SignIn
Kerala Kaumudi Online
Friday, 19 April 2024 5.35 AM IST

പാകിസ്ഥാനിയായ അസർ ഭായിക്ക് കോഴിക്കോട്ടുകാരൻ പ്രശാന്ത് തൊഴിലാളി മാത്രമായിരുന്നില്ല, അത് മനസിലായത് മൃതദേഹം നാട്ടിലേക്ക് അയക്കുവാൻ പെട്ടിയിലേക്ക് വച്ചപ്പോഴാണ്...

deadbody

ദേശത്തിന്റെയും മതത്തിന്റെയും പേരിൽ തമ്മിലടിക്കുന്ന മനുഷ്യന് മുന്നിൽ ഒരു മലയാളി തൊഴിലാളിയും പാകിസ്ഥാൻകാരനായ തൊഴിൽ ഉടമയും തമ്മിലുള്ള അപൂർവ സ്നേഹബന്ധം വിവരിച്ച് ജീവകാരുണ്യ പ്രവർത്തകനായ അഷ്റഫ് താമരശ്ശേരി. കോഴിക്കോട് ഒളവണ്ണ സ്വദേശിയായ പ്രശാന്താണ് അസർഭായി എന്ന പാകിസ്ഥാനിയുടെ സ്നേഹത്തിന് പാത്രമായത്. തൊഴിലുടമയും തൊഴിലാളിയും എന്ന ബന്ധത്തിനുപരി ഇരുവരും തമ്മിൽ സഹോദര തുല്യമായ ബന്ധമാണ് ഇണ്ടായിരുന്നത്. ഹൃദയാഘാതം മൂലം മരിച്ച പ്രശാന്തിന്റെ മൃതദേഹം നാട്ടിലേക്കയയ്ക്കാൻ എംബാം ചെയ്യാനെടുത്തപ്പോഴുള്ള അസർഭായിയുടെ വികാര വിക്ഷാേഭങ്ങളും ഇരുവും തമ്മിലുള്ള അത്മാർത്ഥ ബന്ധം വ്യക്തമാക്കുന്ന സന്ദർഭങ്ങളുമാണ് അഷ്റഫ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കോഴിക്കോട് ഒളിവണ്ണ സ്വദേശി പ്രശാന്ത്, പാകിസ്ഥാനിയായ അസർ ഭായിക്ക് ഒരു തൊഴിലാളി മാത്രമായിരുന്നില്ല,സ്വന്തം സഹോദരനായിരുന്നു.അത് ഞാൻ മനസ്സിലാക്കിയത്,ഇന്നലെ എംബാംമിംഗ് സെന്ററിൽ പ്രശാന്തിന്റെ മൃതദേഹം നാട്ടിലേക്ക് അയക്കുവാൻ വേണ്ടി പെട്ടിയിലെടുത്ത് വെക്കുമ്പോൾ അസർ ഭായിയുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു. ദേശത്തിനും,മതത്തിനും മുകളിലായിരുന്നു,അവർ തമ്മിലുളള സ്‌നേഹ ബന്ധം.

വർഷങ്ങൾക്ക് മുമ്പ് ഒരു സാധാരണ തൊഴിലാളിയായിട്ടാണ് പ്രശാന്ത്, പാകിസ്ഥാൻ സ്വദേശിയായ അസർ മഹമൂദിന്റെ കമ്പനിയിൽ ജോലിക്ക് പ്രവേശിച്ചത്.അവിടെ നിന്നും,അവസാന നിമിഷം വരെയും ഭായിയുടെ വിശ്വസ്തനായിരുന്നു.
കഴിഞ്ഞയാഴ്ച നാട്ടിലേക്ക് പോയിട്ട് വരാൻ ഭായി നിർബന്ധിച്ചെങ്കിലും,ഭായിയെ വിട്ട് പോകുവാൻ പ്രശാന്ത് തയ്യാറായിരുന്നില്ല.രണ്ട് ദിവസം മുമ്പ് പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലം പ്രശാന്ത് മരണപ്പെടുകയായിരുന്നു.

എംബാംമിംഗ് സെന്ററിൽ ഇരുന്ന് വിങ്ങിപ്പൊട്ടി കരയുന്ന ഭായിയെ കണ്ടപ്പോൾ,ഇന്ന് ലോകത്ത് നമ്മൾ കാണുന്ന കാഴ്ചയുടെ രീതിയെ പറ്റി ചിന്തിച്ചപോയി.ഭാഷക്കും,ദേശത്തിനും,മതത്തിനും,വർഗ്ഗത്തിനും,നിറത്തിനുമപ്പുറം മറ്റൊരു ലോകമുണ്ട്,അവിടെയും മനുഷ്യരാണ് ജീവിക്കുന്നത്.ഭാഷ മനുഷ്യനിലൂടെയാണ് ജീവനാകുന്നത്.ഭാഷക്ക് അപ്പുറം ഉള്ള മനുഷ്യരുടെ ഉള്ളിൽ തൊടമ്പോൾ നമ്മൾ മനുഷ്യനെയാണ് തൊടുന്നത് , മനുഷ്യത്വത്തെയാണ് തൊട്ട് അറിയുന്നത് , അവിടെയാണ് ഭാഷക്കും,മതത്തിനും, ദേശത്തിനും , വംശത്തിനും, നിറത്തിനും ,ലിംഗത്തിനും അപ്പുറമുള്ള മനുഷ്യനെ തിരിച്ചറിയാൻ നമ്മെ പഠിപ്പിക്കുന്നതും, പ്രേരിപ്പിക്കുന്നതും.

കോഴിക്കോട് ഒളിവണ്ണ സ്വദേശി പ്രശാന്ത്, പാകിസ്ഥാനിയായ അസര്‍ ഭായിക്ക് ഒരു തൊഴിലാളി മാത്രമായിരുന്നില്ല,സ്വന്തം...

Posted by Ashraf Thamarasery on Monday, 19 April 2021

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FB POST OF ASHRAF THAMARASERY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.