തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തൃശൂർ പൂരം മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ട് സർക്കാരിന് സാംസ്കാരിക പ്രവർത്തകർ കത്ത് നൽകി. കെ.ജി ശങ്കരപ്പിള്ള, വൈശാഖൻ, കല്പറ്റ നാരായണൻ, കെ വേണു തുടങ്ങിയവരണ് കത്ത് നൽകിയത്. 34 സാംസ്കാരിക പ്രവർത്തകർ കത്തിൽ ഒപ്പിട്ടുണ്ട്.
നിയന്ത്രണങ്ങൾ പാലിച്ച് പൂരം പ്രായോഗികമല്ലെന്ന് കത്തിൽ പറയുന്നു. തൃശ്ശൂർ ജില്ലയിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പൂരം നടത്തുന്നത് അനുചിതമാണ്. അതുകൊണ്ട് സർക്കാരും പൂരം സംഘാടകരും ഇതിൽനിന്ന് പിൻമാറണമെന്നും കത്തിൽ അഭ്യർത്ഥിക്കുന്നു.
കൊവിഡ് സാഹചര്യത്തിൽ പൂരത്തിൽ പങ്കെടുക്കുന്നതിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെതിരെ പാറമേക്കാവ് ദേവസ്വം രംഗത്ത് വന്നിരുന്നു. ഒരു പൂരത്തിനും ഇല്ലാത്ത നിബന്ധനകളാണ് സർക്കാർ മുന്നോട്ടു വയ്ക്കുന്നതെന്നും ചിലർ തയ്യാറാക്കുന്ന തിരക്കഥ അനുസരിച്ചാണ് കാര്യം നടക്കുന്നതെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞിരുന്നു. ബി.ജെ.പി വക്താവ് സന്ദീപ് ജി. വാര്യരും തൃശൂർ പൂരം നടത്തണമെന്നും ആചാരങ്ങൾ അട്ടിമറിക്കാൻ പാടില്ലെന്നും പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |