SignIn
Kerala Kaumudi Online
Monday, 17 May 2021 10.47 PM IST

അതിരുകളില്ലാതെ റാ റാ റാസ്‌പുടിൻ... ജാനകിയും നവീനും ദാ ഇവിടെയുണ്ട്...

shop

ച​ടു​ല​വേ​ഗ​ത​യു​ടെ​ ​പു​തു​താ​ര​ങ്ങ​ളാ​യി​രി​ക്കു​ക​യാ​ണ് ​തൃ​ശൂ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​ക​ളാ​യ​ ​ജാ​ന​കി​യും​ ​ന​വീ​നും.​ ​ബോ​ണി​ ​എം​ ​ബാ​ൻ​ഡി​ന്റെ​

​'​'​റാ​ ​റാ​ ​റാ​സ്‌​പു​ടി​ൻ​"​"​ ​പാ​ട്ടി​നൊ​പ്പം​ ​നൃ​ത്തം​ ​വ​ച്ച് ​ ലോ​ക​മെ​ങ്ങും​ ​പു​തു​ത​രം​ഗ​ങ്ങ​ളു​യ​ർ​ത്തി​യ​ ​ഈ​ ​മി​ടു​ക്ക​രോ​ടൊ​പ്പം...
ലോക​മെ​ങ്ങു​നി​ന്നും​ ​പ​റ​ന്നു​ ​വ​രു​ന്ന​ ​പൂ​ർ​ണ​ ​പി​ന്തു​ണ​യും​ ​അ​ഭി​ന​ന്ദ​ന​ങ്ങ​ളും.​ ​സെ​ലി​ബ്രി​റ്റി​ക​ൾ​ ​അ​ഭി​ന​ന്ദ​ന​ങ്ങ​ള​റി​യി​ക്കു​ന്നു,​ ​ട്രെ​യി​നി​ൽ​ ​യാ​ത്ര​ ​ചെ​യ്യു​മ്പോ​ൾ​ ​ടി.​ടി.​ഇ​ ​ തി​രി​ച്ച​റി​ഞ്ഞ് ​പ​രി​ച​യ​പ്പെ​ടു​ന്നു,​ ​കോ​ളേ​ജ് ​കാ​മ്പ​സി​ൽ​ ​എ​ത്തു​ന്ന​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​കൂ​ടെ​ ​നി​ന്ന് ​സെ​ൽ​ഫി​യെ​ടു​ക്കു​ന്നു,​ ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ലും​ ​ഫേ​സ്ബു​ക്കി​ലും​ ​ക​ണ്ണ​ട​ച്ചു​ ​തു​റ​ക്കു​ന്ന​തി​ന് ​മു​മ്പ് ​കൂ​ടി​ ​വ​രു​ന്ന​ ​ഫോ​ളോ​വേ​ഴ്‌​സ്,​ ​പു​റ​ത്തേ​ക്കി​റ​ങ്ങു​മ്പോ​ൾ​ ​തി​രി​ച്ച​റി​ഞ്ഞ് ​പ​രി​ച​യ​പ്പെ​ടാ​ൻ​ ​ഓ​ടി​യെ​ത്തു​ന്ന​വ​ർ...​ ​വെ​റും​ 30​ ​സെ​ക്ക​ന്റു​ക​ളി​ൽ​ ​ജീ​വി​തം​ ​മാ​റി​ ​മ​റി​ഞ്ഞ​തി​ന്റെ​ ​അ​ത്ഭു​ത​വും​ ​സ​ന്തോ​ഷ​വും​ ​ഇ​പ്പോ​ഴും​ ​തൃ​ശൂ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​യ​ ​ജാ​ന​കി​യെ​യും​ ​ന​വീ​നെ​യും​ ​വി​ട്ടു​പോ​യി​ട്ടി​ല്ല.​ ​ഒ​ട്ടും​ ​പ്ളാ​ൻ​ ​ചെ​യ്യാ​തെ​ ​ആ​ശു​പ​ത്രി​യി​ലെ​ ​ പി.ജി വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ക്വാ​ർ​ട്ടേ​ഴ്‌​സി​ന്റെ​ ​വ​രാ​ന്ത​യി​ൽ​ ​വ​ച്ചു​ ​ചെ​യ്‌​ത​ ​നൃ​ത്തം​ ​ലോ​ക​മെ​ങ്ങും​ ​വൈ​റ​ലാ​യ​ത് ​ഇ​വ​രു​ടെ​ ​വി​ദൂ​ര​സ്വ​പ്‌​ന​ങ്ങ​ളി​ൽ​ ​പോ​ലു​മു​ണ്ടാ​യി​രു​ന്ന​ ​കാ​ര്യ​മ​ല്ല.​ ​ നാ​ലു​പ​തി​റ്റാ​ണ്ട് ​മു​മ്പ് ​ലോ​ക​ത്തി​ന്റെ​ ​ഹ​ര​മാ​യി​ ​പ​ട​ർ​ന്ന​ ​'​റാ...​ ​റാ...​ ​റാ​സ്‌​പു​ടി​ൻ,​ ​ല​വ​ർ​ ​ഓ​ഫ് ​ദ​ ​റ​ഷ്യ​ൻ​ ​ക്വീ​ൻ"എ​ന്ന​ ​ബോ​ണി​ ​എം​ ​ ബാൻഡിന്റെ വ​രി​ക​ൾ​ക്കാ​ണ് ​ന​വീ​നും​ ​ജാ​ന​കി​യും​ ​ച​ടു​ല​ ​വേ​ഗ​വും​ ​മ​നോ​ഹ​ര​ ​ഭാ​വ​ങ്ങ​ളും​ ​സ​മ​ന്വ​യി​ച്ച​ ​നൃ​ത്ത​ഭാ​ഷ്യം​ ​പ​ക​ർ​ന്ന​ത്.​ റ​ഷ്യ​യി​ലെ​ ​അ​വ​സാ​ന​ത്തെ​ ​സാ​ർ​ ​ച​ക്ര​വ​ർ​ത്തി​യു​ടെ​ ​അ​ന്ത​പ്പു​ര​ത്തി​ൽ​ ​വി​ല​സി​യ​ ​റാ​സ്‌പു​ടി​ന്റെ​ ​ദു​ര​ന്തം​ 1978​ലാ​ണ് ​ബോ​ണി​ ​എം.​ ​സൂ​പ്പ​ർ​ ​ഹി​റ്റ് ​ഗാ​ന​മാ​ക്കി​യ​ത്.​ ​അ​ന്ത​രി​ച്ച​ ​ബോ​ബി​ ​ഫാ​ര​ലും​ ​മൂ​ന്ന് ​ഗാ​യി​ക​മാ​രും​ ​ചേ​ർ​ന്നാ​ണ് ​ആ​ ​ഗാ​നം​ ​പാ​ടി​യ​ത്.​ ​ആ​ ​പാ​ട്ടി​ൽ​ ​ഒ​രു​ ​വ​രി​യു​ണ്ട് ​-​ ​ഫു​ൾ​ ​ഓ​ഫ് ​എ​ക‌്സ്റ്റ​സി​ ​ആ​ൻ​ഡ് ​ഫ​യ​ർ...​മു​പ്പ​തു​ ​സെ​ക്ക​ൻ​ഡി​ൽ​ ​ആ​ ​തീ​യും​ ​ആ​ഹ്ലാ​ദ​വും​ ​പ​ക​ർ​ന്ന​ ​ജാനകിയും നവീനും യു​വ​ത​യു​ടെ​ ​ഹ​ര​മാ​യി.​ ​ശാ​സ്ത്രീ​യ​ ​നൃ​ത്തം​ ​പ​ഠി​ച്ച​ ​ജാ​ന​കി​യെ​യും​ ​നൃ​ത്ത​പ​ഠ​ന​മൊ​ന്നു​മി​ല്ലാ​തി​രു​ന്ന​ ​ന​വീ​നെ​യും​ ​തേ​ച്ചു​മി​നു​ക്കി​യെ​ടു​ത്ത​ത് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​സീ​നി​യ​ർ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സ​ജീ​വ​മാ​യ​ ഡാൻസ് ​കൂ​ട്ടാ​യ്‌​മ​യാ​ണ്.​ ​

വി​മ​ർ​ശ​ന​ങ്ങ​ളോ​ട് ​ഒ​ന്നും​ ​പ​റ​യാ​നി​ല്ല
ന​മ്മ​ൾ​ ​എ​ന്തു​ ​ചെ​യ്‌​താ​ലും​ ​അ​തി​ന് ​പോ​സി​റ്റീ​വാ​യും​ ​നെ​ഗ​റ്റീ​വാ​യും​ ​ക​മ​ന്റു​ക​ളു​ണ്ടാ​കും.​ ​വി​മ​ർ​ശ​ന​ങ്ങ​ളേ​ക്കാ​ൾ​ ​ഞ​ങ്ങ​ൾ​ക്ക് ​ല​ഭി​ച്ച​ത് ​ന​ല്ല​ ​അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ്.​ ​അ​തു​ ​മാ​ത്ര​മേ​ ​ശ്ര​ദ്ധി​ക്കു​ന്നു​ള്ളൂ.​ ​വി​മ​ർ​ശ​ന​ങ്ങ​ളൊ​ക്കെ​ ​വ​ന്ന​പ്പോ​ൾ​ ​ഞ​ങ്ങ​ൾ​ ​അ​തി​ന് ​പ്ര​തി​ക​രി​ച്ചി​ല്ല,​ ​മ​റു​പ​ടി​ ​അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ​തോ​ന്നി​യ​ത്.​ ​പി​ന്നെ​ ​യൂ​ണി​യ​ൻ​ ​തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ​ഞ​ങ്ങ​ളു​ടെ​ ​ഡാ​ൻ​സ് ​ടീ​മി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​മ​റ്റു​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​യും​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​'​റാ​സ്‌​പു​ടി​ൻ​"​ ​ത​ന്നെ​ ​വീ​ണ്ടും​ ​ചെ​യ്‌​ത​ത്.​ ​എ​ല്ലാ​ ​വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കു​മു​ള്ള​ ​നൃ​ത്ത​ത്തി​ലൂ​ടെ​യു​ള്ള​ ​മ​റു​പ​ടി​യാ​യി​രു​ന്നു​ ​അ​ത്.​ ​അ​തും​ ​ന​ല്ല​ ​രീ​തി​യി​ൽ​ ​റീ​ച്ചാ​യി.​ ​അ​ശ്വി​ൻ​ ​ഗോ​പാ​ല​കൃ​ഷ്‌​ണ​ൻ,​ ​നി​മി​ഷ,​ ​ജ​ഗ​ത് ​വി​നോ​ജ്,​ ​കൃ​ഷ്‌​ണേ​ന്ദു,​ ​ആ​ർ​ദ്ര​ ​സി​ന്ധു​ ​ദേ​വ​ദാ​സ്,​ ​ഹൃ​ത്വി​ക് ​റെ​ജി,​ ​ഗൗ​തം​ ​കൃ​ഷ്‌​ണ​ൻ,​ ​ഓ​സ്റ്റി​ൻ​ ​ബൈ​ജു,​ ​ഗോ​കു​ൽ,​ ​ഷ​ഹാ​ന,​ ​ല​ക്ഷ്‌​മി​ ​പാ​ർ​വ​തി​ ​എ​ന്നി​വ​രാ​യി​രു​ന്നു​ ​ഞ​ങ്ങ​ളോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്.​ ​മു​ഷ്‌​താ​ഖ്അ​ലി​യും​ ​ആ​ദി​ൽ​ ​അ​സീ​സും​ ​ചേ​ർ​ന്നാ​ണ് ​ഈ​ ​ നൃ​ത്തം​ ​ചി​ത്രീ​ക​രി​ച്ച​തും​ ​എ​ഡി​റ്റിം​ഗ് ​നി​ർ​വ​ഹി​ച്ച​തും.​ ​ഞ​ങ്ങ​ളു​ടെ​ ​സ​ന്തോ​ഷം​ ​ഡാ​ൻ​സാ​ണ്,​ ​ഓ​രോ​രു​ത്ത​രു​ടെ​യും​ ​താ​ത്പ​ര്യ​ങ്ങ​ൾ​ ​പ​ല​ത​ല്ലേ...​ ​ഇ​പ്പോ​ൾ​ ​ഞ​ങ്ങ​ളു​ടെ​ ​കോ​ളേ​ജി​ൽ​ ​ഫു​ട്ബാ​ൾ​ ​ഇ​ഷ്‌​ട​പ്പെ​ടു​ന്ന​വ​രു​ണ്ട്.​ ​അ​തു​പോ​ലെ​ ​ത​ന്നെ​യാ​ണി​തും.​ ​നി​ങ്ങ​ളെ​ന്തി​നാ​ണ് ​ഡാ​ൻ​സ് ​ചെ​യ്‌​ത​ത് ​നി​ങ്ങ​ളു​ടെ​ ​ഡ്യൂ​ട്ടി​ ​അ​ത​ല്ല​ല്ലോ,​ ​മെ​ഡി​ക്കോ​സ് ​ഡാ​ൻ​സ് ​ചെ​യ്യാ​ൻ​ ​പാ​ടി​ല്ല,​ ​ഡ്യൂ​ട്ടി​ ​ക​ഴി​ഞ്ഞാ​ണോ​ ​ഡാ​ൻ​സ് ​ചെ​യ്‌​ത​ത്,​ ​ഡോ​ക്‌​ട​ർ​മാ​രു​ടെ​ ​ജോ​ലി​ ​ഇ​താ​ണോ​ ​എ​ന്നൊ​ക്കെ​ ​ഒ​രു​പാ​ട് ​ക​മ​ന്റ്‌​സ് ​കേ​ട്ടു.​ ​ഞ​ങ്ങ​ൾ​ക്ക് ​പ​റ​യാ​നു​ള്ള​ത് ​ഞ​ങ്ങ​ൾ​ ​ഇ​പ്പോ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണെ​ന്നാ​ണ്,​ ​ഞ​ങ്ങ​ൾ​ക്കി​പ്പോ​ൾ​ ​ഡ്യൂ​ട്ടി​ ​ഇ​ല്ല,​ ​പ​ഠ​നം​ ​ക​ഴി​ഞ്ഞ് ​എ​ല്ലാ​വ​രും​ ​ക​ളി​ക്കാ​നൊ​ക്കെ​ ​പോ​കി​ല്ലേ...​ ​അ​ങ്ങ​നെ​ ​ഞ​ങ്ങ​ൾ​ ​ഡാ​ൻ​സ് ​ക​ളി​ച്ചു​ ​എ​ന്നേ​യു​ള്ളൂ.​ ​ഇ​നി​ ​ഡോ​ക്‌​ട​ർ​മാ​രാ​യാ​ലും​ ​അ​വ​രും​ ​മ​റ്റെ​ല്ലാ​വ​രെ​യും​ ​പോ​ലെ​ ​സാ​ധാ​ര​ണ​ ​മ​നു​ഷ്യ​രാ​ണ്.​ ​എ​ന്തു​ ​ചെ​യ്യു​മ്പോ​ഴും​ ​നൂ​റു​ശ​ത​മാ​നം​ ​ മനസുറപ്പിച്ചു ത​ന്നെ​ ​ചെ​യ്യും.

shop

ആ​ ​ഹോ​സ്റ്റ​ൽ​ ​വ​രാ​ന്ത​യും ​ ​പി​ന്നെ​ ​വേ​ഷ​വും
സ​ത്യ​സ​ന്ധ​മാ​യി​ ​പ​റ​ഞ്ഞാ​ൽ​ ​ഇ​ങ്ങ​നെ​ ​ഒ​രു​ ​ഹൈ​പ്പ് ​പ്ര​തീ​ക്ഷി​ച്ച​തേ​യി​ല്ല,​ ​കോ​ളേ​ജി​ലെ​ ​കു​ട്ടി​ക​ൾ​ക്ക് ​ഇ​ഷ്‌​ട​പ്പെ​ട​ണം​ ​എ​ന്നു​ ​മാ​ത്ര​മാ​യി​രു​ന്നു​ ​ഡാ​ൻ​സ് ​ചെ​യ്യു​മ്പോ​ൾ​ ​മ​ന​സി​ലു​ണ്ടാ​യി​രു​ന്ന​ത്.​ ​ലോ​ക്ക് ​ഡൗ​ണി​ന് ​മു​മ്പ് ​ഞ​ങ്ങ​ൾ​ ​ഡാ​ൻ​സ് ​വീ​ഡി​യോ​ ​എ​ടു​ത്ത് ​വീ​ഡി​യോ​ ​സ്‌​പ്ളി​റ്റ് ​സ്ക്രീ​നി​ൽ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്‌​തി​രു​ന്നു.​ ​അ​ത്യാ​വ​ശ്യം​ ​റീ​ച്ച് ​കി​ട്ടി​യി​രു​ന്നു.​ ​കോ​ളേ​ജി​ൽ​ ​വ​ന്ന് ​അ​ങ്ങ​നെ​ ​ എ​ന്തെ​ങ്കി​ലും​ ​ചെ​യ്യ​ണ​മെ​ന്നൊ​ക്കെ​ ​മ​ന​സി​ലു​ണ്ടാ​യി​രു​ന്നു.​ ​ആ​ ​സ​മ​യ​ത്ത് ​റാ​സ്‌​പു​ടി​ൻ​ റീ​ൽ​സി​ൽ​ ​ട്രെ​ൻ​ഡിംഗായി​രു​ന്നു.​ ​അ​തു​കൊ​ണ്ട് ​ഒ​ന്നു​ ​ചെ​യ്‌​തു​ ​നോ​ക്കി​യാ​ലോ​ ​എ​ന്ന് ​തോ​ന്നി.​ ​ക്ളാ​സും​ ​സ്റ്റ​ഡി​ ​ലീ​വു​മൊ​ക്കെ​യാ​യി​ ​അ​ത്യാ​വ​ശ്യം​ ​തി​ര​ക്കു​ള്ള​ ​സ​മ​യ​മാ​യി​രു​ന്നു.​ ​വൈ​കീ​ട്ടാ​ണ് ​ഡാ​ൻ​സ് ​ഷൂ​ട്ട് ​ചെ​യ്‌​ത​ത്.​ ​ലൈ​റ്റ് ​പോ​കു​ന്ന​തി​ന് ​മു​മ്പ് ​വേ​ഗ​ത്തി​ൽ​ ​തീ​ർ​ക്ക​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു.​ ​അ​തു​കൊ​ണ്ട് ​ആ​ശു​പ​ത്രി​ ​ഡ്ര​സി​ൽ​ ​ത​ന്നെ​ ​ഷൂ​ട്ട് ​ചെ​യ്യാ​മെ​ന്ന് ​തീ​രു​മാ​നി​ച്ചു.​ ​ന​ല്ല​ ​ഡ്ര​സൊ​ക്കെ​ ​ഇ​ടാ​നു​ള്ള​ ​സ​മ​യ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ​ ​അ​ടി​പൊ​ളി​ ​സ്ഥ​ല​ത്ത് ​പോ​യി​ ​ചെ​യ്‌​ത​നേ.​ ​പ​ക്ഷേ,​ ​അ​തി​ങ്ങ​നെ​ ​വൈ​റ​ലാ​ക​ണ​മെ​ന്നി​ല്ല.​ ​ഡാ​ൻ​സ് ​ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​തി​ന് ​പ്ര​ധാ​ന​ ​കാ​ര​ണം​ ​ഹോ​സ്‌​പി​റ്റ​ൽ​ ​ഡ്ര​സും​ ​ആ​ ​ഹോ​സ്റ്റ​ൽ​ ​വ​രാ​ന്ത​യു​മൊ​ക്കെ​യാ​ണ്.​ ​സ്ഥി​രം​ ​ചെ​യ്യു​ന്ന​ ​ഫോ​ർ​മാ​റ്റി​ൽ​ ​നി​ന്ന് ​വ്യ​ത്യ​സ്‌​ത​മാ​യ​ ​പ​രി​സ​രം​ ​എ​ന്ന​തും​ ​കാ​ഴ്‌​ച​ക്കാ​രു​ടെ​ ​ഇ​ഷ്‌​ട​ത്തി​ന് ​കാ​ര​ണ​മാ​യി​ട്ടു​ണ്ടാ​ക്കാം.​ ​വെ​റും​ ​ര​ണ്ടു​മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ് ​ഷൂ​ട്ട് ​ചെ​യ്‌​ത​ത്.​ ​ആ​ദ്യ​ത്തെ​ ​സീ​നൊ​ക്കെ​ ​അ​ഞ്ചും​ ​ആ​റും​ ​ത​വ​ണ​ ​ചെ​യ്‌​താ​ണ് ​ശ​രി​യാ​യ​ത്,​ ​പി​ന്നെ​ ​വ​രു​ന്ന​ ​ഭാ​ഗ​ങ്ങ​ളൊ​ക്കെ​ ​നേ​ര​ത്തെ​ ​ഞ​ങ്ങ​ൾ​ ​പ്രാ​ക്‌​ടീ​സ് ​ചെ​യ്‌​ത​തി​ൽ​ ​നി​ന്നും​ ​എ​ടു​ത്ത​താ​ണ്.​ ​ചെ​റു​താ​യി​ ​പ്ര​ശ​സ്‌​ത​രാ​കാ​ൻ​ ​വേ​ണ്ടി​ ​ചെ​യ്‌​ത​ ​ഡാ​ൻ​സ് ​ഒ​ടു​വി​ൽ​ ​ഇ​ത്ര​യും​ ​വൈ​റ​ലാ​യി.​ ​ദേ​ശീ​യ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​വ​ന്നു,​ ​എ​ൻ.​ഡി.​ടി​വി​യി​ലൊ​ക്കെ​ ​ലൈ​വ് ​വ​ന്ന​പ്പോ​ൾ​ ​മ​ന​സ് ​നി​റ​ഞ്ഞു.

ഞ​ങ്ങ​ളു​ടെ​ ​ഭാ​ഗ്യം​ ​തെ​ളി​ഞ്ഞു
വീ​ട്ടി​ലെ​ല്ലാ​വ​രും​ ​ഹാ​പ്പി​യാ​ണ്.​ ​ഇ​ത്ര​യും​ ​ആ​ളു​ക​ൾ​ ​എ​ങ്ങ​നെ​ ​കാ​ണു​ന്നു​ ​എ​ന്ന​ ​അ​തി​ശ​യ​മാ​യി​രു​ന്നു​ ​ആ​ദ്യം​ ​അ​വ​ർ​ക്കൊ​ക്കെ.​ ​പി​ന്നെ​ ​കൂ​ടു​ത​ൽ​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​വ​രാ​ൻ​ ​തു​ട​ങ്ങി​യ​പ്പോ​ൾ​ ​വീ​ട്ടി​ലും​ ​സ​ന്തോ​ഷം​ ​കൂ​ടി​ ​വ​ന്നു.​ ​സാ​ധാ​ര​ണ​ ​ഞ​ങ്ങ​ളു​ടെ​ ​വീ​ഡി​യോ​ക​ൾ​ ​ഞ​ങ്ങ​ൾ​ ​അ​യ​ച്ചു​ ​കൊ​ടു​ക്കു​മ്പോ​ഴാ​ണ് ​വീ​ട്ടി​ലു​ള്ള​വ​ർ​ ​കാ​ണു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​'​റാ​സ്‌​പു​ടി​ൻ​"​ ​ത​രം​ഗ​മാ​യ​പ്പോ​ൾ​ ​മ​റ്റു​ഗ്രൂ​പ്പു​ക​ളി​ൽ​ ​നി​ന്നാ​ണ് ​അ​വ​ർ​ക്ക് ​ഈ​ ​വീ​ഡി​യോ​ ​അ​യ​ച്ചു​ ​കൊ​ടു​ക്കു​ന്ന​ത്.​ ​അ​തും​ ​മ​റ്റൊ​രു​ ​അ​ഭി​മാ​നം.​ ​ബോ​ണി​ ​എം,​ ​ഞ​ങ്ങ​ൾ​ ​ര​ണ്ടു​പേ​ർ​ക്കും​ ​ഇ​ഷ്‌​ട​മാ​യി​രു​ന്നു.​ ​പ​ക്ഷേ,​ ​ഇ​ത്ര​യ​ധി​കം​ ​ആ​ളു​ക​ൾ​ക്ക് ​അ​തേ​ ​ഇ​ഷ്‌​ട​മു​ണ്ടെ​ന്ന് ​അ​റി​യി​ല്ലാ​യി​രു​ന്നു.​ ​ഞ​ങ്ങ​ളു​ടെ​ ​വീ​ഡി​യോ​യ്‌​ക്ക് ​റീ​ച്ച് ​കി​ട്ടി​യ​പ്പോ​ഴാ​ണ് ​എ​ല്ലാ​ ​ജ​ന​റേ​ഷ​ന്റെ​യും​ ​ഫേ​വ​റി​റ്റ് ​ആ​ണ് ​ബോ​ണി​ ​എം​ ​എ​ന്ന് ​മ​ന​സി​ലാ​യ​ത്.​ ​എ​ല്ലാ​ ​കാ​ല​ഘ​ട്ട​ത്തി​നും​ ​അ​നു​യോ​ജ്യ​മാ​യി​ ​ആ​സ്വ​ദി​ക്കാ​ൻ​ ​പ​റ്റി​യ​ ​മാ​ന്ത്രി​ക​ത​യു​ണ്ട് ​ബോ​ണി​ ​എം​ ​ബാ​ൻ​ഡി​ന്റേ​തെ​ന്ന് ​ഇ​പ്പോ​ൾ​ ​തി​രി​ച്ച​റി​യു​ന്നു.​ ​വ​ലി​യ​ ​മു​ന്നൊ​രു​ക്ക​ങ്ങ​ളും​ ​പ​രി​ശീ​ല​ന​വും​ ​ഒ​ന്നു​മി​ല്ലാ​തെ​ ​ഷൂ​ട്ട് ​ചെ​യ്‌​ത​താ​യി​രു​ന്നു​ ​വീ​ഡി​യോ.​ ​ഞ​ങ്ങ​ളു​ടെ​ ​കോ​ളേ​ജി​ൽ​ ​കി​ടി​ല​ൻ​ ​ഡാ​ൻ​സ് ​ടീ​മു​ണ്ട്,​ ​അ​വ​രാ​ണ് ​ഞ​ങ്ങ​ളെ​ ​നേ​ര​ത്തെ​ ​പ​രി​​​ശീ​ലി​​​പ്പി​​​ച്ച​ത്.​ ​ഫെ​സ്റ്റു​ക​ൾ​ക്കും​ ​മ​ത്സ​ര​ങ്ങ​ൾ​ക്കും​ ​വേ​ണ്ടി​യാ​ണ​ത്.​ ​റാ​സ്‌​പു​ടി​ൻ​ ​ഡാ​ൻ​സ് ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​പ്പോ​ൾ​ ​പ്ര​സ​ന്ന​ ​മാ​സ്റ്റ​റാ​യി​രു​ന്നു​ ​ആ​ദ്യം​ ​ക​മ​ന്റി​ട്ട​ത്.​ ​അ​ധി​കം​ ​വൈ​കാ​തെ​ ​ബ്രൂ​ട്ട് ​ഇ​ന്ത്യ​യി​ൽ​ ​ഫീ​ച്ച​ർ​ ​ചെ​യ്‌​തു.​ ​പി​ന്നെ​ ​കു​റേ​ ​സെ​ലി​ബ്രി​റ്റി​ക​ൾ​ ​ഷെ​യ​ർ​ ​ചെ​യ്‌​തു,​ ​അ​ഭി​പ്രാ​യം​ ​പ​റ​ഞ്ഞു​ ​അ​ന്നേ​രം​ ​മു​ത​ൽ​ ​അ​ങ്ങോ​ട്ട് ​ക​യ​റാ​ൻ​ ​തു​ട​ങ്ങി,​ ​ഞ​ങ്ങ​ളു​ടെ​ ​ഭാ​ഗ്യം​ ​തെ​ളി​ഞ്ഞു​ ​എ​ന്നു​ ​പ​റ​ഞ്ഞാ​ൽ​ ​മ​തി.​ ​
(​വ​യ​നാ​ട് ​മാ​ന​ന്ത​വാ​ടി​ ​സ്വ​ദേ​ശി​യാ​ണ് ​ന​വീ​ൻ.​ ​ബി​സി​ന​സു​കാ​ര​നാ​യ​ ​റ​സാ​ഖി​ന്റെ​യും​ ​ദി​ൽ​ഷാ​യു​ടെ​യും​ ​മ​ക​നാ​ണ്.​ ​ജാ​ന​കി​ ​എം.​ ​ഓം​കു​മാ​ർ​ ​തി​രു​വ​ന​ന്ത​പു​രം​ ​സ്വ​ദേ​ശി​യാ​ണ്.​ ​രാ​ജീ​വ് ​ഗാ​ന്ധി​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​ബ​യോ​ടെ​ക്നോ​ള​ജി​യി​ലെ​ ​ശാ​സ്‌​ത്ര​ജ്ഞ​ൻ​ ​ഡോ.​ ​ഓം​കു​മാ​റി​ന്റെ​യും​ ​ഡോ.​ ​മാ​യ​യു​ടെ​യും​ ​മ​ക​ളാ​ണ്.)

dance

ആ​ ​പു​രി​ക​മൊ​ന്ന് ​ഉ​യ​ർ​ത്തൂ
'​'​'​റാ​സ്‌​പു​ടി​ൻ​ ​ഡാ​ൻ​സി​നി​ട​യി​ൽ​ ​പു​രി​കം​ ​ഉ​യ​ർ​ത്തു​ന്ന​തും​ ​ഏ​റെ​പേ​രു​ടെ​ ​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രു​ന്നു.​ ​ഞ​ങ്ങ​ളു​ടെ​ ​ഡാ​ൻ​സ് ​ടീ​മി​ൽ​ ​മി​ക്ക​വ​ർ​ക്കും​ ​അ​റി​യു​ന്ന​ ​കാ​ര്യ​മാ​ണി​ത്.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലും​ ​ഈ​ ​പു​രി​ക​മു​യ​ർ​ത്ത​ൽ​ ​ഹി​റ്റാ​ണ്.​ ​അ​തേ​ ​പോ​ലെ​ ​ആ​ ​വീ​ഡി​യോ​യി​ൽ​ ​നി​ഴ​ലി​ൽ​ ​കൈ​ക​ളു​ടെ​ ​ച​ല​നം​ ​മാ​ത്ര​മാ​യി​ ​വ​രു​ന്നു​ ​സീ​നു​ണ്ട്,​ ​ആ​ ​രം​ഗം​ ​മ​നോ​ഹ​ര​മാ​യി​ ​എ​ന്ന് ​അ​ഭി​ന​ന്ദി​ച്ചു​ക്കൊ​ണ്ടു​ള്ള​ ​ഒ​രു​പാ​ട് ​ക​മ​ന്റു​ക​ൾ​ ​ഞ​ങ്ങ​ൾ​ക്ക് ​ല​ഭി​ച്ചി​രു​ന്നു.​ ​സ​ത്യ​ത്തി​ൽ​ ​അ​ത്ര​യും​ ​ഭം​ഗി​ ​തോ​ന്നു​ന്ന​ത് ​ഷൂ​ട്ട് ​ചെ​യ്‌​ത​തി​ന്റെ​ ​മി​ക​വ് ​കൊ​ണ്ടാ​ണ്.​ ​എ​ന്റെ​ ​സ​ഹ​പാ​ഠി​ ​മു​ഷ്‌​താ​ഖ് ​അ​ലി​യു​ടെ​ ​ഐ​ ​ഫോ​ണി​ലാ​ണ് ​വൈ​റ​ലാ​യ​ ​വീ​ഡി​യോ​ ​എ​ടു​ത്ത​ത്.​ ​അ​പാ​ര​കാ​മ​റാ​ ​പേ​ഴ്സ​ണാ​ണ് ​അ​വ​ൻ.​ ​അ​ന്നു​ ​ത​ന്നെ​ ​ഷൂ​ട്ട് ​ചെ​യ്യ​ണോ,​ ​ര​ണ്ടു​ ​ദി​വ​സം​ ​ക​ഴി​ഞ്ഞ് ​മ​തി​യ​ല്ലോ​ ​എ​ന്നാ​യി​രു​ന്നു​ ​ത​ലേ​ന്ന് ​വീ​ഡി​യോ​യു​ടെ​ ​കാ​ര്യം​ ​പ​റ​ഞ്ഞ​പ്പോ​ൾ​ ​ജാ​ന​കി​ ​പ​റ​ഞ്ഞ​ത്.​ ​എ​ന്താ​യാ​ലും​ ​പി​റ്റേ​ന്ന് ​വൈ​കീ​ട്ട് ​ഷൂ​ട്ട് ​ചെ​യ്യു​ക​യും​ ​രാ​ത്രി​ ​ത​ന്നെ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്യു​ക​യും​ ​ചെ​യ്‌​തു.​ ​ഡാ​ൻ​സ് ​ചെ​യ്‌​ത​ ​അ​ന്നു​ ​രാ​ത്രി​ ​ത​ന്നെ​ ​ഞാ​ൻ​ ​ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് ​പോ​യി.​ ​അ​പ്പോ​ഴാ​ണ് ​സം​ഗ​തി​ ​വൈ​റ​ലാ​യ​തും​ ​നാ​ട്ടി​ൽ​ ​മു​ഴു​വ​ൻ​ ​റാ​സ്‌​പു​ടി​ൻ​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​തും.​ ​ഡാ​ൻ​സി​നി​ട​യി​ലു​ള്ള​ ​ആ​റ്റി​റ്റ്യൂ​ഡ് ​ലു​ക്കു​ക​ളൊ​ക്കെ​ ​വ​ലി​യ​ ​ത​രം​ഗ​മാ​യി.​ ​സ​ത്യം​ ​പ​റ​ഞ്ഞാ​ൽ​ ​സ്റ്റെ​പ്പി​ല്ലാ​ത്തി​ട​ത്താ​ണ് ​ഞ​ങ്ങ​ൾ​ ​ആ​റ്റി​റ്റ്യൂ​ഡ് ​ഇ​ടു​ന്ന​ത്.​"​"​ ​ന​വീ​ൻ​ ​ചി​രി​യോ​ടെ​ ​പ​റ​ഞ്ഞു​ ​നി​റു​ത്തി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKEND, JANAKI OMKUMAR, NAVEEN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.