SignIn
Kerala Kaumudi Online
Friday, 19 April 2024 1.04 PM IST

ഒമ്പതുകാരന് രോഗം സ്ഥിരീകരിച്ചു വിട്ടൊഴിയാതെ ഷിഗെല്ല

shigella

ആലുവ: എടത്തല കൊമ്പാറ സ്വദേശിയായ ഒമ്പത് വയസുകാന് ഷിഗെല്ല സ്ഥിരീകരിച്ചു. പനി, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളെ തുടർന്ന് ഏപ്രിൽ 14ന് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ചിരുന്നു.

ഏപ്രിൽ 19ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ചെന്നൈയിലേക്ക് കുടുംബത്തോടൊപ്പമുള്ള യാത്രവേളകളിൽ പുറത്തു നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നായിരിക്കാം കുട്ടിക്ക് ഷിഗെല്ല രോഗബാധയുണ്ടായതെന്ന് സംശയിക്കുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി പ്രദേശത്തും സമീപ പ്രദേശങ്ങളിലും വയറിളക്ക രോഗനിരീക്ഷണവും പ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചു. സൂപ്പർ ക്ലോറിനേഷൻ നടത്തി. നിലവിൽ പ്രദേശത്തെ ആർക്കും സമാന രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ജില്ലയിൽ ഇതുവരെ ആറ് ഷിഗെല്ല കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കാലടിയിൽ രണ്ടും മരട്, വാഴക്കുളം, കറുകുറ്റി എന്നിവിടങ്ങളിൽ ഒരു കേസുമാണ് റിപ്പോർട്ട് ചെയ്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SHIGALLA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.