Kerala Kaumudi Online
Saturday, 25 May 2019 3.42 PM IST

മുഖം മിനുക്കി പുത്തൻ ഹ്യുണ്ടായ് ക്രേറ്റ

hyundai-creta-facelift

തുടർച്ചയായി മൂന്ന് തവണ ഐക്കൊട്ടി അവാർഡ് നേടിയ കമ്പനിയാണ് ഹ്യുണ്ടായ്. ഒട്ടനവധി വാഹനങ്ങൾ ഇന്ത്യൻ നിരത്തുകളിൽ ഹ്യുണ്ടായിയുടേതായിട്ടുണ്ട്. ഇന്ന് പരിചയപ്പെടാൻ പോകുന്ന വാഹനം, ഹ്യുണ്ടായ് ക്രേറ്റ ഫെസ് ലിഫ്‌റ്റട് വേർഷൻ ആണ്.

മുൻഭാഗത്ത് ഉണ്ടായിരുന്ന ഗ്രിൽ മുഴുവനായി മാറ്റി ഹ്യുണ്ടായിയുടെ സിഗ്‌നേച്ചർ ഗ്രിൽ ആയ കാസ്‌ഗ്രേട് സിഗ്‌നേച്ചർ ഗ്രിൽ ആണ് ഇപ്പോൾ നൽകിയിരിക്കുന്നത്. വളരെ കരുത്തനായ ഒരു വാഹനത്തിന്റെ രൂപത്തിലേക്ക് ക്രേറ്റയെ മാറ്റാൻ അത് വളരെയധികം സഹായിച്ചിട്ടുണ്ട്. അതുപോലെ പഴയ വാഹനത്തിൽ നിന്നും തന്നെ എടുത്തു പറയണ്ട മറ്റൊരു വ്യത്യാസം ഡി.ആർ.എൽ ആണ്. പ്രൊജക്ടർ ഹെഡ് ലാമ്പിന്റെ കൂടെ തന്നെ ആയിരുന്ന ഡി.ആർ.എല്ലിനെ പുതിയ ക്രേറ്റയിൽ ഫോഗ് ലാമ്പിന്റെ ഒപ്പം നൽകാനാണ് കമ്പനി തീരുമാനിച്ചത്. ഇത് ഒരു സ്‌പോട്ടി ലുക്കിലേക്ക് വാഹനത്തെ എത്തിക്കുന്നുണ്ട് എന്ന് വേണമെങ്കിൽ പറയാവുന്നതാണ്. മുന്ഭാഗത്ത് കാണുന്ന ക്രോമിയം ലൈനുകളിലും ചെറിയ മാറ്റങ്ങൾ കൊണ്ടുവരാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. നേരത്തെ ഉള്ള വാഹനത്തിൽ നിന്നും ഇത്രയും മാറ്റങ്ങളാണ് ഹ്യുണ്ടായ് പുതിയ ക്രേറ്റക്ക് കൊണ്ടുവന്നിരിക്കുന്നത്.

hyundai-creta

പിൻഭാഗത്ത് ആദ്യം ശ്രദ്ധയിൽപെടുന്നത്, സിംഗിൾ ടോണിലുണ്ടായിരുന്ന ബമ്പർ ഡ്യുവൽ ടോണിലേക്ക് മാറ്റി എന്നാണ്. വാഹനത്തിന്റെ മഫ്ളർ പുറത്ത് കാണാൻ പാടില്ലാത്ത വിധമാണ് ക്രേറ്റയെ കമ്പനി ഒരുക്കിയിരിക്കുന്നത്. ബൂട്ട് സ്‌പേസ് 400ലിറ്റർ ആണ്. 60:40 ഫോൾഡ് ചെയ്യാവുന്ന സീറ്റ് ബൂട്ട് സ്‌പേസ് വീണ്ടും കൂട്ടാൻ സാധിക്കുന്നതാണ്. വശങ്ങളിൽ നിന്ന് നോക്കുമ്പോൾ വളരെ പ്രൊജക്‌ട് ചെയ്ത് നിക്കുന്ന ഒരു ഇ ക്യാരക്ടർ ലൈൻ കാണുവാൻ സാധിക്കും. മുമ്പ് ഉണ്ടായിരുന്നത് പോലെ ഡൈമണ്ട് കട്ട് ആയിട്ടുള്ള അലോയ് തന്നെയാണ് ഉള്ളത്, പക്ഷെ അതിന്റെ ഡിസൈനിൽ മാറ്റം വരുത്തി ബൂമറാങ്ക് ഷേപ്പിൽ ആണ് അലോയിസ് നൽകിയിരിക്കുന്നത്.

hyundai-creta-facelift

വാഹനത്തിന്റെയുള്ളിൽ കളർ കോമ്പിനേഷൻ ബ്ലാക്കും, കുറച്ച ഡാർക്ക് ആയിട്ടുള്ള ബീജും അടങ്ങിയ കളർ കോമ്പിനേഷൻ ആണ്നൽകിയിരിക്കുന്നത്. മുമ്പുണ്ടായിരുന്ന എല്ലാ ഫീച്ചേഴ്സും ഇതിലും അതേപോലെ നിലനിർത്തിയിട്ടുണ്ട്. മാറ്റങ്ങളിൽ എടുത്തു പറയണ്ട ഒന്ന് ആദ്യമായി ക്രേറ്റയിൽ ക്രൂസ് കണ്ട്രോൾ ഉൾപ്പെടുത്തി എന്നുള്ളതാണ്. സാധാരണ വാഹങ്ങളിൽ അറുപത് കിലോമിറ്റർ വേഗതയിൽ എത്തിയാൽ മാത്രമേ ക്യൂസ് കണ്ട്രോൾ ആക്‌ടിവേറ്റ് ആക്കാൻ പറ്റുകയുള്ളു. എന്നാൽ പുതിയ ക്രേറ്റയിൽ മുപ്പത് കിലോമീറ്റർ വേഗത എത്തിയാൽ ക്രൂസ് കണ്ട്രോൾ ഉപയോഗിക്കാൻ പറ്റും എന്നുള്ളത് എടുത്ത് പറയേണ്ട പ്രത്യേകത തന്നെയാണ്.

മുന്നിൽ രണ്ട് എയർ ബാഗ് മാത്രമാണ് ഫുള്ളി ഓട്ടോമാറ്റിക് ആയിട്ടുള്ള വാഹനത്തിൽ നൽകിയിരിക്കുന്നത്.എന്നാൽ ടോപ് വേരിയെന്റിൽ അത് ആറായി കൂട്ടിയിരിക്കുന്നു. ഇലക്ട്രിക്കലി അഡ്‌ജസ്‌റ്റ് ചെയ്യാവുന്ന ഒരു സീറ്റാണ് ടോപ് വേരിയന്റിൽ നൽകിയിട്ടുള്ളത്. സ്ലൈഡിംഗ് ആം റസ്‌റ്റ് ആണ് വാഹനത്തിനു നൽകിയിട്ടുള്ളത്. ആന്റി പിഞ്ച് ഗാർഡ് സംവിധാനം ഉള്ള ഒരു സൺ റൂഫും ക്രേറ്റയുടെ സൗന്ദര്യം കൂട്ടാനായി കമ്പനി ഇതിൽ നൽകിയിരിക്കുന്നു. അതുപോലെ തന്നെ എടുത്ത് പറയേണ്ട മറ്റൊരു പ്രത്യേകത വയർലെസ് ചാർജിംഗ് സംവിധാനം വാഹനത്തിൽ നൽകിയെന്നതാമ്. എല്ലാ സൗകര്യങ്ങളോടും കുടിയ ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിൽ ഓട്ടോ ലിങ്ക് ഫെസിലിറ്റി കൂടി നൽകിയിട്ടുണ്ട്. ഇതുമുലം വാഹനം ഇപ്പോ എവിടെയാണെന്നും, മൈലേജ്, വാഹനത്തിന്റെ ആരോഗ്യം, അങ്ങനെ വാഹനത്തെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും നമ്മളുടെ മൊബൈലിൽ ലഭിക്കും. 999900 രൂപയാണ് എക്‌സ് ഷോറൂം വില.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HYUNDAI, HYUNDAI CRETA, HYUNDAI CRETA FACELIFT, CRETA FACELIFT, FACELIFT, DREAMDRIVE, AUTO NEWS, CAR, SUV, MUV
KERALA KAUMUDI EPAPER
TRENDING IN VIDEOS
VIDEOS
PHOTO GALLERY