ന്യൂഡൽഹി: അടുത്തമാസം നടത്താനിരുന്ന ഐ.സി.എസ്.ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി. കൊവിഡ് സാഹചര്യം രൂക്ഷമായതിനെത്തുടർന്ന് വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സുരക്ഷയെ മുൻനിറുത്തിയാണ് തീരുമാനമെന്ന് കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സി.ഐ.എസ്.സി.ഇ)അറിയിച്ചു.
കൊവിഡ് സാഹചര്യം വിലയിരുത്തി പന്ത്രണ്ടാം ക്ലാസ് പരീക്ഷ പിന്നീട് നടത്തും. ഇതിന്റെ തീയതി ജൂണിൽ അറിയിക്കും. പതിനൊന്നാം ക്ലാസിലേക്കുള്ള അഡ്മിഷൻ നടപടികൾ ആരംഭിക്കാൻ സ്കൂളുകൾക്ക് നിർദ്ദേശം നൽകി. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള തയാറെടുപ്പുകൾ നടത്താനും സി.ഐ.എസ്.സി.ഇ നിർദ്ദേശിച്ചു.
പി.എസ്.സി കൂടുതൽ പരീക്ഷകൾ മാറ്റി
തിരുവനന്തപുരം: പി.എസ്.സി മേയ് 4 മുതൽ 7 വരെ നടത്താനിരുന്ന പരീക്ഷകളെല്ലാം കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. ഈ മാസം 30 വരെയുള്ളത് നേരത്തേ മാറ്റിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |