SignIn
Kerala Kaumudi Online
Friday, 22 October 2021 3.22 AM IST

ഡൽഹിയിൽ ഇന്നലെയും 25,000 പിന്നിട്ട് രോഗികൾ

covid

ന്യൂഡൽഹി : ഡൽഹിയിൽ പ്രതിദിനരോഗികളുടെ എണ്ണം ഇന്നലെയും 25,000 പിന്നിട്ട സാഹചര്യത്തിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയിൽ 100ൽ 30 പേർ രോഗികളാണ്. സ്ഥിതിഗതികൾ ഇത്തരത്തിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ വാരാന്ത്യ കർഫ്യൂ നീട്ടുമെന്ന് കെജ്‌രിവാൾ പറഞ്ഞു.ഐ.സി.യുകളികിടക്കയില്ലാതെ ബുദ്ധിമുട്ടിലാവുകയാണ്.

നൂറിൽ താഴെ ഐ.സി.യു മാത്രമാണ് മിച്ചമുള്ളത്. ആവശ്യത്തിന് വാക്സിനോ ഓക്‌സിജനോ ഇല്ല. കൂടതൽ ഓക്‌സിജനും കിടക്കകളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേന്ദ്ര സർക്കാരിന്റെ ആശുപത്രികളിലായി പതിനായിരം കിടക്കകളാണുള്ളത്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് 7000 കിടക്കകളും ഓക്‌സിജനും വാക്‌സിനും അനുവദിക്കണം. സംസ്ഥാനത്തെ അവസ്ഥയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായുമായും ആരോഗ്യ മന്ത്രി ഹർഷവർദ്ധനുമായും സംസാരിച്ചിട്ടുണ്ടെന്ന് കെജ്‌രിവാൾ അറിയിച്ചു.

  • കോമൺവെൽത്ത് ഗെയിംസ് വില്ലേജും ചില സ്‌കൂളുകളും കൊവിഡ് രോഗികളെ പാർപ്പിക്കാനുള്ള സെന്ററുകളാക്കും.
  • ഹരിദ്വാറിലെ കുംഭമേളയിൽ പങ്കെടുത്തവർ 14 ദിവസത്തെ നിർബന്ധിത നീരീക്ഷണത്തിൽ പോകണം. ഒഡിഷ സർക്കാരും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

ദേശീയ ആരോഗ്യ അടിയന്തരാവസ്ഥ

പ്രഖ്യാപിക്കണമെന്ന് കപിൽ സിബൽ

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്ത് ദേശീയ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ.

' കൊവിഡ് ബാധ രൂക്ഷമാകുന്നു. മോദിജി ദേശീയ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം. തിരഞ്ഞെടുപ്പ് കമീഷൻ റാലികൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം. കോടതി ജനങ്ങളുടെ ജീവൻ സംരക്ഷിക്കണം' സിബൽ ട്വീറ്റ് ചെയ്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, COVID
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.