SignIn
Kerala Kaumudi Online
Tuesday, 16 April 2024 4.26 PM IST

ഇന്ത്യയുൾപ്പെടെ രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾക്ക് ഖത്തറിലേക്ക് പ്രവേശനാനുമതി

ww

ദോഹ: കൊവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ശക്തമായ നടപടി ക്രമങ്ങൾ തുടരുമ്പോഴും പ്രവാസികൾക്ക് ആശ്വാസമായി ഏഴ് രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾക്ക് പ്രവേശന അനുമതി നൽകി ഖത്തർ. ഫിലിപ്പൈൻസ്, ഇന്ത്യ, ശ്രീലങ്ക, കെനിയ, എത്യോപ്യ, ബംഗ്ലാദേശ്, എറിട്രിയ എന്നീ ഏഴ് രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് അനുമതി. ഈ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ നിയമനം കൊവിഡ് മഹാമാരിയെ തുടർന്ന് താത്ക്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന നടപടികൾ തുടങ്ങുന്നതായി ഖത്തറിലെ ഭരണ വികസന മന്ത്രാലയം കഴിഞ്ഞ നവംബറിൽ അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ച രാജ്യത്തെ കൊവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി ജോലിസ്ഥലങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥരുടെ പ്രവർത്തനശേഷി പകുതിയായി കുറച്ചിരുന്നു. സൈനിക, സുരക്ഷാ, ആരോഗ്യ മേഖലകളിൽ ഈ നിയന്ത്രണം ബാധകമല്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.