Kerala Kaumudi Online
Saturday, 25 May 2019 11.19 PM IST

ചില പ്രതിവിപ്ലവ സമസ്യകൾ

dronar

വി​പ്ല​വം​ ​അ​ങ്ങ​നെ​ ​വെ​റു​തേ ​വി​രി​യു​ന്ന​തോ​ ​വി​രി​യി​ക്കേ​ണ്ടു​ന്ന​തോ​ ​ആ​യ​ ​സാ​ധ​ന​മ​ല്ലെ​ന്ന് ​മാ​വോ​ ​സേ​ ​തൂം​ങ്ങ് ​തൊ​ട്ട് ​മ​ഹാ​സാ​ധു​ ​പി​ണ​റാ​യി​സ​ഖാ​വ് ​വ​രെ​യു​ള്ള​വ​ർ​ക്ക് ​ഉ​ത്ത​മ​ബോ​ദ്ധ്യ​മു​ള്ള​ ​സം​ഗ​തി​യാ​ണ്.​ ​അ​തി​ന് ​ചി​ല​ ​നേ​ര​വും​ ​കാ​ല​വു​മൊ​ക്കെ​യു​ണ്ട്.​ ​ഓ​രോ​ ​ദി​വ​സ​വും​ ​പ്ര​ഭാ​തം​ ​പൊ​ട്ടി​വി​രി​യു​മ്പോ​ൾ​ ​അ​ർ​ക്ക​ന്റെ​ ​ചു​വ​പ്പു​ര​ശ്മി​ക​ൾ​ ​പ​ര​പ​രാ​ ​ചു​വ​ന്ന് ​നി​ല്പു​ണ്ടെ​ങ്കി​ൽ​ ​അ​ന്ന് ​വി​പ്ല​വം​ ​ഉ​റ​പ്പാ​യും​ ​വി​രി​യു​മെ​ന്ന് ​ക​ണ​ക്കാ​ക്കാ​വു​ന്ന​താ​ണെ​ന്ന് ​പ​ണ്ട് ​മാ​വോ​ ​പ​റ​യേ​ണ്ടി​യി​രു​ന്ന​ ​ര​ഹ​സ്യ​മാ​ണ്.​ ​മാ​വോ​ ​അ​ത് ​പ​റ​ഞ്ഞി​ല്ല​ ​എ​ന്നു​വ​ച്ച് ​ബേ​ബി​സ​ഖാ​വോ​ ​കോ​ടി​യേ​രി​സ​ഖാ​വോ​ ​ആ​ ​ര​ഹ​സ്യം​ ​മ​ന​സി​ലാ​ക്കി​ ​വ​ച്ചി​ട്ടി​ല്ലാ​ത്ത​വ​രാ​ണെ​ന്ന് ​ആ​രും​ ​ധ​രി​ച്ചു​പോ​ക​രു​ത്.​ ​കാ​ൾ​ ​മാ​ർ​ക്സി​ൽ​ ​ഏം​ഗ​ൽ​സ് ​ല​യി​ച്ച് ​അ​തി​ൽ​ ​ചെ​ഗു​വേ​ര​ ​ചേ​രും​പ​ടി​ ​ചേ​ർ​ന്നു​ണ്ടാ​യ​ ​ബേ​ബി​സ​ഖാ​വി​നെ​ ​പോ​ലെ​യ​ല്ല​ ​കോ​ടി​യേ​രി​ ​സ​ഖാ​വോ​ ​പി​ണ​റാ​യി​ ​സ​ഖാ​വോ​ ​എ​ന്ന​റി​യാ​ത്ത​ ​ക​ശ്മ​ല​കു​ശ്മാ​ണ്ട​ന്മാ​ർ​ ​ചി​ല​പ്പോ​ൾ​ ​അ​ങ്ങ​നെ​ ​ധ​രി​ച്ചു​വ​ശാ​യി​ട്ടു​ണ്ടാ​കാം.

വി​പ്ല​വം​ ​എ​ങ്ങ​നെ​ ​എ​ളു​പ്പം​ ​വി​രി​യി​ക്കാം​ ​എ​ന്നൊ​രു​ ​കൈ​പ്പു​സ്ത​കം​ ​ത​യ്യാ​റാ​ക്കി​ ​കോ​ടി​യേ​രി​ ​സ​ഖാ​വ് ​ത​ല​ശ്ശേ​രി​ ​ച​ന്ത​യി​ൽ​ ​വി​ല്പ​ന​യ്ക്ക് ​വ​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു.​ ​ഓ​ണ​ത്തി​നും​ ​സം​ക്രാ​ന്തി​ക്കും​ ​ഒ​രു​ ​വി​പ്ല​വം​ ​മ​സ്റ്റാ​ണെ​ന്ന് ​അ​തി​ൽ​ ​കൃ​ത്യ​മാ​യി​ ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​വോ​ട്ട്ക​ളി,​​​ ​ജാ​ഥ,​​​ ​പി​ണ​റാ​യി​ ​സ​ഖാ​വി​ന്റെ​ ​ആ​യി​ര​ത്തൊ​ന്ന് ​രാ​വു​ക​ൾ​ ​എ​ന്നി​ത്യാ​ദി​ ​ശു​ഭ​മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലും​ ​വി​പ്ല​വം​ ​വി​രി​യി​ക്ക​ൽ​ ​അ​ത്യു​ത്ത​മ​മാ​ണെ​ന്നും​ ​അ​തി​ൽ​ ​അ​ടി​വ​ര​യി​ട്ട് ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​പ​ക്ഷേ​ ​അ​തി​ന് ​ചി​ല​ ​പ​ഥ്യ​ങ്ങ​ളും​ ​ഉ​പാ​ധി​ക​ളു​മൊ​ക്കെ​യു​ണ്ട്.​ ​ഇ​ത് ​വി​രി​യി​ക്കാ​ൻ​ ​പു​റ​പ്പെ​ടു​ന്ന​വ​ർ​ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​ ​ആ​ദ്യാ​ക്ഷ​രം​ ​കു​റി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്ക​ണം​ ​എ​ന്നൊ​രു​ ​വ​രി​യാ​ണ് ​ഇ​തി​ൽ​ ​പ്ര​ത്യേ​കം​ ​എ​ടു​ത്തു​പ​റ​യേ​ണ്ട​ത്.​ ​രാ​ഷ്ട്രീ​യ​ധാ​ര​ണ​യി​ല്ലാ​ത്ത​ ​കൂ​ട്ട​രോ​ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​ ​ആ​ദ്യാ​ക്ഷ​രം​ ​കു​റി​ച്ചി​ട്ടി​ല്ലാ​ത്ത​ ​നി​ര​ക്ഷ​ര​കു​ക്ഷി​ക​ളോ​ ​വി​പ്ല​വം​ ​വി​രി​യി​ക്കാ​ൻ​ ​പോ​യി​ട്ട് ​വി​പ്ല​വ​ത്തി​ലെ​ ​പ്ല​ ​എ​ന്ന​ ​വാ​ക്ക് ​ഉ​ച്ച​രി​ക്കാ​ൻ​ ​പോ​ലും​ ​യോ​ഗ്യ​ര​ല്ല.
ഈ​ ​കൈ​പ്പു​സ്ത​കം​ ​നേ​രേ​ചൊ​വ്വേ​ ​വാ​യി​ക്കാ​തെ​ ​വി​പ്ല​വം​ ​വി​രി​യി​ക്കാ​ൻ​ ​പോ​യാ​ൽ​ ​അ​തി​ന് ​പൊ​ലീ​സി​ന്റെ​ ​ഒ​രു​ ​കൈ​സ​ഹാ​യം​ ​ഉ​റ​പ്പാ​യും​ ​തേ​ട​ണം.​ ​പൊ​ലീ​സി​ന്റെ​ ​സ​ഹാ​യ​മി​ല്ലാ​തെ​ ​ഒ​രു​ ​വി​പ്ല​വ​വും​ ​വി​ജ​യി​ച്ചി​ട്ടി​ല്ല​ ​എ​ന്ന​തും​ ​മാ​വോ​ ​പ​റ​യേ​ണ്ടി​യി​രു​ന്ന​ ​ശ​രി​ക​ളു​ടെ​ ​കൂ​ട്ട​ത്തി​ലു​ള്ള​താ​ണ്.​ ​പ​ക്ഷേ​ ​മാ​വോ​ ​പ​റ​ഞ്ഞി​ല്ല.​ ​അ​തു​കൊ​ണ്ട് ​ആ​ർ​ക്ക് ​ന​ഷ്ട​മു​ണ്ടാ​യി,​​​ ​മാ​വോ​യ്ക്ക്,​​​ ​അ​ല്ല​ ​പി​ന്നെ​ !
രാ​ഷ്ട്രീ​യ​ത്തി​ന്റെ​ ​ആ​ദ്യാ​ക്ഷ​രം​ ​അ​റി​യാ​വു​ന്ന​ത് ​കൊ​ണ്ടാ​ണ് ​ഏ​ഴാ​ണ്ട് ​മു​ന്നേ​ക്കൊ​രു​ ​വി​ഷു​വി​ന്,​​​ ​ഏ​തോ​ ​ഒ​രു​ ​ടി.​പി​യു​ടെ​ ​ത​ല​ ​ആ​രോ​ ​കാ​ഴ്ച​വ​ച്ച് ​വി​പ്ല​വം​ ​വി​രി​യി​ച്ച​ത്.​ ​അ​തൊ​രു​ ​ഒ​ന്നൊ​ന്ന​ര​ ​വി​പ്ല​വ​മാ​യി​രു​ന്നു​!​ ​നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ​ ​ഏ​തോ​ ​കാ​ലു​മാ​ട​ൻ​ ​കാ​ലു​മാ​റി​പ്പോ​യി​ ​വി​പ്ല​വ​ത്തെ​ ​അ​ട്ടി​മ​റി​ക്കാ​ൻ​ ​നോ​ക്കി​യ​ ​ദ​ശാ​സ​ന്ധി​യു​മാ​യി​രു​ന്നു.​ ​വേ​ല​ക​ളി​ ​പോ​ലെ​ ​വോ​ട്ടു​ക​ളി​ ​നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ​ ​ന​ട​ക്കാ​ൻ​ ​പോ​കു​ന്നു​വെ​ന്ന് ​ബോ​ദ്ധ്യ​മാ​യ​ ​ആ​ ​ശു​ഭ​മു​ഹൂ​ർ​ത്ത​ത്തി​ലാ​ണ് ​ത​ല​ശ്ശേ​രി​ച​ന്ത​യി​ലെ​ ​കൈ​പ്പു​സ്ത​കം​ ​വാ​യി​ച്ചു​പ​ഠി​ച്ച​ ​ഉ​ത്ത​മ​രാ​യ​ ​പ​ഠി​താ​ക്ക​ൾ​ ​ഒ​ഞ്ചി​യ​ത്ത് ​ത​ന്നെ​ ​വി​പ്ല​വം​ ​വി​രി​യി​ച്ച് ​സാ​യൂ​ജ്യ​മ​ട​ഞ്ഞ​ത്.​ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​ ​ആ​ദ്യാ​ക്ഷ​ര​മ​റി​യാ​വു​ന്ന​ ​കൂ​ട്ട​ർ​ ​ത​ന്നെ​യാ​ണ​ത് ​ചെ​യ്ത​ത് ​എ​ന്ന​തു​കൊ​ണ്ടാ​ണ് ​ആ​ ​വി​പ്ല​വ​ത്തി​ന് ​പ​ത്ത​ര​മാ​റ്റ് ​തി​ള​ക്ക​മു​ണ്ടാ​യ​ത്.
കാ​സ​ർ​കോ​ട്ടെ​ ​പെ​രി​യ​യി​ലും​ ​ഏ​താ​ണ്ട് ​ല​ക്ഷ​ണ​മൊ​ത്തൊ​രു​ ​വി​പ്ല​വം​ ​ത​ന്നെ​യാ​യി​രു​ന്നു​ ​വി​രി​യേ​ണ്ടി​യി​രു​ന്ന​ത്.​ ​മു​ഹൂ​ർ​ത്ത​മൊ​ക്കെ​ ​ക​റക്‌ട് . വോ​ട്ടു​ക​ളി​ ​വേ​ള.​ ​പ​ക്ഷേ​ ​സാ​ദാ​ ​വോ​ട്ടു​ക​ളി​യ​ല്ല.​ ​ലോ​ക​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പാ​ണ്.​ ​കാ​സ​ർ​കോ​ട് ​തൊ​ട്ട് ​തി​രു​വ​ന​ന്ത​പു​രം​ ​വ​രെ​ ​നു​ള്ളി​പ്പെ​റു​ക്കി​യെ​ടു​ക്കാ​വു​ന്ന​ ​സീ​റ്റും​ ​കൊ​ണ്ട് ​പോ​യാ​ലേ​ ​വ​ല്ല​തു​മു​ള്ളൂ.​ ​നാ​ലാ​ളെ​ ​കാ​ണി​ക്കാ​നും​ ​അ​തി​ല്ലാ​തെ​ ​പ​റ്റി​ല്ല.​ ​പോ​രാ​ത്ത​തി​ന് ​പി​ണ​റാ​യി​സ​ഖാ​വി​ന്റെ​ ​ആ​യി​ര​ത്തി​യൊ​ന്ന് ​രാ​വു​ക​ളാ​ണ്.​ ​ഞ​ണ്ടു​ക​ളു​ടെ​ ​നാ​ട്ടു​ക​ളി​ൽ​ ​ഇ​ട​വേ​ള​ ​നി​ർ​ബ​ന്ധ​മാ​യി​രു​ന്നു.​ ​പ​ക്ഷേ​ ​എ​ന്തു​ ​ചെ​യ്യാ​നാ​കും​?​
കൈ​പ്പു​സ്ത​ക​ത്തി​ന്റെ​ ​എ​ല്ലാ​ ​പേ​ജു​ക​ളും​ ​അ​രി​ച്ചു​പെ​റു​ക്കി​ ​പ​ഠി​ക്കാ​ത്ത​ ​ചി​ല​ ​പീ​ക്കി​രി​ക​ളാ​ണ് ​പെ​രി​യ​യി​ൽ​ ​പ​ക്വ​ത​യി​ല്ലാ​ത്ത​ ​വി​പ്ല​വ​ത്തി​ന് ​ഇ​റ​ങ്ങി​ത്തി​രി​ച്ച​ത് ​എ​ന്ന് ​തി​രി​ച്ച​റി​ഞ്ഞാ​ൽ,​​​ ​അ​തൊ​രു​ ​ല​ക്ഷ​ണ​മൊ​ത്ത​ ​പ്ര​തി​വി​പ്ല​വ​സ​മ​സ്യ​യാ​ണെ​ന്ന് ​ന​മു​ക്ക് ​സ​മാ​ധാ​നി​ക്കാ​വു​ന്ന​തേ​യു​ള്ളൂ.​ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​ ​ആ​ദ്യാ​ക്ഷ​രം​ ​കു​റി​ക്കാ​ത്ത​വ​ർ​ ​വി​പ്ല​വ​ത്തി​നൊ​രു​മ്പെ​ട​രു​ത് ​എ​ന്ന് ​പി.​ ​സ​ഖാ​വ് ​തൊ​ട്ട് ​കോ.​ ​സ​ഖാ​വ് ​വ​രെ​യു​ള്ള​വ​ർ​ക്ക് ​പ​ര​സ്യ​മാ​യി​ ​പ​റ​യേ​ണ്ടി​ ​വ​ന്ന​ത് ​പെ​രി​യ​യി​ലെ​ ​ഈ​ ​പ്ര​തി​വി​പ്ല​വ​സ​മ​സ്യ​ ​കാ​ര​ണ​മാ​യി​രു​ന്നു.
അ​തു​പോ​ട്ടെ.​ ​ഒ​രു​ ​രാ​ജ്യ​ത്തി​ന് ​വേ​ണ്ടി​ ​ഒ​രു​ ​ഗ്രാ​മ​ത്തെ​ ​ത്യ​ജി​ക്കു​ന്ന​തി​ൽ​ ​തെ​റ്റി​ല്ലെ​ന്ന് ​മ​ഹാ​ഭാ​ര​ത​ത്തി​ൽ​ ​പ​റ​യു​ന്ന​ത് ​പോ​ലെ,​​​ ​ഒ​രു​ ​(​പ്ര​തി​)​​​വി​പ്ല​വ​ത്തി​ന് ​ഒ​രു​ ​ഇ​ര​ട്ട​ക്കൊ​ല​ ​വ​ലി​യ​ ​തെ​റ്റു​ള്ള​ ​സം​ഗ​തി​യ​ല്ല.​ ​വ​രു​മോ​രോ​ ​ദ​ശ​ ​വ​ന്ന​പോ​ലെ​ ​പോം.


നി​സ​ഹ​ക​ര​ണ​ ​പ്ര​സ്ഥാ​ന​ത്തി​ലും​ ​വി​ദേ​ശ​ ​വ​സ്ത്ര​ബ​ഹി​ഷ്ക​ര​ണ​ത്തി​ലും​ ​പ​ങ്കെ​ടു​ക്കേ​ണ്ടി​യി​രു​ന്ന​ ​ഗാ​ന്ധി​യാ​യി​രു​ന്നു​ ​യൂ​ത്ത് ​ഗാ​ന്ധി​ ​ഡീ​ൻ​ ​കു​ര്യാ​ക്കോ​സ്.​ ​അ​ന്ന​വി​ടെ​ ​പ​ങ്കെ​ടു​ത്ത് ​സൂ​ര്യ​ന​സ്ത​മി​ക്കാ​ത്ത​ ​സാ​മ്രാ​ജ്യ​ക്കാ​രു​ടെ​ ​കൈ​ത്ത​രി​പ്പ് ​ഏ​റ്റു​വാ​ങ്ങേ​ണ്ടി​യി​രു​ന്ന​യാ​ളു​മാ​യി​രു​ന്നു.​ ​അ​ന്ന് ​കി​ട്ടേ​ണ്ടി​യി​രു​ന്ന​തോ​ർ​ത്താ​ൽ​ ​ഡീ​ൻ​ ​ഗാ​ന്ധി​ ​രോ​മാ​ഞ്ച​ക​ഞ്ചു​ക​മ​ണി​യും.​ ​അ​ത്ര​യ്ക്ക് ​ക​ഠോ​ര​വും​ ​ക​യ്പേ​റി​യ​തു​മാ​യ​ ​പ​രീ​ക്ഷ​ണ​ങ്ങ​ളെ​ ​അ​തി​ജീ​വി​ക്കേ​ണ്ടി​യി​രു​ന്ന​ ​ഡീ​ൻ​ ​ഗാ​ന്ധി​ക്ക് ​അ​ന്ന​തൊ​ന്നും​ ​അ​നു​ഭ​വി​ക്കാ​ൻ​ ​യോ​ഗ​മി​ല്ലാ​തെ​ ​പോ​യ​ത് ​കൊ​ണ്ട് ​ന​ഷ്ട​മു​ണ്ടാ​യ​ത് ​ബ്രി​ട്ടീ​ഷ് ​സാ​യ്പ​ന്മാ​ർ​ക്ക് ​മാ​ത്ര​മാ​യി​രു​ന്നു.​ ​മ​ഹാ​ത്മ​ഗാ​ന്ധി​യെ​ ​വെ​ല്ലു​ന്ന​ ​ഗാ​ന്ധി​യാ​ണ് ​ശ​രി​ക്കും​ ​പ​റ​ഞ്ഞാ​ൽ​ ​ഡീ​ൻ​ ​ഗാ​ന്ധി.​ ​ആ​ ​ഡീ​ൻ​ഗാ​ന്ധി​യെ​ ​സ​ത്യ​ത്തി​ലാ​രും,​​​ ​എ​ന്തി​ന് ​ഹൈ​ക്കോ​ട​തി​ ​പോ​ലും​ ​തി​രി​ച്ച​റി​യാ​തെ​ ​പോ​കു​ന്ന​താ​ണ്.
ഡീ​ൻ​ ​ഗാ​ന്ധി​ ​മി​ന്ന​ൽ​ ​ഹ​ർ​ത്താ​ൽ​ ​പ്ര​ഖ്യാ​പി​ക്കു​മ്പോ​ൾ​ ​മ​ന​സ്സി​ൽ​ ​നി​സ്സ​ഹ​ക​ര​ണ​പ്ര​സ്ഥാ​ന​മാ​യി​രു​ന്നു.​ ​മ​ഹാ​ത്മ​ഗാ​ന്ധി​ ​അ​ന്ന് ​നി​സ്സ​ഹ​ക​ര​ണ​പ്ര​സ്ഥാ​ന​ത്തെ​ ​ന​യി​ച്ചെ​ങ്കി​ൽ​ ​എ​ന്തു​കൊ​ണ്ട് ​ത​നി​ക്ക് ​മി​ന്ന​ൽ​ ​ഹ​ർ​ത്താ​ൽ​ ​ന​ട​ത്തി​ക്കൂ​ടാ​ ​എ​ന്ന് ​ഹൈ​ക്കോ​ട​തി​യോ​ട് ​ചോ​ദി​ക്ക​ണ​മെ​ന്ന് ​ഡീ​ൻ​ ​ഗാ​ന്ധി​ക്കു​ണ്ടാ​യി​രു​ന്നു.​ ​കോ​ട​തി​ ​അ​ത് ​മു​ഖ​വി​ല​യ്ക്കെ​ടു​ത്തി​ല്ലെ​ങ്കി​ലോ​ ​എ​ന്നോ​ർ​ത്ത് ​അ​തി​ന് ​മു​തി​ർ​ന്നി​ല്ലെ​ന്നേ​യു​ള്ളൂ.​ ​ഇ​ത് ​ഭീ​രു​ത്വ​മ​ല്ല.​ ​മി​ന്ന​ൽ​ഹ​ർ​ത്താ​ലി​ൽ​ ​കാ​സ​ർ​കോ​ട്ട് ​തൊ​ട്ട് ​ക​ന്യാ​കു​മാ​രി​ ​വ​രെ​യു​ണ്ടാ​യ​ ​ന​ഷ്ട​ക്ക​ണ​ക്കോ​ർ​ത്താ​ൽ​ ​മോ​ഹാ​ല​സ്യ​പ്പെ​ടേ​ണ്ട​താ​ണ് ​സാ​ധാ​ര​ണ​ഗ​തി​യി​ൽ​ ​ഏ​ത് ​ഗാ​ന്ധി​യും.​ ​ഡീ​ൻ​ഗാ​ന്ധി​ക്ക് ​അ​ങ്ങ​നെ​ ​മോ​ഹാ​ല​സ്യ​പ്പെ​ടു​ന്ന​ ​പ്ര​കൃ​ത​മി​ല്ല.​ ​കോ​ട​തി​ ​മി​ന്ന​ൽ​ഹ​ർ​ത്താ​ൽ​ ​നി​രോ​ധി​ച്ച​ത് ​ഡീ​ൻ​ഗാ​ന്ധി​ ​അ​റി​ഞ്ഞി​രു​ന്നി​ല്ല.​ ​നി​യ​മം​ ​പ​ഠി​ച്ചാ​ലും​ ​കോ​ട്ടി​ട്ട് ​വ​ക്കീ​ലാ​വാ​ത്ത​ത് ​ഗാ​ന്ധി​ക്ക് ​സ​മ​യം​ ​കി​ട്ടാ​ത്ത​ത് ​കൊ​ണ്ടാ​യി​രു​ന്നു.​ ​ചാ​ണ​ക​ക്കു​ഴി​യി​ൽ​ ​വീ​ണാ​ലു​ള്ള​ ​മു​ഖ​ഭാ​വം​ ​ഗാ​ന്ധി​ക്ക് ​കോ​ട​തി​സ​മ​ക്ഷം​ ​ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ​ ​അ​ത് ​യാ​ദൃ​ച്ഛികം​ ​മാ​ത്ര​മാ​യി​ ​ക​ണ​ക്കാ​ക്കി​യാ​ൽ​ ​കോ​ട​തി​ക്ക് ​കൊ​ള്ളാം​ ​എ​ന്നേ​ ​പ​റ​യു​ന്നു​ള്ളൂ.
ഇ​-​മെ​യി​ൽ​:​ ​d​r​o​n​a​r.​k​e​r​a​l​a​k​a​u​m​u​d​i​@​g​m​a​i​l.​c​om

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORS PICK, VARAVISHESHAM
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY