SignIn
Kerala Kaumudi Online
Friday, 29 March 2024 6.25 AM IST

900ൽ നിന്ന് താഴേക്കില്ല; ആശുപത്രികളിൽ പ്രതിസന്ധി

d

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെയും കൊവിഡ് ബാധിതരുടെ എണ്ണം 900 കടന്നു.കൂടുതൽ ആരോഗ്യ പ്രവർത്തക‌ർക്ക് രോഗം ബാധിച്ചതോടെ ആശുപത്രികളും പ്രതിസന്ധിയിലായി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 13 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സൂചന. നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ, ജൂനിയർ റസിഡന്റ് ഡോക്ടർ,പി.ജി.ഡോക്ടർ,അറ്റൻഡന്റുമാർ ഉൾപ്പെടെയുള്ള 13 ആരോഗ്യപ്രവർത്തകർക്കാണ് ഇന്നലെ രോഗം ബാധിച്ചതെന്നാണ് വിവരം. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ഒ.പി പരിശോധനയിലും കിടത്തിച്ചികിത്സയിലും നിയന്ത്രണം ഏർപ്പെടുത്തി. ഇതോടെ കൊവിഡിതര ചികിത്സകളെ വരും ദിവസങ്ങളിൽ ഇത് ബാധിക്കും. ഇന്നലെ 981പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.497പേർ രോഗമുക്തരായി.6,585 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 2,897 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 28,880 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

ശ്രീചിത്രയിൽ ഹൃദയരോഗ ശസ്ത്രക്രിയകളില്ല

ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ഒ.പി പരിശോധനയിലും കിടത്തിച്ചികിത്സയിലും നിയന്ത്രണം ഏർപ്പെടുത്തി. ആശുപത്രിയിൽ കൊവിഡ് ബാധ വ്യാപിക്കാൻ സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് നിയന്ത്രണം. ഇന്നലെയും ഇന്നുമായി ശ്രീചിത്ര ആശുപത്രിയിലെ ഹൃദയചികിത്സാ വിഭാഗത്തിൽ ശസ്ത്രക്രിയകൾ നിറുത്തിവച്ചിരുന്നു. ന്യൂറോ സർജറി വിഭാഗത്തിൽ അടിയന്തര ശസ്ത്രക്രിയകൾ മാത്രമാണ് നടത്തുന്നത്. ഹൃദയരോഗവിഭാഗത്തിൽ ശസ്ത്രക്രിയയ്ക്കായി അഡ്മിറ്റായ ഏഴ് രോഗികൾക്കാണ് കൂട്ടത്തോടെ കൊവിഡ് പോസിറ്റീവായത്. രണ്ട് ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു.വരും ദിവസങ്ങളിൽ ജീവനക്കാരിലും രോഗികളിലും ആർ.ടി.പി.സി.ആർ.പരിശോധന നടത്തും. അടിയന്തര ചികിത്സയെ ബാധിക്കാതെയായിരിക്കും മേൽ നിയന്ത്രണം. സാധാരണ ചെയ്തുവരുന്ന ശസ്ത്രക്രിയകൾ നിലവിലുള്ള കൊവിഡ് വ്യാപനം കുറയുന്നത് അനുസരിച്ച് പുനഃക്രമീകരിച്ച് നൽകും. ഒ.പി ചികിത്സ കുറച്ചതു മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ ടെലിമെഡിസിൻ സംവിധാനവും ഏർപ്പെടുത്തി. ശ്രീ ചിത്രയിൽ രജിസ്റ്റർ ചെയ്ത ഫയലിലുള്ള രോഗികൾക്ക് ഡോക്ടറുമായി ടെലിഫോണിൽ സംസാരിച്ച് ചികിത്സ തേടാവുന്നതാണ്.ഡോക്ടർ ഒപ്പിട്ട പ്രിസ്ക്രിപ്ഷൻ ഡൗൺലോഡ് ചെയ്യാനും ഇതിലൂടെ സാധിക്കും. റിവ്യൂ ഫീസ് ഓൺലൈനായി അടയ്ക്കാനുള്ള ലിങ്ക് മെഡിക്കൽ റെക്കാഡ്‌സ് ഡിപ്പാർട്മെന്റ് മെസേജായി രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിൽ തരുന്നതായിരിക്കും. 04712524535 / 435 / 615. ഇമെയിൽ ആയും ടെലിമെഡിസിൻ അപേക്ഷ നൽകാവുന്നതാണ് mrd@sctimst.ac.in

കണ്ടെയിൻമെന്റ് സോണുകൾ

കരമന(തിരുവനന്തപുരം കോർപ്പറേഷൻ),കിടങ്ങുമ്മൽ,പുതുമംഗലം, പുനലാൽ, ഉറിയാക്കോട്, കുതിരക്കുളം, വലിയറ(വെള്ളനാട് ഗ്രാമപഞ്ചായത്ത്), കവടിയാർ(തിരുവനന്തപുരം കോർപ്പറേഷൻ) ,പ്ലാവോട്(പുളിമാത്ത് ഗ്രാമപഞ്ചായത്ത്) ദർശനവട്ടം(നഗരൂർ ഗ്രാമപഞ്ചായത്ത്),വളക്കാട്, മുദാക്കൽ(മുദാക്കൽ ഗ്രാമപഞ്ചായത്ത്) ,വണ്ടിപ്പുര(ചെമ്മരുതി ഗ്രാമപഞ്ചായത്ത്)


മൈക്രോ കണ്ടെയിൻമെന്റ് സോണുകൾ

നാലാഞ്ചിറ, പാറോട്ടുകോണം മുതൽ തട്ടിനകം ജംഗ്ഷൻ വരെ(തിരുവനന്തപുരം കോർപ്പറേഷൻ)

മെഡിക്കൽകോളേജ് തമരഭാഗം, മുറിഞ്ഞപാലം പ്രദേശങ്ങൾ(തിരുവനന്തപുരം കോർപ്പറേഷൻ), മുളവന പുളിമൂട് പ്രദേശം(മടവൂർ ഗ്രാമപഞ്ചായത്ത്),നഗരൂർ ജംഗ്ഷൻ(നഗരൂർ ഗ്രാമപഞ്ചായത്ത്),മൂന്നുകല്ലിൻമൂട് കരംവിളഹോമിയോ കോളേജിന് സമീപം(നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി), മണക്കാട് കുട്ട്കാട് നഗർ റസിഡന്റ്സ് അസോസിയേഷൻ, സൗത്ത് ഫോർട്ട് റസിഡന്റ്സ് അസോസിയേഷൻ പ്രദേശം (തിരുവനന്തപുരം കോർപ്പറേഷൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.