Kerala Kaumudi Online
Saturday, 25 May 2019 10.25 PM IST

യോഗിനീ ഗൂഢക്ഷേത്രങ്ങൾ

yogini-temple

താന്ത്രി​ക​വും​ ​നി​ഗൂ​ഢ​വു​മാ​യ​ ​ആ​രാ​ധ​നാ​രീ​തി​ക​ൾ​ ​ നി​ല​നി​ന്നി​രു​ന്ന​ ​യോ​ഗി​നീ​ക്ഷേ​ത്ര​ങ്ങ​ളെ​ക്കു​റി​ച്ച് ​വാ​യി​ച്ച് ​ഉ​ത്ക​ണ്ഠ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​ക്ഷേ​ത്ര​ന​ഗ​ര​മാ​യ​ ​ഭുവ​നേ​ശ്വ​റി​ൽ​ ​വ​ച്ചാ​ണ് ​അ​വ​സാ​ധാ​ര​ണ​മാ​യ​ ​ആ​ചാ​ര​വി​ശേ​ഷ​ങ്ങ​ളും​ ​ വാ​സ്തു​ശി​ല്പ​ ​സ​വി​ശേ​ഷ​ത​ക​ളു​മു​ള്ള​ ​ഹി​രാ​പൂ​രി​ലെ​ ​ചൗ​സ​ത് ​യോ​ഗി​നി​ക്ഷേ​ത്ര​ത്തെ​ക്കു​റി​ച്ച് ​അ​റി​യു​ന്ന​ത്.​ ​ഭൂ​വ​നേ​ശ്വ​റി​ൽ​ ​നി​ന്നും​ ​പു​രി​യി​ലേ​ക്കു​ള്ള​ ​ദേ​ശീ​യ​ ​പാ​ത​യി​ൽ​ ​നി​ന്നും​ ​ഇ​ട​റോ​ഡി​ലേ​ക്ക് ​ തി​രി​ഞ്ഞ​തോ​ടെ​ ​അ​ന്ത​രീ​ക്ഷം​ ​മാ​റാ​ൻ​ ​തു​ട​ങ്ങി.​ ​തി​ര​ക്ക് ​കു​റ​ഞ്ഞ​ ​ഗ്രാ​മ​പാ​ത.​ ​രാ​വി​ലെ​ ​ത​ന്നെ​ ​റോ​ഡ​രു​കി​ലെ​ ​ത​ട്ടു​ക​ട​ക​ളി​ലെ​ ​വ​ലി​യ​ ​ചീ​ന​ച്ച​ട്ടി​ക​ളി​ൽ​ ​എ​ണ്ണ​പ​ല​ഹാ​ര​ങ്ങ​ൾ​ ​ഉ​ണ​ർ​ന്നു​ ​തു​ട​ങ്ങി.​ ​മ​ഹാ​ന​ദി​പോ​ലെ​ ​അ​തി​വി​ശാ​ല​മാ​യ​ ​ക​നാ​ലി​ന്റെ​ ​തീ​ര​ത്തു​ ​കൂ​ടി​യാ​യി​ ​പാ​ത.​ ​പ​ശു​ക്ക​ളും​ ​ആ​ടു​ക​ളും​ ​ഓ​ര​ങ്ങ​ളി​ൽ​ ​സ്വൈ​ര​മാ​യി​ ​മേ​യു​ന്നു.​ ​യോ​ഗി​നി​ ​ക്ഷേ​ത്ര​ങ്ങ​ൾ​ ​പൊ​തു​വേ​ ​വി​ജ​ന​പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​രി​ക്കും.​ ​ഇ​ന്ത്യ​യി​ലെ​ ​നാ​ലു​യോ​ഗി​നി​ക്ഷേ​ത്ര​ങ്ങ​ളി​ൽ​ ​ഒ​ന്നാ​ണ് ​ഹി​രാ​പൂ​രി​ലേ​ത്.​ ​ഞ​ങ്ങ​ളു​ടെ​ ​ഡ്രൈ​വ​ർ​ ​അ​രു​ൺ​ ​മ​ഹാ​പാ​ത്ര​ ​പ​റ​ഞ്ഞു.​ ​

ക​നാ​ലി​നോ​ട് ​വി​ട​പ​റ​ഞ്ഞ് ​പാ​ത​ ​കു​റേ​ക്കൂ​ടി​ ​ ഇ​ടു​ങ്ങി​യ​ ​വ​യ​ൽ​വ​ഴി​യി​ലേ​ക്ക് ​തി​രി​ഞ്ഞു.​ ​ചു​റ്റും​ ​വി​ശാ​ല​മാ​യ​ ​പ​ച്ച​പു​ത​ച്ച​ ​നെ​ല്പാ​ട​ങ്ങ​ൾ.​ ​പെ​ട്ടെ​ന്ന് ​ഞ​ങ്ങ​ൾ​ ​വി​ശാ​ല​മാ​യ​ ​ഒ​രു​ ​വ​യ​ൽ​ത്തു​രു​ത്തി​ലേ​ക്ക് ​പ്ര​വേ​ശി​ച്ചു.​ ​വൃ​ക്ഷ​ത്ത​ണ​ലി​ൽ​ ​വാ​ഹ​നം​ ​ഒ​തു​ക്കി.​ ​ഒ​ന്നു​ര​ണ്ട് ​വാ​ഹ​ന​ങ്ങ​ളും​ ​കു​റ​ച്ച് ​സ​ന്ദ​ർ​ശ​ക​രു​ടേ​യും​ ​സാ​ന്നി​ധ്യം.​ ​ക്ഷേ​ത്ര​ ​വി​വ​ര​ങ്ങ​ൾ​ ​ന​ൽ​കു​ന്ന​ ​സം​ര​ക്ഷി​ത​ ​ച​രി​ത്ര​സ്മാ​ര​ക​ത്തി​ന്റെ​ ​സൂ​ച​നാ​ഫ​ല​കം.​ ​ന​ഗ​ര​ക്ഷേ​ത്ര​ങ്ങ​ളു​ടെ​ ​തി​ക്കും​ ​തി​ര​ക്കും​ ​ആ​ര​വ​ങ്ങ​ളു​മി​ല്ല.​ ​ക്ഷേ​ത്ര​സ​ങ്കേ​തം​ ​ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ​ ​സ​ർ​വ്വേ​യു​ടെ​ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ​ ​വി​ഭാ​ഗം​ ​ മ​നോ​ഹ​ര​മാ​യ​ ​ഒ​രു​ ​ഉ​പ​വ​ന​മാ​യി​ ​പ​രി​പാ​ലി​ക്കു​ന്നു.​ ​വ​ർ​ണ്ണ​പ്പ​കി​ട്ടാ​ർ​ന്ന​ ​ഉ​ട​യാ​ട​ക​ള​ണി​ഞ്ഞ​ ​ഗ്രാ​മീ​ണ​രാ​യ​ ​കു​റ​ച്ചു​ ​ഭ​ക്ത​രു​ടെ​ ​സാ​ന്നി​ധ്യ​മൊ​ഴി​ച്ചാ​ൽ​ ​വി​ജ​ന​വും​ ​നി​ശ​ബ്ദ​വു​മാ​ണ് ​ചു​റ്റു​പാ​ടു​ക​ൾ.​ ​നോ​ക്ക​ത്താ​ദൂ​ര​ത്തോ​ളം​ ​ചു​റ്റും​ ​നെ​ൽ​വ​യ​ലു​ക​ൾ.

താ​ന്ത്രി​ക​ ​ബു​ദ്ധി​സ​വും​ ​ശ​ക്ത്യം പാ​സ​ന​യും​ ​തീ​വ്ര​മാ​യി​രു​ന്ന​ ​കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ​ഇ​ന്ത്യ​യി​ലെ​ ​യോ​ഗി​നീ​ക്ഷേ​ത്ര​ങ്ങ​ൾ​ ​സ​ജീ​വ​മാ​കു​ന്ന​ത്.​ ​കൗ​ളാ​ർ​ണ്ണ​വ​ ​ത​ന്ത്ര​ക​ല്പ​ന​ക​ൾ​ ​പ്ര​കാ​രം​ ​സ​വി​ശേ​ഷ​മാ​യ​ ​രൂ​പ​ക​ല്പ​ന​യോ​ടെ​യാ​ണ് ​ഇ​വ​ ​നി​ർ​മ്മി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.​ ​മ​ഴ​യും​ ​വെ​യി​ലു​മെ​ല്ലാം​ ​നി​ർ​ബാ​ധം​ ​ഇ​വ​യു​ടെ​ ​തു​റ​ന്ന​ ​മേ​ൽ​ക്കൂ​ര​യി​ലൂ​ടെ​ ​സ​ന്ദ​ർ​ശ​ക​രാ​കു​ന്നു.​ ​മ​റ​യ്ക്ക​പ്പെ​ട്ട​ ​പ്ര​ധാ​ന​ ​വി​ഗ്ര​ഹ​വും​ ​വൃ​ത്താ​കൃ​തി​യും​ ​എ​ത്തി​പ്പെ​ടാ​ൻ​ ​ബു​ദ്ധി​മു​ട്ടു​ള്ള​ ​സ​ങ്കേ​ത​ങ്ങ​ളും​ ​മ​റ്റു​ ​ക്ഷേ​ത്ര​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ഇ​വ​യെ​ ​വ്യ​ത്യ​സ്ത​മാ​ക്കു​ന്നു.

വൃ​ത്താ​കൃ​തി​യി​ലു​ള്ള​ ​ക്ഷേ​ത്ര​ ​മ​തി​ൽ​ക്ക​ക​ത്തെ​ ​ഭി​ത്തി​യി​ൽ​ 64​ ​യോ​ഗി​നി​വി​ഗ്ര​ഹ​ങ്ങ​ൾ​ ​കാ​ണാം.​ ​അ​തി​നാ​ൽ​ ​ഇ​വ​ 64​ ​യോ​ഗി​നീ​ ​ക്ഷേ​ത്ര​മെ​ന്ന​റി​യ​പ്പെ​ടു​ന്നു.​ ​ഇ​ന്ത്യ​യി​ലെ​ ​മ​റ്റു​ ​യോ​ഗി​നി​ക്ഷേ​ത്ര​ങ്ങ​ളെ​ ​അ​പേ​ക്ഷി​ച്ച് ​ഏ​റ്റ​വും​ ​ചെ​റു​തും​ ​ശി​ല്പ​സു​ന്ദ​ര​വു​മാ​ണ് ​ഹി​രാ​പൂ​രി​ലെ​ ​ഈ​ ​ക്ഷേ​ത്രം.​ ​ദേ​വോ​പാ​സ​ക​രാ​യ​ ​ഭ​ഞ്ച​ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ​ ​കാ​ല​ത്താ​യി​രി​ക്ക​ണം​ ​ക്ഷേ​ത്ര​ ​നി​ർ​മ്മി​തി.​ 1953​ൽ​ ​കേ​ദാ​ർ​ ​നാ​ഥ് ​മ​ഹാ​പാ​ത്ര​യെ​ന്ന​ ​ച​രി​ത്ര​ഗ​വേ​ഷ​ക​നാ​ണ് ​ഈ​ ​ക്ഷേ​ത്രം​ ​ക​ണ്ടെ​ത്തി​യ​ത്.​ ​ഇ​ന്ത്യ​യി​ൽ​ ​ഇ​ത്ത​രം​ 64​ ​ക്ഷേ​ത്ര​ങ്ങ​ളു​ണ്ടെ​ങ്കി​ലും​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​ഈ​ ​ര​ണ്ടെ​ണ്ണം​ ​ഒ​റീ​സയി​ലും​ ​മ​ധ്യ​പ്ര​ദേ​ശി​ലു​മ​ത്രേ.​ 30​ ​അ​ടി​ ​വ്യാ​സ​മു​ള്ള​ ​വൃ​ത്താ​കൃ​തി​യി​ലു​ള്ള​ ​ക്ഷേ​ത്രം​ ​കാ​ഠി​ന്യ​മു​ള്ള​ ​ഒ​രു​ത​രം​ ​ചു​ണ്ണാ​മ്പു​ക​ല്ലു​ക​ളാ​ൽ​ ​നി​ർ​മ്മി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.​ ​പ്ര​വേ​ശ​ന​ദ്വാ​ര​ത്തി​ൽ​ ​ര​ണ്ടു​ ​ദ്വാ​ര​പാ​ല​ക​രും​ ​പു​റം​ഭി​ത്തി​യി​ൽ​ ​ചു​റ്റു​മാ​യി​ ​ന​വ​ ​കാ​ത്യാ​യ​നീ​ ​ശി​ല്പ​ങ്ങ​ളും​ ​കാ​ണാം.

ഗോ​ത്രാ​രാ​ധ​ന​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​യോ​ഗി​നീ​ക്ഷേ​ത്ര​ങ്ങ​ളി​ൽ ​ 64,42,81​ ​എ​ന്നീ​ ​താ​ന്ത്രി​ക​ ​സം​ഖ്യ​ക​ൾ​ക്കാ​ണ് ​പ്രാ​മാ​ണ്യം.​ 64​ ​ദ​ല​ങ്ങ​ളോ​ ​ആ​ര​ങ്ങ​ളോ​ ​ആ​യി​വി​ഭ​ജി​ക്ക​പ്പെ​ട്ട​വ​യാ​ണ് ​ഉ​ൾ​ഭി​ത്തി​ക​ൾ.​ ​മാ​ദ​ക​വും​ ​സ​മൃ​ദ്ധ​വു​മാ​യ​ ​ആ​ഴ​മേ​റി​യ​ ​മാ​റി​ട​ങ്ങ​ളോ​ടും​ ​സ​വി​ശേ​ഷ​കേ​ശാ​ല​ങ്കാ​ര​ത്തോ​ടും​ ​ആ​ഭ​ര​ണ​ങ്ങ​ളോ​ടും​കൂ​ടി​ ​ലാ​വ​ണ്യ​മാ​ർ​ന്ന​ ​കൃ​ഷ്‌ണ​ശി​ലാ​വി​ഗ്ര​ഹ​ങ്ങ​ളാ​ണി​വി​ടു​ത്തേ​ത്.​ ​മു​സ്ലിം​ ​ആ​ക്ര​മ​ത്തി​ന് ​വി​ധേ​യ​മാ​യ​ ​ഈ​ ​വി​ഗ്ര​ഹങ്ങ​ളി​ൽ​ ​മി​ക്ക​വ​യ്ക്കും​ ​അം​ഗ​ഭം​ഗം​ ​സം​ഭ​വി​ച്ചി​രി​ക്കു​ന്നു.

9​ ​മു​ത​ൽ​ 12​ ​വ​രെ​ ​നൂ​റ്റാ​ണ്ടു​ക​ളി​ൽ​ ​യോ​ഗി​നീ​ത​ന്ത്രം​ ​ശ​ക്ത​മാ​യി​രു​ന്ന​കാ​ല​ത്താ​യി​രി​ക്ക​ണം​ ​ഇ​വ​യു​ടെ​ ​നി​ർ​മ്മി​തി.​ 16​-ാം​ ​നൂ​റ്റാ​ണ്ടു​വ​രെ​ ​ഇ​തി​നെ​ ​സ്വാ​ധീ​നം​ ​നി​ല​നി​ന്നു​ ​സ്‌ക​ന്ദ​പു​രാ​ണ​ത്തി​ലും​ ​മ​റ്റും​ ​യോ​ഗി​നി​മാ​രു​ടെ​ ​പ​രാ​മ​ർ​ശ​മു​ണ്ട്.​ ​സ​പ്ത​മാ​തൃ​ക്ക​ൾ​ ​അ​ഷ്ട​മാ​തൃ​ക്ക​ളാ​യും​ ​പി​ന്നീ​ട് ​അ​വ​യു​ടെ​ ​ഗു​ണി​ത​ങ്ങ​ളാ​യും​ ​വി​ക​സി​ച്ചു.​ ​ബ്രാ​ഹ്മ​ണി,​ ​മ​ഹേ​ശ്വ​രി,​ ​കൗ​മാ​രി,​ ​വൈ​ഷ്ണ​വി,​ ​ഐ​ന്ദ്രി,​ ​ചാ​മു​ണ്ഡ,​ ​മ​ഹാ​ല​ക്ഷ്മി,​ ​വ​രാ​ഹി​ ​എ​ന്നി​വ​രാ​ണ​്​ ​അ​ഷ്ട​മാ​തൃ​ക്ക​ൾ.​ 15​-ാം​ ​നൂ​റ്റാ​ണ്ടി​ലെ​ ​ഒ​റി​യ​യി​ലെ​ ​പ്ര​ശ​സ്ത​ക​വി​ ​സ​ര​ളാ​ദാ​സി​ന്റെ​ ​ച​ണ്ഡീ​പു​രാ​ണ​ത്തി​ൽ​ ​യോ​ഗി​നി​മാ​രെ​ക്കു​റി​ച്ചും​ ​പ​റ​യു​ന്നു​ണ്ട്.​ ​ദേ​വി​യു​ടെ​ ​ശ​ബ്ദം,​ ​വി​യ​ർ​പ്പ്,​ നാ​സി​ക,​ ​നെ​റ്റി,​ ​ക​വി​ൾ​ ​ചു​ണ്ടു​ക​ൾ,​ ​ചെ​വി,​തു​ട,​ ​പെ​രു​വി​ര​ൽ,​ ​ഗ​ർ​ഭ​പാ​ത്രം,​ ​കോ​പം​ ​എ​ന്നി​വ​യി​ൽ​ ​നി​ന്നാ​ണ​ത്രെ​ ​യോ​ഗി​നി​ക​ൾ​ ​പി​റ​വി​യെ​ടു​ത്ത​ത്.

​ ​യോ​ഗി​നീ​ക്ഷേ​ത്ര​ങ്ങ​ളി​ൽ​ ​ഖ​ജ്ഞു​രാ​ഹോ​ ​മാ​ത്ര​മാ​ണ് ​ദീ​ർ​ഘ​ച​തു​രാ​കൃ​തി​യി​ലു​ള്ള​ത്.​ ​വൃ​ത്താ​കൃ​തി​യു​ള്ള​ ​ക്ഷേ​ത്ര​മ​ദ്ധ്യ​ത്തി​ൽ​ ​ച​തു​രാ​കൃ​തി​യി​ലു​ള്ള​ ​ച​ണ്ഡീ​മ​ണ്ഡ​പ​മു​ണ്ട്.​ ​ബു​ദ്ധ​ന്റെ​ ​ധ​ർ​മ്മ​ച​ക്ര​വു​മാ​യി​ ​ക്ഷേ​ത്ര​സ്വ​രൂ​പ​ത്തി​ന് ​ബ​ന്ധ​മു​ണ്ടാ​വാം.​ ​അ​ഗ്നി​പു​രാ​ണ​ത്തി​ലും​ ​ബൃ​ഹ​ത് ​സം​ഹി​ത​യി​ലും​ ​ഇ​ത്ത​രം​ ​ക്ഷേ​ത്ര​നി​ർ​മ്മി​തി​ക​ൾ​ ​പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്.​ ​ക്ഷേ​ത്ര​ത്തി​ന​ക​ഭി​ത്തി​യി​ലെ​ 60​ ​യോ​ഗി​നി​ശി​ല്പ​ങ്ങ​ളു​ണ്ട്.​ 61​-ാ​മ​ത്തെ​ ​ശി​ല്പം​ ​സ​ർ​വ്വ​മം​ഗ​ള​ ​-​ ​ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്നു.​ ​മ​ധ്യ​ത്തി​ലു​ള്ള​ ​ച​ണ്ഡീ​മ​ണ്ഡ​പ​ത്തി​ൽ​ മൂന്ന് ​ ​ശി​ല്പ​ങ്ങ​ളു​ണ്ട്.​ 31​-ാ​മ​ത്തെ​ ​മ​ഹാ​മാ​യ​യെ​ന്ന​ ്പ​ര​ധാ​ന​യോ​ഗി​നി​ക്ക് ​പ​ത്ത് ​കൈ​ക​ളു​ണ്ട്.​ 19​ ​യോ​ഗി​നി​മാ​ർ​ക്ക് ​ച​തു​ർ​ഭു​ജ​ങ്ങ​ളോ​ടും​ 43​ ​എ​ണ്ണം​ ​ഇ​രു​കൈ​ക​ളോ​ട് ​കൂ​ടി​യ​തു​മ​ത്രേ.
യോ​ഗി​നി​മാ​രു​ടെ​ ​കേ​ശാ​ല​ങ്കാ​ര​ങ്ങ​ളി​ലും​ ​ക​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ളി​ലും​ ​പാ​ദ​സ​ര​ങ്ങ​ളി​ലും​ ​ക​ണ്ഠാ​ഭ​ര​ണ​ങ്ങ​ളി​ലും​ ​അ​ര​പ്പ​ട്ട​ക​ളി​ലും​ ​ക​ങ്ക​ണ​ങ്ങ​ളി​ലും​ ​സ​വി​ശേ​ഷ​ശൈ​ലി​ക​ൾ​ ​കാ​ണാം.​ ​ചൂ​ഡാ​മ​ണി​ക​ളും​ ​കി​രീ​ട​ങ്ങ​ളും​ ​പ്ര​ത്യേ​ക​ത​യു​ള്ള​വ​യാ​ണ്.​ ​ചി​ത്രാ​ങ്കി​ത​മാ​യ​ ​വ​സ്ത്ര​ങ്ങ​ളും​ ​ബ്ലൗ​സു​ക​ളും​ ​ചി​ല​ർ​ ​ധ​രി​ച്ചി​ട്ടു​ണ്ട്.

മാ​യ,​താ​ര,​ന​ർ​മ്മ​ദ,​ ​യ​മു​ന,​ ​ശാ​ന്തി,​ ​വൃ​ദ്ധി,​ ​അ​ജി​ത,​ ​ഇ​ന്ദ്രാ​ണി,​ ​വ​രാ​ഹി,​ ​പ​ത്മാ​വ​തി,​ ​മു​രാ​തി,​ ​വൈ​ഷ്ണ​വി,​ ​വി​രൂ​പ,​ ​വാ​ദ്യ​രൂ​പ,​ ​ച​ർ​ച്ചി​ക,​ ​മാ​ർ​ജാ​രി,​ ​ചി​ന്ന​മ​സ്ത​ക,​ ​വ​‌ൃ​ഷ​ഭാ​ന​ന,​ ​ജ​ല​കാ​മി​നി,​ ​ഘ​ട്ട്വാ​ര,​ ​വി​ക​റാ​ലി,​സ​ര​സ്വ​തി,​ ​വി​രൂ​പ,​ ​കാ​വേ​രി,​ ​ഭ​ല്ലൂ​ക,​ ​സിം​ഹ​മു​ഖി,​ ​ബി​രാ​ജ,​ ​വി​ട​കാ​ന​ന്ദ,​ ​മ​ഹാ​ല​ക്ഷ്മി,​ ​കൗ​മാ​രി,​ ​മ​ഹാ​മാ​യ,​ ​ര​തി,​ ​ക​ർ​കാ​രി,​ ​സ​ർ​പാ​ഷാ,​ ​യോ​ഷ,​അ​ഘോ​ര,​ ​ഭ​ദ്ര​കാ​ളി,​ ​ മാ​തം​ഗി,​ ​ബി​ന്ധ്യ,​ബാ​ലി​നി,​ ​അ​ഭ​യ,​ ​കാ​മാ​ക്ഷി,​ ​കാ​മാ​യ​നി,​ ​ഘ​ടാ​ബാ​രി,​ ​സ്തു​തി,​ ​കാ​ളി,​ ​ഉ​മ,​ ​നാ​രാ​യ​ണി,​ ​സ​മു​ദ്ര,​ ​ബ്രാ​ഹ്മ​ണി,​ ​ജ്വാ​ലാ​മു​ഖി,​ ​ആ​ഗ്നേ​യി,​ ​അ​ദി​തി,​ ​ച​ന്ദ്ര​കാ​ന്തി,​ ​വാ​യു​വേ​ഗ,​ ​ചാ​മു​ണ്ഡ,​ ​മു​രാ​തി,​ ​ഗം​ഗ,​ ​ധൂ​മാ​വ​തി,​ ​ഗാ​ന്ധാ​രി,​ ​അ​ജി​ത,​ ​സൂ​ര്യ​പു​ത്രി,​ ​വാ​യു​വീ​ണ​ ​എ​ന്നീ​ യോ​ഗി​നി​മാ​രാ​ണ് ​ഹി​രാ​പൂ​രി​ലു​ള്ള​ത്.

പാ​മ്പി​ന്റെ​ ​ മു​ക​ളി​ൽ​ ​ തം​ബു​രു​ധാ​രി​യാ​യി​ ​ച​തു​ർ​ഭു​ജ​ങ്ങ​ളോ​ടെ​യാ​ണ് ​ പാ​ർ​വതി​ ​ നി​ൽ​ക്കു​ന്ന​ത്.​ ​സ​ർ​പ്പ​മാ​ല​യ​ണി​ഞ്ഞ് ​വ​ല​തു​ഭാ​ഗ​ത്ത് ​കൊ​ണ്ട​കെ​ട്ടി,​ ​വ​ജ്രം​ ​കൈ​ക​ളി​ൽ​ ​ധ​രി​ച്ച് ​വി​ട​ർ​ന്ന​താ​മ​രപ്പൂ​വി​ൽ​ ​ മ​ഹാ​ല​ക്ഷ്മി.​ ​മ​റ്റു​ ​യോ​ഗി​നീ​ശി​ല്പ​ങ്ങ​ളേ​ക്കാ​ൾ​ ​വ​ലി​പ്പം​ ​കൂ​ടി​യ​താ​ണ് ​മ​ഹാ​മാ​യ​യു​ടേ​ത്.​ ​പ്ര​ദേ​ശ​വാ​സി​ക​ൾ​ ​മ​ഹാ​മാ​യാ​ക്ഷേ​ത്ര​മെ​ന്നാ​ണ് ​വി​ളി​ച്ച് ​പോ​രു​ന്ന​ത്.​ ​താ​മ​ര​പ്പൂ​വി​ൽ​ ​കി​രീ​ട​വും​ ​നെ​ക്ലേ​സും​ ​വ​ള​ക​ളും​ ​ധ​രി​ച്ചാ​ണ് ​മ​ഹാ​മാ​യ​ ​നി​ല​കൊ​ള്ളു​ന്ന​ത്.​ ​മ​ഹാ​മാ​യാ​ ​പു​ഷ്ക​രി​ണി​ ​എ​ന്നൊ​രു​ ​ക്ഷേ​ത്ര​ക്കു​ള​വും​ ​ഇ​വി​ടെ​ ​കാ​ണാം.​ ​അ​ത്യ​പൂ​ർ​വ്വ​മാ​യ​ ​പെ​ൺ​ഗ​ണ​പ​തി​യോ​ഗി​നി​ ​(​മാ​തം​ഗി​/​വി​നാ​യ​കി​/​ഗ​ണേ​ഷി​നി​)​ ​യേ​യും​ ​ഇ​വി​ടെ​ ​കാ​ണാം.​ ​മെ​ലി​ഞ്ഞ് ​ഉ​ണ​ങ്ങി​ത്തൂ​ങ്ങു​ന്ന സ്‌തനങ്ങ​ളു​മാ​യി​ ​അ​സ്ഥി​കൂ​ട​ ​സ​മാ​ന​മാ​യി​ ​ചാ​മു​ണ്‌​‌​ഡി.

ക്ഷേ​ത്ര​ത്തി​ന്റെ​ ​പു​റം​ഭി​ത്തി​യി​ലെ​ ​ഭൈ​ര​വ​ന്മാ​ർ​ ​ഊ​ർ​ദ്ധ്വ​ലിം​ഗ​മ​ത്രെ.​ ​ഹി​രാ​പൂ​രി​ലെ​ ​യോ​ഗി​നി​മാ​ർ​ ​ത​ങ്ങ​ളു​ടെ​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​പു​റ​ത്ത് ​നി​ല​കൊ​ള്ളു​ന്നു.​ ​റാ​ണി​പൂ​രി​ൽ​ ​നൃ​ത്ത​രൂ​പ​ത്തി​ലും​ ​ഭേ​ദാ​ഘ​ട്ടി​ൽ​ ​ഇ​രി​ക്കു​ന്ന​ ​നി​ല​യി​ലു​മാ​ണ് ​കാ​ണു​ന്ന​ത്.​ ​മ​ണ്ഡ​ല​വും​ ​ച​ക്ര​വും​ ​യോ​ഗി​നി​മാ​ർ​ക്ക് ​പ്രി​യ​പ്പെ​ട്ട​ത​ത്രേ.​ ​യോ​ഗി​നി​മാ​ർ​ ​ഒ​റ്റ​യ്ക്ക​ല്ല​ ​സം​ഘ​മാ​യി​ട്ടാ​ണ് ​കാ​ണു​ക.​ ​സൗ​മ്യ​വും​ ​രൗ​ദ്ര​വും​ ​ഉ​ഗ്ര​വു​മാ​ണ് ​ഭാ​വ​ങ്ങ​ൾ.​ ​അ​നാ​ർ​ഭാ​ട​മാ​ണ് ​ക്ഷേ​ത്ര​ ​നി​ർ​മ്മി​തി​ക​ൾ.

ആ​ഗ​മ​ങ്ങ​ളി​ലും​ ​സം​ഹി​ത​ക​ളി​ലും​ ​ഹൈ​ന്ദ​വ​താ​ന്ത്രി​ക​ ​പ​രാ​മ​ർ​ശ​ങ്ങ​ളു​ണ്ട്.​ ​ഋ​ഗ്വേ​ദം,​ ​സാ​മ​വേ​ദം,​ ​അ​ഥ​ർ​വ്വ,​ ​യ​ജു​ർ​വ്വേ​ദം,​ ​സ​ത്പ​ഥ​ ​ബ്രാ​ഹ്മ​ണം,​ ​ചാ​ണ​ക്യ​ന്റെ​ ​അ​ർ​ത്ഥ​ശാ​സ്​ത്രം,​ ​വി​ഷ്ണു​പു​രാ​ണം,​ ​സാം​ഖ്യ​കാ​രി​ക​ ​എ​ന്നി​വ​ക​ളി​ലും​ ​കാ​ളി​ദാ​സ​ൻ,​ ​ഭാ​സ്ക​രാ​ചാ​ര്യ​ൻ,​ ​അ​ഭി​ന​വ​ഗു​പ്ത​ൻ,​ ​ബാ​ണ​ഭ​ട്ട​ൻ​ ​എ​ന്നി​വ​രി​ലും​ ​യോ​ഗി​നി​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ ​കാ​ണാം.

പാ​തി​രാ​പ്പൂ​ജ​ക​ളും​ ​ബ​ലി​ക​ർ​മ്മ​ങ്ങ​ളും​ ​നി​ഗൂ​ഢ​മാ​യ​ ​മ​റ്റു​ ​ക്രി​യ​ക​ളും​ ​ന​ട​ന്നി​രു​ന്ന​ ​കാ​ല​ത്തെ​ക്കു​റി​ച്ച് ​പൂ​ജാ​രി​ ​പ​റ​ഞ്ഞു.​ ​കി​ഴ​ക്കു​വ​ശ​ത്തെ​ ​സൂ​ര്യ​മ​ണ്ഡ​പ​ത്തി​ൽ​ ​സൂ​ര്യ​ധ്യാ​ന​ത്തി​നാ​യി​ ​യോ​ഗി​ക​ൾ​ ​എ​ത്തി​യി​രു​ന്ന​വ​ത്രേ.​ ​മ​ഹാ​മാ​യ​യ്ക്ക് ​ചു​വ​ന്ന​ ​കു​പ്പി​വ​ള​ക​ൾ​ ​അ​ണി​യി​ച്ച് ​പ്രാ​ർ​ത്ഥി​ക്കു​ന്ന​ ​ഒ​രു​ ​കു​ടും​ബ​ത്തി​നാ​യി​ ​ക​ടും​ ​പ​ട്ടു​ട​യാ​ട​ക​ളു​ടെ​ ​മ​റ​ ​പൂ​ജാ​രി​ ​മെ​ല്ലെ​ ​വ​ക​ഞ്ഞു​മാ​റ്റി.​ ​തി​ള​ങ്ങു​ന്ന​ ​കൃ​ഷ്ണ​ശി​ല​യി​ൽ​ ​മാ​ദ​ക​ത്വം​ ​വ​ഴി​യു​ന്ന​ ​മ​ഹാ​മാ​യ​ ​ഒ​ന്നി​വെ​ളി​പ്പെ​ട്ട​പോ​ലെ.​ ​നൂ​റ്റാ​ണ്ടു​ക​ൾ​ക്ക​പ്പു​റ​ത്തു​ ​നി​ന്നും​ ​ച​രി​ത്ര​വും​ ​നി​ഗൂ​ഢ​ത​ക​ളും​ ​വി​ചി​ത്രാ​നു​ഷ്ഠാ​ന​ങ്ങ​ലും​ ​ത​ളം​ ​കെ​ട്ടി​നി​ൽ​ക്കു​ന്ന​ ​വി​ചി​ത്ര​മാ​യൊ​രു​ ​സ​ന്നി​ധാ​ന​ത്തി​ന്റെ​ ​വെ​ളി​പ്പെ​ട​ൽ​ ​പോ​ലെ...
(ലേഖകന്റെ ഫോൺ:9447575156)​

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: YOGINI TEMPLE, BHUVANESWAR
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY