SignIn
Kerala Kaumudi Online
Friday, 19 April 2024 7.20 AM IST

ഡി.സി.സി നേതൃത്വത്തിൽ കൊവിഡ് കൺട്രോൾ റൂം

online-training

പത്തനംതിട്ട : കൊവിഡ് രണ്ടാം തരംഗത്തെ നേരിടാനും ജനങ്ങൾക്ക് സഹായം ഒരുക്കാനും ആരോഗ്യ വിദഗ്ദ്ധരുടെ പിന്തുണയോടെ ഡി.സി.സി യിൽ കൺട്രോൾ റൂം തുറന്നു.
നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളെ തടസ്സപ്പെടുത്താതെ, പരമാവധി പിൻതുണക്കുന്ന രീതിയിൽ ആയിരിക്കും പ്രവർത്തനങ്ങൾ. ആരോഗ്യവുമായി ബന്ധപ്പെട്ട വ്യത്യസ്ഥ മേഖലയിലെ വിദഗ്ദ്ധർ അടങ്ങുന്ന ഒരു ടീം ഡി.സി.സി യിൽ പ്രവർത്തിക്കും.
ഡി.സി.സി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് ബാബു ജോർജ്ജ് കൺട്രോൾ റൂമിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഡി.സി.സി ഭാരവാഹികളായ അനിൽ തോമസ്, വി. ആർ സോജി, സുനിൽ എസ്.ലാൽ, ജാസിം കുട്ടി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അബ്ദുൾ കലാം ആസാദ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റനീസ് മുഹമ്മദ്, ലൂയിസ് വിനയൻ, ഡേവിഡ് തുടങ്ങിയവർ പങ്കെടുത്തു.ഡി.സി.സി ഭാരവാഹികളായ വെട്ടൂർ ജ്യോതി പ്രസാദ്, കാട്ടൂർ അബ്ദുൾ സലാം എന്നിവർക്ക് ഏകോപന ചുമതല നൽകി. ഡി.സി.സി യുടെ നേതൃത്വത്തിലുള്ള കെ.കരുണാകരൻ പാലിയേറ്റീവ് കെയറിന്റെ കോഓർഡിനേറ്ററായ റോജി പോൾ ഡാനിയേൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
കൊവിഡുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നത് മുതൽ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതുവരെയുള്ള കാര്യങ്ങളിൽ കൺട്രോൾ റൂം സഹായം നൽകും.
ഡോ. എം.എം.പി ഹസ്സന്റെ (94476 43804) നേതൃത്വത്തിൽ ഡോ. ശ്രീരാഗ് അശോക് (95675 32584), ഡോ. രാധാ കുമാരി (94475 95005), ഡോ. ഷാമില ബീഗം (94973 27753), ഡോ. ലക്ഷ്മി (96059 22151), ഡോ. ടി.കെ രാജപ്പൻ (99610 25019), ഡോ. ബി. ഇന്ദുലേഖ (94461 87641) എന്നിവരുടെ സേവനം കൺട്രോൾ റൂമിൽ നിന്ന് ലഭ്യമാണ്.
ഡി.സി.സി കൺട്രോൾ റൂം നമ്പർ 04682 222658.

ആരോഗ്യ വിദഗ്ദ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്ന് ജില്ലയിലെ 10 ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെയും 80 മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടേയും നേതൃത്വത്തിൽ കൺട്രോൾ റൂം തുറക്കും.
ഇന്ന് ഉച്ചക്ക് 2 മുതൽ 4 വരെ ഹലോ ഡോക്ടർ പ്രോഗ്രാം ഡി.സി.സി യിൽ നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.