SignIn
Kerala Kaumudi Online
Monday, 17 May 2021 9.40 PM IST

ഭർത്താവിനെ കൊന്ന് മുറ്റത്ത് കുഴിച്ചിട്ടു, കാമുകനൊപ്പം താമസം; മൂന്ന് വർഷത്തിന് ശേഷം പിടിവീഴാൻ കാരണം പൊലീസിന് തോന്നിയ ചെറിയൊരു സംശയം

murder-case

തെങ്കാശി: ഭർത്താവിനെ കൊന്ന് വീട്ടുമുറ്റത്തെ മരത്തിന്റെ ചുവട്ടിൽ കുഴിച്ചുമൂടിയ ഭാര്യ പിടിയിൽ. സംഭവം നടന്ന് മൂന്ന് വർഷത്തിന് ശേഷമാണ് അറസ്റ്റ് തെങ്കാശി കുത്തുകൽ എന്ന സ്ഥലത്താണ് സംഭവം. കാളിരാജ് എന്നയാളാണ് കൊല്ലപ്പെട്ടത്.


ഭർത്താവിന്റെ സുഹൃത്തായ കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. നാലു വർഷം മുൻപാണ് കാളിരാജ്അഭിരാമി എന്ന സ്ത്രീയെ വിവാഹം കഴിക്കുന്നത്. രണ്ടു പേരുടെയും രണ്ടാം വിവാഹമായിരുന്നു.

കാളിരാജിനെ മൂന്ന് വർഷം മുൻപു കാണാതാവുകയായിരുന്നു. ഇയാൾ നാടു വിട്ടു പോയി എന്നാണ് അഭിരാമി എല്ലാവരോടും പറഞ്ഞിരുന്നത്. മകനെ കാണാനില്ലെന്നു കാണിച്ച് കാളിരാജിന്റെ അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. യുവതി കാമുകനൊപ്പം താമസം തുടങ്ങിയതോടെയാണ് പൊലീസിന് സംശയം തുടങ്ങിയത്.

തുടർന്ന് അഭിരാമിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. കാളിരാജിനെ ശ്വാസം മുട്ടിച്ച് കൊന്നു മുറ്റത്തെ മരച്ചുവട്ടിൽ കുഴിച്ചുമൂടിയതാണെന്ന് യുവതി പൊലീസിനോട് പറഞ്ഞു.മണ്ണുമാന്തി ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ അസ്ഥികൾ കണ്ടെത്തി. ഡിഎൻഎ പരിശോധനയിൽ ഇവ കാളിരാജിന്റേതാണെന്ന് സ്ഥിരീകരിച്ചതോടെ അഭിരാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, HUSBAND, WIFE, MURDER, POLICE, ARREST, LOVER
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.