SignIn
Kerala Kaumudi Online
Thursday, 28 March 2024 6.18 PM IST

വസ്ത്ര വ്യാപാരികൾക്ക് സംരക്ഷണം നൽകണം

കൊച്ചി: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ വസ്ത്രവ്യാപാര മേഖലയേയും വ്യാപാരികളേയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സൗത്ത് ഇന്ത്യൻ ഗാർമെന്റ്‌സ് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ (സിഗ്മ) മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കൊവിഡ് വാക്‌സിൻ വിതരണത്തിന്റെ മുൻഗണനാപ്പട്ടികയിൽ വസ്ത്രവ്യാപാരികളേയും തൊഴിലാളികളേയും ഉൾപ്പെടുത്തണം. ലോക്ക് ഡൗൺ ഉൾപ്പടെയുള്ള കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് വ്യാപാര സ്ഥാപനങ്ങളെ അടച്ചുപൂട്ടലിലേയ്ക്ക് എത്തിക്കും. പ്രളയവും പ്രകൃതിദുരന്തങ്ങളും കാരണം വസ്ത്ര വ്യാപാരമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ നിരവധി പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. തുടർച്ചയായി മൂന്ന് വർഷത്തിലധികമായി പ്രധാന വ്യാപാര സീസണുകളെല്ലാം നഷ്ടപ്പെട്ടു. വലിയ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന വ്യാപാരമേഖലയ്ക്ക് അല്പമെങ്കിലും പ്രതീക്ഷ നൽകുന്ന സീസണുകളാണ് വരാൻ പോകുന്നതെന്നും കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചുകൊണ്ട് കൂടുതൽ സമയം കടകൾ തുറക്കാൻ അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SIGMA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.