Kerala Kaumudi Online
Saturday, 25 May 2019 11.30 PM IST

പൊറോട്ടയും ഗ്രീൻ ചില്ലി ചിക്കനും കൂട്ടി ഒരു പിടി പിടിച്ചാലോ? സൂപ്പറായിരിക്കും

green-chilli-chiken

ചേരുവകൾ
ചിക്കൻ...........500 ഗ്രാം
പച്ചമുളക് (അരിഞ്ഞത്) ......... മുക്കാൽ കപ്പ്
സവാള .................2 എണ്ണം
വെളുത്തുള്ളി ................ 10 അല്ലി
മല്ലിയില............ അര കപ്പ്
മഞ്ഞൾ പൊടി .......... കാൽ ടീസ്പൂൺ
മല്ലിപ്പൊടി ........... 2 ടീസ്പൂൺ
ഗരം മസാല ............ 1 ടീസ്പൂൺ
എണ്ണ ............... 1 ടേബിൾ സ്പൂൺ
ഉപ്പ് ..................ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
മൂന്നാമത്തെ ചേരുവകൾ അരച്ചുവയ്ക്കുക. ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി അരച്ചുവച്ചിരിക്കുന്ന അരപ്പു വഴറ്റുക. വഴന്നുവരുമ്പോൾ പച്ചമുളക്, മഞ്ഞൾ പൊടി, മല്ലിപ്പൊടി, ഗരം മസാല ഇവ ചേർക്കുക. അൽപ്പസമയം വഴറ്റിയശേഷം ചിക്കൻ ഇടണം. അൽപ്പം ഉപ്പും ചേർത്ത് അടച്ചു വേവിക്കുക. ചിക്കനിലെ വെള്ളത്തിൽ ഇതു വെന്തുകൊള്ളും. വെന്തു കഴിയുമ്പോൾ തുറന്നുവച്ച് വെള്ളത്തിന്റെ അംശം മുഴുവനും വറ്റിക്കണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: GREEN CHILLI CHIKEN, RECIPIE, PACHAKAM
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY