SignIn
Kerala Kaumudi Online
Tuesday, 11 May 2021 7.34 AM IST

യാ​ത്ര​ക്കാ​ര​നെ​ ​ത​ട്ടി​ക്കൊ​ണ്ടു​ ​പോ​യ​ ​കേ​സി​ലെ​ ​മു​ഖ്യ​പ്ര​തി​ ​പി​ടി​യിൽ

crime

പെ​രു​മ്പാ​വൂ​ർ​:​ ​നെ​ടു​മ്പാ​ശ്ശേ​രി​ ​രാ​ജ്യാ​ന്ത​ര​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​വ​ന്നി​റ​ങ്ങി​യ​ ​യാ​ത്ര​ക്കാ​ര​നെ​ ​ത​ട്ടി​ക്കൊ​ണ്ടു​ ​പോ​യ​ ​കേ​സി​ലെ​ ​മു​ഖ്യ​പ്ര​തി​ ​പി​ടി​യി​ൽ.​ ​പെ​രു​മ്പാ​വൂ​ർ​ ​മു​ടി​ക്ക​ൽ​ ​സ്വ​ദേ​ശി​ ​ഇ​ബ്രു​ ​എ​ന്ന് ​വി​ളി​ക്കു​ന്ന​ ​ഇ​ബ്രാ​ഹീ​മി​നെ​യാ​ണ് ​നെ​ടു​മ്പാ​ശ്ശേ​രി​ ​സ​ർ​ക്കി​ൾ​ ​ഇ​ൻ​സ്‌​പെ​ക്ട​റും​ ​സം​ഘ​വും​ ​പി​ടി​കൂ​ടി​യ​ത്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഉ​ച്ച​യ്ക്ക് 2.30​ ​ന് ​ഷാ​ർ​ജ​യി​ൽ​ ​നി​ന്നും​ ​വി​മാ​ന​ത്തി​ൽ​ ​വ​ന്നി​റ​ങ്ങി​യ​ ​മ​ഞ്ഞു​മ്മ​ൽ​ ​സ്വ​ദേ​ശി​ ​താ​ജു​വി​നെ​യാ​ണ് ​ത​ട്ടി​ക്കൊ​ണ്ടു​ ​പോ​യ​ത്.​ ​പി​ന്നീ​ട് ​ഇ​യാ​ളെ​ ​ബ​ന്ദി​യാ​ക്കി.​ ​പെ​രു​മ്പാ​വൂ​രി​ലെ​ ​ലോ​ഡ്ജ് ​മു​റി​യി​ലാ​ണ് ​താ​മ​സി​പ്പി​ച്ച​ത്.​ ​സം​ഘം​ ​താ​ജു​വി​നെ​ ​ഉ​പേ​ക്ഷി​ച്ച​തോ​ടെ​ ​പൊ​ലീ​സി​ൽ​ ​വി​വ​രം​ ​ന​ൽ​കു​ക​യാ​യി​രു​ന്നു.​ ​പൊ​ലീ​സെ​ത്തി​ ​സി​സി​ടി​വി​ ​ദൃ​ശ്യം​ ​പ​രി​ശോ​ധി​ച്ചാ​ണ് ​പ്ര​തി​ക​ളെ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​ഈ​ ​കേ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഇ​ബ്രു​വി​ന്റെ​ ​ഗു​ണ്ടാ​ ​സം​ഘ​ത്തി​ൽ​പ്പെ​ട്ട​ ​ചി​ല​രെ​യും​ ​ക​സ്റ്റ​ഡി​യി​ൽ​ ​എ​ടു​ത്തി​ട്ടു​ണ്ട്.​ ​സ്വ​ർ​ണ്ണ​ക്ക​ട​ത്തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഇ​ട​പാ​ടി​ലെ​ ​ക​ണ്ണി​യാ​യി​രു​ന്നു​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​ക​പ്പെ​ട്ട​ ​താ​ജു​വെ​ന്നാ​ണ് ​പൊ​ലീ​സി​ന് ​വി​വ​രം​ ​ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.​ ​ഇ​ബ്രു​വി​നെ​യും​ ​സം​ഘാം​ഗ​ങ്ങ​ളെ​യും​ ​ഇ​ന്ന് ​അ​റ​സ്റ്റ് ​രേ​ഖ​പ്പെ​ടു​ത്തി​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കും.


ഇ​ബ്രു​ ​സ്വ​ർ​ണ്ണ​ക്ക​ട​ത്തു​കാ​രു​ടെ​ ​ഇ​ഷ്ട​ ​ക്വ​ട്ടേ​ഷ​ൻ​ ​നേ​താ​വ്
നെ​ടു​മ്പാ​ശേ​രി​ ​രാ​ജ്യാ​ന്ത​ര​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​വ​ന്നി​റ​ങ്ങി​യ​ ​യാ​ത്ര​ക്കാ​ര​നെ​ ​ത​ട്ടി​ക്കൊ​ണ്ടു​ ​പോ​യ​ ​കേ​സി​ൽ​ ​പി​ടി​യി​ലാ​യ​ ​ഇ​ബ്രു​ ​എ​ന്ന് ​വി​ളി​ക്കു​ന്ന​ ​ഇ​ബ്രാ​ഹീം​കു​ട്ടി​ ​കേ​ര​ള​ത്തി​ലെ​ ​സ്വ​ർ​ണ്ണ​ക്ക​ട​ത്ത് ​സം​ഘ​ത്ത​ല​വ​ൻ​മാ​രു​ടെ​ ​ഇ​ഷ്ട​തോ​ഴ​ൻ.​ ​സ്വ​ർ​ണ്ണം​ ​ക​ട​ത്താ​ൻ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​കാ​രി​യ​ർ​മാ​ർ​ ​സ്വ​യം​ ​വാ​ക്ക് ​ലം​ഘി​ച്ച് ​സ്വ​ർ​ണ്ണം​ ​ത​ട്ടി​യെ​ടു​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​ത് ​തി​രി​ച്ചു​വാ​ങ്ങി​ക്കൊ​ടു​ക്കു​ന്ന​ ​ഇ​ട​നി​ല​ക്കാ​ര​നി​ൽ​ ​പ്ര​ധാ​നി​യാ​ണ് ​ഇ​ബ്രു​ ​എ​ന്ന​ ​ഗു​ണ്ടാ​നേ​താ​വ്.​ ​മ​ദ്ധ്യ​കേ​ര​ള​ത്തി​ൽ​ ​സ്വ​ർ​ണ്ണ​ക്ക​ട​ത്തി​ന് ​ശേ​ഷം​ ​ല​ക്ഷ്യ​സ്ഥാ​ന​ത്ത് ​എ​ത്തി​ക്കാ​തെ​ ​മു​ങ്ങു​ന്ന​ ​കാ​രി​യ​ർ​മാ​രെ​യും​ ​അ​തി​ന് ​കൂ​ട്ട് ​നി​ൽ​ക്കു​ന്ന​ ​ഗു​ണ്ടാ​സം​ഘ​ങ്ങ​ളെ​യും​ ​ത​പ്പി​യെ​ടു​ക്കാ​ൻ​ ​കേ​ര​ള​ത്തി​ലെ​ ​ക​ള്ള​ ​സ്വ​ർ​ണ്ണ​ക്ക​ട​ത്തു​കാ​ർ​ ​നി​യോ​ഗി​ക്കു​ന്ന​ത് ​ഇ​ബ്രു​ ​എ​ന്ന​ ​പെ​രു​മ്പാ​വൂ​രു​കാ​ര​നെ​യാ​ണ്.​ ​കേ​ര​ള​ത്തി​ലെ​വി​ടെ​യും​ ​ബ​ന്ധ​ങ്ങ​ളും​ ​വ​ൻ​ക​ണ്ണി​ക​ളും​ ​ഉ​ള​ള​ ​ഇ​യാ​ൾ​ ​കൊ​ച്ചി​യി​ലി​രു​ന്നാ​ണ് ​ഓ​പ്പ​റേ​ഷ​ൻ​ ​ന​ട​ത്തു​ന്ന​ത്.​ ​സ്വ​ർ​ണ്ണം​ ​ത​ട്ടി​ക്കൊ​ണ്ടു​ ​പോ​യി​ ​എ​ന്ന​റി​യി​ച്ചാ​ൽ​ ​ഇ​രു​ചെ​വി​ ​അ​റി​യാ​തെ​ ​ത​ട്ടി​പ്പ് ​ന​ട​ത്തി​യ​ ​ആ​ളെ​ ​ക​ണ്ടെ​ത്തി​ ​സ്വ​ർ​ണ്ണം​ ​പി​ടി​ച്ചെ​ടു​ത്ത് ​മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള​ളി​ൽ​ ​ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ​തി​രി​കെ​ ​ന​ൽ​കു​ന്ന​ ​ജോ​ലി​ ​ഭം​ഗി​യാ​യി​ ​ന​ട​ത്തി​ക്കൊ​ടു​ക്കു​മെ​ന്ന​തി​നാ​ലാ​ണ് ​പ​ല​ ​പ്ര​മു​ഖ​ ​സ്വ​ർ​ണ്ണ​ക​ള​ള​ക്ക​ട​ത്തു​കാ​രും​ ​ഇ​ബ്രു​വി​ന് ​ക്വ​ട്ടേ​ഷ​ൻ​ ​ന​ൽ​കു​ന്ന​ത്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​നെ​ടു​മ്പാ​ശേ​രി​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​ഇ​റ​ങ്ങി​യ​ ​യാ​ത്ര​ക്കാ​ര​നാ​യ​ ​താ​ജു​വി​നെ​ ​ത​ട്ടി​ക്കൊ​ണ്ടു​ ​പോ​യ​തി​ന് ​പി​ന്നി​ൽ​ ​സ്വ​ർ​ണ്ണ​ക്ക​ട​ത്ത് ​സം​ഘം​ ​നി​യോ​ഗി​ച്ച​ ​ഇ​ബ്രു​ ​ത​ന്നെ​യാ​ണെ​ന്ന് ​പൊ​ലീ​സ് ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ ​നി​ര​വ​ധി​ ​കേ​സു​ക​ളി​ൽ​ ​പ്ര​തി​യാ​യ​ ​ഇ​യാ​ൾ​ക്കെ​തി​രെ​ ​സ്വ​ർ​ണ്ണ​ക്ക​ട​ത്ത് ​സം​ബ​ന്ധി​ച്ച​ ​കേ​സി​ൽ​ ​ഇ​തു​വ​രെ​ ​കേ​സു​ക​ൾ​ ​ഒ​ന്നും​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ​റി​യു​ന്ന​ത്.​ ​കേ​സി​ൽ​ ​അ​ക​പ്പെ​ട്ടാ​ൽ​ ​വ​ൻ​തു​ക​ ​വ​ക്കീ​ൽ​ഫീ​സ് ​ന​ൽ​കി​ ​മോ​ചി​പ്പി​ക്കാ​ൻ​ ​വ​ൻ​സം​ഘം​ ​ത​ന്നെ​ ​രം​ഗ​ത്തെ​ത്തു​ക​ ​പ​തി​വാ​ണ്.
വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ​ ​ഒ​രു​ ​കി​ലോ​യോ​ളം​ ​സ്വ​ർ​ണ്ണം​ ​ക​ട​ത്തി​ക്കൊ​ണ്ടു​ ​വ​ന്ന​യാ​ളാ​ണ് ​താ​ജു.​ ​എ​ന്നാ​ൽ​ ​ക​ട​ത്തി​ക്കൊ​ണ്ടു​ ​വ​ന്ന​ ​സ്വ​ർ​ണ്ണം​ ​എ​ത്തി​ക്കേ​ണ്ടി​ട​ത്ത് ​എ​ത്തി​ക്കാ​തെ​ ​ചെ​ന്നൈ​യി​ൽ​ ​കൂ​ട്ടു​കാ​ർ​ക്ക് ​കൈ​മാ​റി​യി​ട്ട് ​നെ​ടു​മ്പാ​ശേ​രി​യി​ലേ​ക്ക് ​വി​മാ​ന​ത്തി​ൽ​ ​വ​ന്നി​റ​ങ്ങു​ക​യാ​യി​രു​ന്നു​ ​ഇ​യാ​ൾ.​ ​അ​തി​നി​ടെ​ ​സ്വ​ർ​ണ്ണം​ ​എ​ത്താ​ത്തി​ട​ത്ത് ​എ​ത്താ​താ​യ​തോ​ടെ​ ​സം​ശ​യം​ ​തോ​ന്നി​യ​ ​ഉ​ട​മ​സ്ഥ​ർ​ ​ഇ​ബ്രു​വി​നെ​ ​അ​റി​യി​ച്ചി​രു​ന്നു.​ ​ഇ​തോ​ടെ​ ​നെ​ടു​മ്പാ​ശേ​രി​ ​എ​യ​ർ​പോ​ർ​ട്ടി​ൽ​ ​എ​ത്തി​യ​ ​താ​ജു​ ​ടാ​ക്‌​സി​ ​വി​ളി​ച്ച് ​പു​റ​ത്തേ​ക്ക് ​പോ​കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​തി​നി​ടെ​ ​ഇ​ബ്രു​വും​ ​സം​ഘ​വും​ ​പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഇ​തി​നെ​ ​ചെ​റു​ത്ത​തോ​ടെ​ ​ഇ​വ​രു​ടെ​ ​വ​ണ്ടി​യി​ലേ​ക്ക് ​ബ​ലം​ ​പ്ര​യോ​ഗി​ച്ച് ​ക​യ​റ്റു​ക​യും​ ​ജോ​ലി​ ​ഏ​ൽ​പ്പി​ച്ച​വ​ർ​ക്ക് ​ഇ​യാ​ളെ​ ​കൈ​മാ​റു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് ​പൊ​ലീ​സി​ന് ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​അ​റി​യാ​ൻ​ ​ക​ഴി​ഞ്ഞ​ത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.