ഇന്ത്യൻ സിനിമയിലെ നൂതനമായ ഒരു പരീക്ഷണ ചിത്രത്തിൽ നായികയാകാൻ പ്രശസ്ത തെന്നിന്ത്യൻ താരം ഹൻസിക മൊഡ്വാനി. ഒരേയൊരു കഥാപാത്രം മാത്രമുള്ള ഇൗ ചിത്രം ഒറ്റ ഷോട്ടിലാണ് ചിത്രീകരിക്കുന്നത്.
105 മിനിട്ട്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം തെലുങ്കിലാണ് ഒരുങ്ങുന്നത്. ഹിന്ദിയിലേക്കും മറ്റ് തെന്നിന്ത്യൻ ഭാഷകളിലേക്കും ചിത്രം ഡബ് ചെയ്യുന്നുണ്ട്.
ബാെമ്മക്ക് ശിവ നിർമ്മിച്ച് രാജു ദസ സംവിധാനം ചെയ്യുന്ന ഇൗ ചിത്രം തന്റെ കരിയറിലെ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷയെന്ന് ഹൻസിക പറയുന്നു.
കോയി മിൽ ഗയാ എന്ന ബോളിവുഡ് ചിത്രത്തിലൂടെ അരങ്ങേറിയ ഹൻസിക സിങ്കം 2, പുലി, അരൺമനൈ, സിങ്കം 3, മാൻ കരാട്ടെ, വേലായുധം തുടങ്ങിയ ഒട്ടേറെ ഹിറ്റ് തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ ചിത്രം വില്ലനിലൂടെ മലയാളത്തിലും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |