SignIn
Kerala Kaumudi Online
Tuesday, 16 April 2024 8.54 PM IST

കുട്ടികൾ ഉണ്ടാവാത്തതിന് ഇതും ഒരു കാരണമാവാം...ചില പ്രത്യേക സ്ഥലങ്ങളിൽവച്ച് ലൈംഗിക ബന്ധം നടത്തരുതെന്ന് വാസ്തുശാസ്ത്രം നിർദ്ദേശിക്കാനുള്ള കാരണങ്ങൾ

couple

മനുഷ്യന് ഒഴിച്ചുനിറുത്താൻ കഴിയാത്ത ഒന്നാണ് ലൈംഗികത അഥവാ സെക്സ്. ജീവന്റെ നിലനിൽപ്പുതന്നെ ഇതിൽ നിന്നാണ്. എന്നുകരുതി എവിട‌െവച്ചും എപ്പോഴും ചെയ്യാവുന്ന ഒന്നാണ് സെക്സ് എന്ന ചിന്ത വേണ്ട. അങ്ങനെ ചെയ്താൽ വിരുദ്ധഫലമാവും ഉണ്ടാവുക. വാസ്തുപോലുള്ള വിശുദ്ധശാസ്ത്രങ്ങളിൽ മനുഷ്യൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പാടില്ലാത്ത സ്ഥലങ്ങൾ വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ വച്ച് ബന്ധപ്പെടുന്നത് സ്വന്തം കുടുംബത്തിന്റെ മാത്രമല്ല ലോകത്തിന്റെ മൊത്തം ഊർജത്തെയും പ്രതികൂലമായി ബാധിക്കും. പല ദമ്പതികൾക്കും കുട്ടികൾ ഉണ്ടാകാതത്തുപോലുള്ള വിപത്തുകൾ സംഭവിക്കുന്നത് ഇത് ലംഘിച്ചതുകൊണ്ടാണെന്നാണ് ചിലർ പറയുന്നത്.

വിളക്കിന് മുന്നിൽ വേണ്ട

കത്തിച്ചുവച്ച നിലവിളക്കിനുമുന്നിൽ വച്ച് ഒരിക്കലും ലൈംഗിക ബന്ധം പാടില്ല. ബന്ധപ്പെടൽ എന്നല്ല പ്രണയസല്ലാപങ്ങൾ പോലും അരുതെന്നാണ് ശാസ്ത്രം പറയുന്നത്. ക്ഷേത്രത്തിന് സമീപത്തും പൂജാമുറിക്ക് സമീപത്തും ഇത്തരം പ്രവൃത്തികൾ ഒഴിവാക്കണം. അതുകൊണ്ടാണ് പൂജാമുറിക്ക് അഭിമുഖമായി ഒരിക്കലും കിടപ്പുമുറി വരരുതെന്ന് വാസ്തുശാസ്ത്രം നിഷ്കർഷിക്കുന്നത്. ക്ഷേത്രത്തിന് സമീപത്തുവച്ച് കാമചിന്ത മനസിൽ ഉയരുന്നതുപാേലും അരുത്. ഇത് ലംഘിച്ചാൽ ഗുരുതര പ്രശ്നങ്ങളാവും അഭിമുഖീകരിക്കേണ്ടിവരിക.

വെള്ളത്തിന് മുന്നിലും അരുത്

ഒഴുകുന്ന വെള്ളത്തിന് സമീപത്തുവച്ച് ബന്ധപ്പെടുന്നതും ലൈംഗികത ആസ്വദിക്കുന്നതും വാസ്തുശാസ്ത്രപ്രകാരം ഒരിക്കലും അംഗീകരിക്കാനാവില്ല. ഒഴുകുന്ന ജലത്തിന്റെ ശബ്ദം സ്വകാര്യനിമിഷം ആസ്വദിക്കുന്ന ദമ്പതികളുടെ ചെവിയിൽ പതിക്കുന്നതുപാേലും ശകുനപ്പിഴയായാണ് കരുതുന്നത്. ബ്രാഹ്മണൻ, ആദരിക്കപ്പെടുന്ന ബ്രഹ്മചാരിയായ ആളുകൾ എന്നിവരുടെ സാന്നിധ്യത്തിൽ ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനും വിലക്കുണ്ട്. ഇതുപോലെ കുട്ടികളുടെ മുന്നിൽ വച്ചും അസുഖ ബാധിതരായ ആളുകളുടെ മുന്നിൽവച്ചും ബന്ധം വേണ്ട.

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകൾ സന്ദർശിക്കേണ്ടിവരുന്ന അവസരത്തിലുള്ള ബന്ധപ്പെടലും പാടില്ല. അതുപോലെ ശ്മശാനത്തിലും സമീപത്തും വച്ചുള്ള ബന്ധവും വേണ്ടെന്നാണ് ശാസ്ത്രം നിഷ്കർഷിക്കുന്നത്..

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SOME PLACES YOU SHOULD NEVER HAVE SEX RELATIONSHIP
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.