SignIn
Kerala Kaumudi Online
Wednesday, 19 May 2021 5.16 AM IST

കൊവിഡ് രൂക്ഷം : കൂടുതൽ സംസ്ഥാനങ്ങളിൽ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു,​ നൈറ്റ് കർഫ്യുവും നിയന്ത്രണങ്ങളും ഏർപ്പെടുത്തി

covid-

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ കൂടുതൽ സംസ്ഥാനങ്ങൾ ലോക്ക്‌ഡൗണിലേക്ക് നീങ്ങി. അടുത്ത തിങ്കളാഴ്ച വരെ ഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കെ‌ജ്‌രിവാൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. അവശ്യസർവീസുകൾക്ക് മാത്രമാണ് പ്രവർത്തിക്കാൻ അനുമതി ഉള്ളത്. രാജസ്ഥാനിൽ മേയ് മൂന്നുവരെ സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട് . സംസ്ഥാനത്തേക്ക് പുറത്തു നിന്നും വരുന്നവർക്കെല്ലാം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

യു.പിയിൽ 5 നഗരങ്ങളിൽ ലോക്ക് ഡൗൺ നടപ്പാക്കാൻ അലഹബാദ് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. കൊവിഡ് കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് തമിഴ്‌നാട്ടിലും കേരളത്തിലും അടക്കം പല സംസ്ഥാനങ്ങളും ഇതിനോടകം നൈറ്റ് കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം രാജ്യവ്യാപകമായി ഇനിയൊരു ലോക്ക് ഡൗൺ ഉണ്ടാവില്ലെന്ന് കേന്ദ്രസർക്കാർ ഇന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രാദേശികമായ സാഹചര്യം പരിഗണിച്ച് സംസ്ഥാനങ്ങൾക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, LOCKDOWN, NORTH INDIA, DELHI LOCKDOWN, AMIT SHA, COVID
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.