SignIn
Kerala Kaumudi Online
Friday, 19 April 2024 9.49 AM IST

3000 കടന്ന്

covid

കൊവിഡ് രോഗികൾ 3212

കൊച്ചി: ജില്ലയിൽ ആദ്യമായി കൊവിഡ് രോഗികളുടെ എണ്ണം മൂവായിരം കടന്നു. ഇന്നലെ 3212 പേർക്ക് രോഗം സ്ഥിരീകരിച്ചു. 3083 പേർക്ക് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു. 81 പേർ വിദേശത്തും അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരാണ്.

കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന വാർഡുകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തി കളക്ടർ എസ്.സുഹാസ് ഉത്തരവിട്ടു. ഇന്ന് വൈകിട്ട് ആറു മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. ഏഴു ദിവസത്തേക്കാണ് ലോക്ക്ഡൗൺ നടപ്പാക്കുക. സിറ്റി പൊലീസ് കമ്മിഷണർ എച്ച്. നാഗരാജു, റൂറൽ എസ്.പി. എസ്.കാർത്തിക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

കൊച്ചി മേയറെ പ്രതിനിധീകരിച്ച് കോർപ്പറേഷൻ കൗൺസിലർ വി.എ. ശ്രീജിത്ത്, സബ് കളക്ടർ ഹാരിസ് റഷീദ്, അസിസ്റ്റന്റ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മ, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ് നമ്പേലി, ജില്ല സർവെയ്‌ലെൻസ് ഓഫീസർ ഡോ.എസ്. ശ്രീദേവി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർണമായി നിരോധിച്ചു. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. പാഴ്‌സൽ വിതരണം മാത്രമേ അനുവദിക്കൂ. അവശ്യ സർവീസുകൾ പ്രവൃത്തിക്കാം. ജോലിക്കായി പോകുന്നവരെ തടയില്ല. എന്നാൽ ഇവർ തിരിച്ചറിയൽ കാർഡോ തൊഴിലുടമയുടെ കത്തോ കൈയിൽ കരുതിയിരിക്കണം. മതപരമായ ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാത്രമേ നടത്താവൂ. റംസാൻ വ്രതത്തിന്റെ ഭാഗമായുള്ള നോമ്പുതുറ വീടുകളിൽ തന്നെ നടത്തണം. പ്രാർഥനയ്ക്കു മാത്രം പള്ളിയിൽ സാമൂഹിക അകലം പാലിച്ച് പ്രവേശിക്കുക. പള്ളികളിൽ ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കരുത്. കണ്ടെയ്‌മെന്റ് സോണുകളിലെ വ്യവസായ ശാലകൾ, ഫാക്ടറികൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. തൊഴിലാളികൾക്ക് ഫാക്ടറി കോമ്പൗണ്ടിൽ തന്നെ താമസിക്കുന്നതിന് സൗകര്യമൊരുക്കണം.

കണ്ടെയ്ൻമെന്റ് സോണുകളിൽ ലോക്ക്ഡൗൺ

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ 113 വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോൺ ആക്കുന്നത്. കൊച്ചി കോർപ്പറേഷനിലെ 8, 22, 27, 26, 60 എന്നീ അഞ്ച് ഡിവിഷനുകൾ ഉൾപ്പടെയാണിത്.

മുഴുവൻ വാർഡുകളും, കണ്ടെയ്ൻമെന്റ് സോണുകളായ എടത്തല, വെങ്ങോല, മഴുവന്നൂർ പഞ്ചായത്തുകൾ അടച്ചിടും. കൊവിഡ് ലക്ഷണങ്ങളുള്ളവരെ കേന്ദ്രീകരിച്ച് നടത്തിയ കൂട്ടപരിശോധനയിൽ രോഗതീവ്രത കൂടുതലുള്ള പ്രദേശങ്ങൾ കണ്ടെത്തി.ഓരോ ദിവസവും പ്രഖ്യാപിക്കുന്ന കണ്ടെയ്‌മെന്റ് സോണുകളിൽ തൊട്ടടുത്ത ദിവസം വൈകിട്ട് ആറു മുതൽ ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. കണ്ടെന്റ്‌മെന്റ് സോണുകളിലേക്ക് കടക്കുന്നതിനും പുറത്തിറങ്ങുന്നതിനും ഒരു വഴി മാത്രമാണ് ഉണ്ടായിരിക്കുക. ഇവിടെ പൊലീസിന്റെ പരിശോധനയുണ്ടാകും.

കടുത്ത നിയന്ത്രണങ്ങൾ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതലുള്ളത് കീഴ്മാട് പഞ്ചായത്തിലാണ്. 43 ശതമാനം. കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രങ്ങളാണ് ഏർപ്പെടുത്തുക. നിയന്ത്രണങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.ഇവിടെ അഞ്ചു പേരിൽ കൂടുതൽ കൂട്ടം കൂടാൻ അനുവദിക്കില്ല.

വിവാഹങ്ങൾക്ക് പരമാവധി 20 പേർ

മരണാനന്തര ചടങ്ങുകളിൽ 10 പേർ

• ഉറവിടമറിയാത്തവർ 44

• ആരോഗ്യ പ്രവർത്തകർ 4

• 458 പേർ രോഗ മുക്തി നേടി

• 9595 പേരെ കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 512 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ 43943

രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 18584

• സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 13856 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

പ്രാദേശിക വിവരങ്ങൾ

• തൃപ്പൂണിത്തുറ 126
• തൃക്കാക്കര 107
• വരാപ്പുഴ 85
• രായമംഗലം 65
• കളമശേരി 63
• മരട് 62
• ആമ്പല്ലൂർ 55
• പള്ളുരുത്തി 54
• കലൂർ 52
• കടുങ്ങല്ലൂർ 51
• പള്ളിപ്പുറം 51
• ഫോർട്ട് കൊച്ചി 50
• എടത്തല 49
• പായിപ്ര 49
• പൂതൃക്ക 49
• ഇടപ്പള്ളി 46
• വൈറ്റില 43
• എളംകുന്നപ്പുഴ 40
• ചൂർണ്ണിക്കര 40
• ചെങ്ങമനാട് 40
• എറണാകുളം നോർത്ത് 38
• മലയാറ്റൂർ നീലീശ്വരം 38
• മഴുവന്നൂർ 38
• അങ്കമാലി 37
• കുമ്പളം 37
• കടവന്ത്ര 35
• കോട്ടുവള്ളി 35
• എളമക്കര 34
• മൂവാറ്റുപുഴ 33
• ആലുവ 32
• കുഴിപ്പള്ളി 31
• നെടുമ്പാശ്ശേരി 31
• എറണാകുളം സൗത്ത് 30
• നായരമ്പലം 30
• ഉദയംപേരൂർ 29
• വടുതല 29
• ഏലൂർ 28
• പനമ്പള്ളി നഗർ 27
• പിറവം 27
• പെരുമ്പാവൂർ 27
• ആലങ്ങാട് 25
• തോപ്പുംപടി 25
• വാഴക്കുളം 25
• ചിറ്റാറ്റുകര 24
• ഞാറക്കൽ 24
• തേവര 24
• കുന്നത്തുനാട് 23
• കൂവപ്പടി 23
• ചെല്ലാനം 23
• പാലാരിവട്ടം 23
• വടവുകോട് 23
• ആവോലി 22
• ഐക്കരനാട് 22
• കല്ലൂർക്കാട് 22
• കിഴക്കമ്പലം 22
• വടക്കേക്കര 22
• ആരക്കുഴ 21
• കരുമാലൂർ 21
• കീഴ്മാട് 21
• കൂത്താട്ടുകുളം 20
• ചോറ്റാനിക്കര 20
• നോർത്തുപറവൂർ 20
• ഇടക്കൊച്ചി 14
• തമ്മനം 14
• പോണേക്കര 12
• വെണ്ണല 12

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

മുടക്കുഴ,എടവനക്കാട്,കുട്ടമ്പുഴ,പൂണിത്തുറ,ചളിക്കവട്ടം,കരുവേലിപ്പടി.

പ്രതിരോധ പ്രവർത്തനങ്ങളുമായി
തദ്ദേശ സ്ഥാപനങ്ങൾ

കൊച്ചി : ജില്ലയിൽ കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ എല്ലാ പഞ്ചായത്തുകളിലും ആവശ്യമായിവരുന്നതനുസരിച്ച് ഫസ്റ്റ് ലെവൽ ട്രീറ്റ്‌മെന്റ് സെന്ററുകൾ ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിച്ചു. തിരുമാറാടി, ചോറ്റാനിക്കര, വടവുകോട് പുത്തൻകുരിശ്, മുളന്തുരുത്തി, കിഴക്കമ്പലം, മഴുവന്നൂർ, ചേന്ദമംഗലം, പുത്തൻവേലിക്കര, ആലങ്ങാട്, തുറവൂർ പഞ്ചായത്തുകളിൽ എഫ്.എൽ.സികൾ ആരംഭിച്ചു. കൂടാതെ എല്ലാ പഞ്ചായത്തുകളിലും ഡൊമസിലറി കെയർ സെന്ററുകളും ( സി.സി.സി) ആരംഭിക്കും.ഇത്തരം കേന്ദ്രങ്ങൾ വഴി രോഗലക്ഷണം ഉള്ളവർക്ക് ആദ്യഘട്ട നിർദ്ദേശങ്ങൾ നൽകും. നിലവിൽ കുട്ടമ്പുഴ പഞ്ചായത്തിൽ ട്രൈബൽ ഷെൽട്ടർ ഡി .സി. സി ആയി മാറ്റിയിട്ടുണ്ട്. ഒമ്പത് പേരെ ഇവിടെ പ്രവേശിപ്പിച്ചു.

കൂടുതൽ കൺട്രോൾ റൂമുകൾ

ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. ഫോൺ: 0484 2422219 . സ്ഥിതിഗതികൾ കൂടുതൽ വഷളായാൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലും കൺട്രോൾ റൂമുകൾ ആരംഭിക്കും. ഒപ്പം ആവശ്യമുള്ള ഇടങ്ങളിൽ ടാങ്കറിൽ കുടിവെള്ളം എത്തിക്കുന്നതടക്കമുള്ള അടിയന്തരസേവനങ്ങൾ ലഭ്യമാക്കും.

കൊവിഡ് രോഗികൾക്ക് ആശുപത്രിയിൽ എത്തിച്ചേരുന്നതിനുള്ള ആംബുലൻസ് സൗകര്യം ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തെയും സഹായത്തോടെ നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ആവശ്യമായി വരുന്ന മുറയ്ക്ക് ജില്ലയിൽ കമ്മ്യൂണിറ്റി കിച്ചണുകൾ വീണ്ടും പുനരാരംഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, COVID19
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.