​ ​എ​ന്ന​തി​ലു​പ​രി​ ​എ​ന്തി​നെ​ക്കു​റി​ച്ചും​ ​അ​റി​വു​ള്ള​ ​ഒ​രു​ ​വ്യ​ക്തി​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​മഹാത്മാഗാ​ന്ധി​ ​യൂണി​വേ​ഴ്സി​റ്റി​യു​ടെ​ ​സ്‌​കൂ​ൾ​ ​ഓ​ഫ് ​ലെ​റ്റേ​ഴ്സി​ലും​ ​അ​ദ്ധ്യാ​പ​ക​നാ​യി​രു​ന്നു.​ ​നാ​ട​ക​കൃ​ത്ത്,​ ​തി​ര​ക്ക​ഥാ​കൃ​ത്ത്,​ ​സം​വി​ധാ​യ​ക​ൻ,​ ​അ​ഭി​നേ​താ​വ്,​ ​പ്ര​ഭാ​ഷ​ക​ൻ,​ ​അദ്ധ്യാ​പ​ക​ൻ,​ ​ഭാ​ഷാ​പ​ണ്ഡി​ത​ൻ​ ​എ​ന്നി​ങ്ങ​നെ​ ​ഒ​രു​ ​ബ​ഹു​മു​ഖ​പ്ര​തി​ഭ​ ​ത​ന്നെ​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​കേ​ര​ള​ ​സാ​ഹി​ത്യ​അ​ക്കാ​ഡ​മി​ ​പു​ര​സ്‌​കാ​രം,​ ​സം​ഗീ​ത​ ​നാ​ട​ക​ ​അ​ക്കാ​ഡ​മി​ ​പു​ര​സ്‌​കാ​രം,​ ​ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മി​ ​പു​ര​സ്‌​കാ​രം​ ​തു​ട​ങ്ങി​ ​അ​ന​വ​ധി​ ​അം​ഗീ​കാ​ര​ങ്ങ​ൾ​ ​അ​ദ്ദേ​ഹ​ത്തി​നെ​ ​തേ​ടി​യെ​ത്തി.​ ​ബാ​ലേ​ട്ട​ന്റെ​ ​ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ,​ ​ക​ഥ​ക​ൾ​ ​എ​ല്ലാം​ ​പ​ല​പ്പോ​ഴും​ ​ഞ​ങ്ങ​ൾ​ക്ക് ​പ​റ​ഞ്ഞു​ ​ത​ന്നി​രു​ന്നു.​ ​ഒ​രു​ ​നാ​ട്ടു​മ്പു​റ​ത്തു​കാ​ര​ന്റെ​ ​ത​ന​ത് ​ശൈ​ലി​ക​ളും​ ​ഗ്രാ​മീ​ണ​ ​നി​ഷ്‌​ക​ള​ങ്ക​ത​യും​ ​ഉ​ള്ളി​ലു​ള്ള​ത് ​വെ​ട്ടി​ത്തു​റ​ന്നു​ ​പ​റ​യു​ന്ന​ ​നാ​ട്യ​ങ്ങ​ളി​ല്ലാ​ത്ത​ ​ഹൃ​ദ​യ​നൈ​ർ​മ്മ​ല്യ​വും​ ​ജീ​വി​ത​ലാ​ളി​ത്യ​വു​മൊ​ക്കെ​ ​ആ​ ​വ്യ​ക്തി​ത്വ​ത്തി​ന്റെ​ ​സ​വി​ശേ​ഷ​ത​ക​ളാ​യി​രു​ന്നു.​ ​ബാ​ലേ​ട്ട​നെ​ ​അ​വ​സാ​ന​മാ​യി​ ​കാ​ണു​ന്ന​ത് ​ മ​മ്മു​ക്ക ​നാ​യ​ക​നാ​യി​ട്ടു​ള്ള​ ​ഈ​യ​ടു​ത്ത് ​റി​ലീ​സ് ​ആ​യ​ ​'വ​ൺ"​ ​എ​ന്ന​ ​സി​നി​മ​യു​ടെ​ ​ലൊ​ക്കേ​ഷ​നി​ൽ​ ​വെ​ച്ചാ​യി​രു​ന്നു.​ ​അ​ന്ന് ​ഞ​ങ്ങ​ൾ​ ​സം​സാ​രി​ച്ച​തി​ല​ധി​ക​വും​ ​നാ​ട​ക​ത്തെ​പ്പ​റ്റി​ത്ത​ന്നെ​യാ​യി​രു​ന്നു.​ ​സാ​മു​വ​ൽ​ ​ബെ​ക്ക​റ്റി​ന്റെ​ ​'​ഗോ​ദോ​യെ​ക്കാ​ത്ത്്" എ​ന്ന​ ​നാ​ട​ക​ത്തെ​പ്പ​റ്റി​യും​ ​ജി.​ ​ശ​ങ്ക​ര​പി​ള്ള​ ​സാ​റി​ന്റെ​ ​'​ക​റു​ത്ത​ ​ദൈ​വ​ത്തെ​ത്തേ​ടി" ​എ​ന്ന​ ​നാ​ട​ക​ത്തെ​പ്പ​റ്റി​യും,​ ​അ​തൊ​ക്കെ​ ​വീ​ണ്ടും​ ​വേ​ദി​ക​ളി​ൽ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നെ​പ്പ​റ്റി​യു​മൊ​ക്കെ​ ​അ​ദ്ദേ​ഹം​ ​വ​ള​രെ​യ​ധി​കം​ ​സം​സാ​രി​ച്ചി​രു​ന്നു.​ ​ആ​യു​ർ​വേ​ദ​ത്തി​ന്റെ​ ​മ​ഹ​ത്വ​ത്തെ​പ്പ​റ്റി​യും​ ​ജീ​വി​ത​ത്തി​ന്റെ​ ​നി​ര​ർ​ത്ഥ​ക​ത​യെ​ക്കു​റി​ച്ചും​ ​രം​ഗ​ബോ​ധ​മി​ല്ലാ​തെ​ ​ക​ട​ന്നു​വ​രു​ന്ന​ ​കോ​മാ​ളി​യാ​യ​ ​മ​ര​ണ​ത്തെ​പ്പ​റ്റി​യു​മൊ​ക്കെ​ ​ബാ​ലേ​ട്ട​ൻ​ ​അ​ന്ന് ​നി​ർ​ത്താ​തെ​ ​സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്നു.​ ​പ​ഴ​യ​ ​ആ​ ​ശി​ഷ്യ​ന്റെ​ ​കൗ​തു​ക​ത്തോ​ടെ​ ​എ​ല്ലാം​ ​ശ്ര​ദ്ധ​യോ​ടെ​ ​ഞാ​ൻ​ ​കേ​ട്ടി​രു​ന്നു.
വേ​ർ​പാ​ടു​ക​ളെ​ല്ലാം​ ​വേ​ദ​നാ​ജ​ന​ക​മാ​ണ്.​ ​കാ​ലം​ ​ക​നി​വോ​ടെ​ ​ആ​ ​നൊ​മ്പ​ര​ങ്ങ​ൾ​ ​ത​ഴു​കി​യു​ണ​ക്കു​മെ​ന്ന് ​പ​റ​യാ​റു​ണ്ട്.​ ​പ​ക്ഷേ​ ​ചി​ല​ ​വേ​ർ​പാ​ടു​ക​ൾ​ ​സൃ​ഷ്ടി​ക്കു​ന്ന​ ​മു​റി​പ്പാ​ട് ​കാ​ല​മെ​ത്ര​ ​ക​ഴി​ഞ്ഞാ​ലും​ ​ക​രി​ഞ്ഞു​ണ​ങ്ങാ​തെ​ ​നോ​വു​ന്ന​ ​ഓ​ർ​മ്മ​യാ​യി​ ​മ​ന​സ്സി​ലു​ണ്ടാ​വും.​ ​ബാ​ലേ​ട്ട​ന്റെ​ ​അ​പ്ര​തീ​ക്ഷി​ത​മാ​യു​ള്ള​ ​ഈ​ ​അ​ര​ങ്ങൊ​ഴി​യ​ൽ​ ​അ​ങ്ങ​നെ​യൊ​ന്നാ​ണ്.​ ​നാം​ ​ജീ​വി​ക്കു​ന്ന​ ​ലോ​ക​ത്ത് ​നാം​ ​ജീ​വി​ക്കു​ന്ന​ ​കാ​ല​ത്ത് ​എ​പ്പോ​ഴും​ ​ന​മ്മോ​ടു​ ​കൂ​ടി​ ​ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ​ ​എ​ന്ന് ​ന​മ്മ​ൾ​ ​ആ​ത്മാ​ർ​ത്ഥ​മാ​യി​ ​ആ​ഗ്ര​ഹി​ച്ചു​പോ​കു​ന്ന​ ​ചി​ല​രു​ണ്ടാ​വും.​ ​അ​ങ്ങ​നെ​യൊ​രു​ ​വ്യ​ക്തി​ത്വ​മാ​​ണ് ​എ​നി​ക്ക്,​ ​പി.​ ​ബാ​ല​ച​ന്ദ്ര​ൻ​ ​എ​ന്ന​ ​ബാ​ലേ​ട്ട​ൻ​ ​എ​ന്ന​ ​-​ ​എ​ന്റെ​ ​പ്രി​യ​പ്പെ​ട്ട​ ​ഗു​രു​നാ​ഥ​ൻ.
(​ച​ല​ച്ചി​ത്ര​ ​ന​ട​നാ​യ​ ​ലേ​ഖ​ക​ന്റെ​ ​ഫോ​ൺ​:​ 9447499449)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKEND, P. BALACHANDRAN, MEMOIRS
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.