SignIn
Kerala Kaumudi Online
Friday, 19 April 2024 12.59 PM IST

18കഴി​ഞ്ഞവർക്കും വാക്സിൻ: 2.80 കോടി വേണ്ടിവരും

vacci

തിരുവനന്തപുരം: പതിനെട്ട് വയസിന് മുകളിലുള്ളവർക്കും കൊവിഡ് വാക്സിൻ നൽകാനുള്ള കേന്ദ്രതീരുമാനം നടപ്പാക്കാൻ സംസ്ഥാനത്ത് ഇനിയും 2.80 കോടി വാക്സിൻ അധികം വേണ്ടിവരും. 18നും 45നും ഇടയിൽ പ്രായമുള്ള 1.41കോടി പേരാണ് സംസ്ഥാനത്തുള്ളത്.

നിലവിൽ 45ന് മുകളിൽ പ്രായമുള്ളവർക്കാണ് വാക്സിൻ നൽകുന്നത്. ഇതുവരെ 62ലക്ഷം വയൽ വാക്സിൻ കിട്ടി. നിലവിൽ കൊടുക്കുന്നവർക്ക് പൂർത്തിയാക്കാൻ തന്നെ ഒന്നരക്കോടിയോളം വാക്സിൻ വേണ്ടിവരും.

സംസ്ഥാനത്തെ രണ്ടായിരത്തോളം കേന്ദ്രങ്ങളിലായി ഇതുവരെ 50 ലക്ഷത്തിലധികം പേർക്ക് ഒരു കൊവിഡ് വാക്സിനെങ്കിലും നൽകിയിട്ടുണ്ട്. ഇതുവരെ 62ലക്ഷം വയൽ കൊവിഡ് വാക്സിനാണ് സംസ്ഥാനത്തെത്തിയത്. ഇത് ഏതാണ്ട് പൂർണമായും ഉപയോഗിച്ച സ്ഥിതിയാണ്. കൂടുതലായി 50 ലക്ഷം വയൽ വാക്സിൻ അടിയന്തരമായി നൽകണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളിൽ 12ലക്ഷം വയൽ വാക്സിൻ കൂടി എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. 45 ന് മുകളിൽ പ്രായമുള്ള 1.15 കോടിയാളുകളാണ് സംസ്ഥാനത്തുള്ളത്. ഇവർക്ക് വാക്സിൻ കൊടുത്തുതീർക്കാൻ ഇനിയും നാലുമാസമെങ്കിലും വേണ്ടിവരും. ഒന്നരക്കോടി വയൽ വാക്സിനും . 6.5ലക്ഷം പേർ മാത്രമാണ് രണ്ട് ഡോസ് കൊവിഡ് വാക്സിൻ എടുത്തിട്ടുള്ളത്. ഇവരിൽ പകുതിയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരും പൊലീസ്, ആരോഗ്യപ്രവർത്തകരുമാണ്.

വാക്സിൻ കേന്ദ്രങ്ങളുടെ

എണ്ണം കൂട്ടും

പതിനെട്ട് വയസ് കഴിഞ്ഞവർക്ക് കൂടി വാക്സിൻ നൽകിയാൽ വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടുകയും, വാക്സിൻ സൂക്ഷിക്കാൻ കൂടുതൽ സൗകര്യങ്ങളേർപ്പെടുത്തുകയും വേണം. രണ്ടാം ഡോസ് വാക്സിനെടുക്കാനെത്തുന്നവർക്ക് മുൻഗണന നൽകേണ്ടിവരും.

കേന്ദ്രസർക്കാരിന്റെ മാർഗനിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങളിലും ആശുപത്രികളിലും വാക്സിൻ എത്തിക്കുകയും, പണം കൊടുത്ത് വാക്സിൻ സ്വീകരിക്കാനുള്ള സൗകര്യമേർപ്പെടുത്തുകയും വേണം. എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും വാക്സിനേഷൻ, മാസ് വാക്സിനേഷൻ ക്യാമ്പ് തുടങ്ങിയവയും പരിഗണനയിലുണ്ട്.

കൊ​വി​ഡ് ​വാ​ക്‌​സി​ൻ​ ​കി​ട്ടാ​നി​ല്ല​ : വാ​‌​ക്‌​സി​നേ​ഷൻ പേ​രി​ന് ​മാ​ത്രം

​ ​ര​ണ്ട​ര​ ​ല​ക്ഷം​ ​ഡോ​സ് ​ഇ​ന്നെ​ത്തും
തി​രു​വ​ന​ന്ത​പു​രം​ ​:​ ​വാ​‌​ക്‌​സി​ൻ​ ​സ്റ്റോ​ക്ക് ​തീ​ർ​ന്ന​തോ​ടെ​ ​സം​സ്ഥാ​ന​ത്ത് ​വാ​‌​ക്‌​സി​നേ​ഷ​ൻ​ ​പേ​രി​ന് ​മാ​ത്ര​മാ​യി.​ ​സം​സ്ഥാ​ന​ത്ത് ​ചി​ല​ ​ജി​ല്ല​ക​ളി​ൽ​ ​മാ​ത്രം​ ​ഏ​താ​നും​ ​സ​‌​ർ​ക്കാ​ർ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ര​ണ്ടാം​ ​ഡോ​സ് ​ന​ൽ​കു​ന്ന​തൊ​ഴി​ച്ചാ​ൽ​ ​പു​തു​താ​യി​ ​ആ​ർ​ക്കും​ ​ന​ൽ​കാ​നു​ള്ള​ ​വാ​‌​ക്‌​സി​നി​ല്ല.
ഇ​ന്ന് ​തി​രു​വ​ന​ന്ത​പു​രം,​കൊ​ല്ലം,​പ​ത്ത​നം​തി​ട്ട,​ആ​ല​പ്പു​ഴ​ ​ജി​ല്ല​ക​ൾ​ക്കാ​യി​ ​ര​ണ്ട​ര​ ​ല​ക്ഷം​ ​ഡോ​സ്
ഇ​ന്നെ​ത്തും.​ ​കൊ​ച്ചി,​ ​കോ​ഴി​ക്കോ​ട് ​റീ​ജി​യ​ണു​ക​ളു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.​ ​സ്റ്റോ​ക്ക് ​തീ​ർ​ന്ന​തോ​ടെ​ ​വാ​‌​ക്‌​സി​നേ​ഷ​ൻ​ ​പ്ര​തി​സ​ന്ധി​യി​ലാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​നേ​ര​ത്തേ​ ​സം​സ്ഥാ​നം​ ​ആ​വ​ശ്യ​പ്പെ​ട്ട​ 50​ല​ക്ഷം​ ​ഡോ​സ് ​ഒ​രു​മി​ച്ച് ​ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ​മ​ന്ത്രി​ ​കെ.​കെ.​ശൈ​ല​ജ​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​തി​ദി​നം​ ​ര​ണ്ട് ​ല​ക്ഷ​ത്തി​ന് ​മു​ക​ളി​ൽ​ ​വാ​ക്‌​സി​ൻ​ ​ന​ൽ​കു​ന്നു​ണ്ട്.​ ​നി​ല​വി​ൽ​ ​മൂ​ന്ന് ​ല​ക്ഷ​ത്തോ​ളം​ ​ഡോ​സ് ​വാ​ക്‌​സി​ൻ​ ​മാ​ത്ര​മാ​ണു​ള്ള​ത്.​ 18​ ​വ​യ​സി​ന് ​മു​ക​ളി​ൽ​ ​പ്രാ​യ​മു​ള്ള​വ​രു​ടെ​ ​വാ​ക്‌​സി​നേ​ഷ​ൻ​ ​തു​ട​ങ്ങു​ന്ന​തി​ന്
മു​മ്പ് ​നി​ല​വി​ലു​ള്ള​വ​രു​ടെ​ ​വാ​ക്‌​സി​നേ​ഷ​ൻ​ ​പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തി​നാ​ൽ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​വാ​‌​ക്‌​സി​ൻ​ ​ല​ഭി​ച്ചേ​ ​തീ​രു​വെ​ന്ന് ​നി​ല​പാ​ടി​ലാ​ണ് ​സം​സ്ഥാ​നം.​ ​ക​ടു​ത്ത​ക്ഷാ​മ​ത്തി​നി​ട​യി​ലും​ ​ഇ​ന്ന​ലെ​ 2,02,313​ ​പേ​ർ​ക്ക് ​കൂ​ടി​ ​വാ​ക്‌​സി​ൻ​ ​ന​ൽ​കി.​ 1100​ ​സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​ക​ളും​ 330​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ളും​ ​ഉ​ൾ​പ്പെ​ടെ​ 1,430​ ​വാ​ക്‌​സി​നേ​ഷ​ൻ​ ​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ​വാ​ക്‌​സി​നേ​ഷ​ൻ​ ​ന​ട​ന്ന​ത്.​ ​ആ​കെ​ 62,36,676​ ​പേ​ർ​ക്കാ​ണ് ​വാ​ക്‌​സി​ൻ​ ​ന​ൽ​കി​യ​ത്.​ ​അ​തി​ൽ​ 54,38,319​ ​പേ​ർ​ക്ക് ​ആ​ദ്യ​ഡോ​സ് ​വാ​ക്‌​സി​നും​ 7,98,357​ ​പേ​ർ​ക്ക് ​ര​ണ്ടാം​ ​ഡോ​സ് ​വാ​ക്‌​സി​നും​ ​ന​ൽ​കി.

വാ​ക്സി​ൻ​ ​ന​യ​ത്തി​ൽ​ ​മാ​റ്റം​ ​വ​രു​ത്ത​ണം:
പ്ര​ധാ​ന​മ​ന്ത്രി​ക്ക് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ക​ത്ത്

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​ള്ള​ ​കൊ​വി​ഡ് ​വാ​ക്‌​സി​ൻ​ ​പൂ​ർ​ണ​മാ​യും​ ​സൗ​ജ​ന്യ​മാ​യി​ ​ഉ​റ​പ്പാ​ക്കു​ന്ന​ ​രീ​തി​യി​ൽ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​വി​ത​ര​ണ​ ​ന​യ​ത്തി​ൽ​ ​മാ​റ്റം​ ​വ​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ക്ക് ​ഇ​ന്ന​ലെ​ ​ക​ത്ത​യ​ച്ചു.​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​പ്ര​ഖ്യാ​പി​ച്ച​ ​കേ​ന്ദ്ര​ ​വാ​ക്‌​സി​ൻ​ ​ന​യ​ത്തി​ലെ​ ​മാ​റ്റ​ങ്ങ​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ക​ത്ത​യ​ച്ച​ത്.
പൊ​തു​ ​വി​പ​ണി​യി​ലേ​ക്ക് ​പ്ര​ത്യേ​ക​ ​ക്വാ​ട്ട​ ​അ​നു​വ​ദി​ച്ച് ​താ​ങ്ങാ​നാ​വു​ന്ന​ ​വി​ല​ ​നി​ശ്ച​യി​ക്കു​ക​യാ​ണ് ​വേ​ണ്ട​ത്.​ ​പു​തി​യ​ ​ന​യ​മ​നു​സ​രി​ച്ച് ​രാ​ജ്യ​ത്ത് ​ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ ​വാ​ക്സി​ന്റെ​ ​പ​കു​തി​യും​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​നു​ള്ള​താ​ണ്.​ ​ബാ​ക്കി​യാ​ണ് ​സം​സ്ഥാ​ന​ങ്ങ​ൾ​ക്കും​ ​പൊ​തു​ ​വി​പ​ണി​യി​ലേ​ക്കു​മാ​യി​ ​ന​ൽ​കു​ന്ന​ത്.
നി​ർ​മ്മാ​താ​ക്ക​ളി​ൽ​ ​നി​ന്ന് ​വി​ല​കൊ​ടു​ത്തു​ ​വാ​ങ്ങാ​നാ​ണ് ​സം​സ്ഥാ​ന​ങ്ങ​ളോ​ട് ​പ​റ​ഞ്ഞി​ട്ടു​ള്ള​ത്.​ ​സാ​മ്പ​ത്തി​ക​മാ​ന്ദ്യ​മു​ള്ള​തി​നാ​ൽ​ ​സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ​അ​ധി​ക​ബാ​ദ്ധ്യ​ത​ ​വ​ലി​യ​ ​പ്ര​യാ​സ​മു​ണ്ടാ​ക്കും.
18​ ​വ​യ​സി​ന് ​മു​ക​ളി​ലു​ള്ള​ ​മു​ഴു​വ​ൻ​ ​പേ​ർ​ക്കും​ ​വാ​ക്സി​ൻ​ ​ന​ൽ​കാ​നു​ള്ള​ ​തീ​രു​മാ​നം​ ​സ്വാ​ഗ​താ​ർ​ഹ​മാ​ണ്.​ 50​ ​ല​ക്ഷം​ ​ഡോ​സ് ​വാ​ക്സി​ൻ​ ​ന​ൽ​ക​ണ​മെ​ന്ന് ​കേ​ര​ളം​ ​ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ​ 5.5​ ​ല​ക്ഷം​ ​ഡോ​സാ​ണ് ​ല​ഭി​ച്ച​ത്.​ ​ബാ​ക്കി​യു​ള്ള​ ​വാ​ക്സി​ൻ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​ആ​വ​ശ്യ​പ്പെ​ട്ടു.

നി​യ​ന്ത്ര​ണം​ ​ഏ​റ്റെ​ടു​ത്ത് പൊ​ലീ​സ്, നി​രീ​ക്ഷ​ണ​ത്തി​ന് ​ഡ്രോൺ

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ ​ന​ട​പ​ടി​ക​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​രാ​ത്രി​കാ​ല​ ​ക​ർ​ഫ്യു​ ​തു​ട​ങ്ങി​യ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഇ​ന്നു​മു​ത​ൽ​ ​പൊ​ലീ​സ് ​പ​രി​ശോ​ധ​ന​ ​ശ​ക്ത​മാ​ക്കു​മെ​ന്ന് ​സം​സ്ഥാ​ന​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ലോ​ക്‌​നാ​ഥ് ​ബെ​ഹ്റ​ ​പ​റ​ഞ്ഞു.​ ​പൊ​ലീ​സ് ​ആ​വ​ശ്യ​പ്പെ​ട്ടാ​ൽ​ ​എ​ല്ലാ​വ​രും​ ​തി​രി​ച്ച​റി​യ​ൽ​ ​കാ​ർ​ഡ് ​കാ​ണി​ക്ക​ണം.​ ​എ​ന്തി​ന് ​വേ​ണ്ടി​യാ​ണ് ​പു​റ​ത്തി​റ​ങ്ങു​ന്ന​തെ​ന്നും​ ​അ​റി​യി​ക്ക​ണം.
കൊ​വി​ഡ് ​വ്യാ​പ​നം​ ​രൂ​ക്ഷ​മാ​യ​ ​ക​ണ്ണൂ​ർ,​ ​കോ​ഴി​ക്കോ​ട്,​ ​മ​ല​പ്പു​റം,​ ​പാ​ല​ക്കാ​ട്,​ ​കോ​ട്ട​യം​ ​ജി​ല്ല​ക​ളി​ൽ​ ​പ​രി​ശോ​ധ​ന​ ​കൂ​ടു​ത​ൽ​ ​ശ​ക്ത​മാ​യി​രി​ക്കും.​ ​ക്രൈം​ബ്രാ​ഞ്ച് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സ്‌​പെ​ഷ്യ​ൽ​ ​യൂ​ണി​റ്റു​ക​ളി​ലു​ള്ള​വ​രെ​യും​ ​ഇ​തി​നാ​യി​ ​നി​യോ​ഗി​ച്ചു.​ ​നി​രീ​ക്ഷ​ണ​ത്തി​ന് ​ഡ്രോ​ൺ​ ​ഉ​പ​യോ​ഗി​ക്കും.

ഓ​ട്ടോ​യി​ൽ​ ​ര​ണ്ടു​ ​യാ​ത്ര​ക്കാർ
*​കൊ​വി​ഡ് ​നി​യ​മം​ ​പാ​ലി​ക്കാ​ത്ത​ ​ക​ട​ക​ളും​ ​സ്ഥാ​പ​ന​ങ്ങ​ളും​ ​ര​ണ്ടു​ ​ദി​വ​സം​ ​തു​റ​ക്കാ​ൻ​ ​അ​നു​വ​ദി​ക്കി​ല്ല
*​ ​ഓ​ട്ടോ​റി​ക്ഷ​യി​ൽ​ ​ഡ്രൈ​വ​ർ​ക്കു​ ​പു​റ​മേ​ ​ര​ണ്ട് ​യാ​ത്ര​ക്കാ​ർ​ ​മാ​ത്രം.
*​ ​ടാ​ക്സി​യി​ൽ​ ​ഡ്രൈ​വ​ർ​ക്കു​ ​പു​റ​മേ​ ​മൂ​ന്നു​ ​പേ​ർ​ ​മാ​ത്രം.
*​ ​കു​ടും​ബ​മാ​ണെ​ങ്കി​ൽ​ ​കൂ​ടു​ത​ൽ​ ​പേ​രാ​കാം.
*​അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്കേ​ ​രാ​ത്രി​ ​പു​റ​ത്തി​റ​ങ്ങാ​ൻ​ ​അ​നു​വ​ദി​ക്കൂ.
*​മ​രു​ന്നു​ ​വാ​ങ്ങാ​നും​ ​ആ​ശു​പ​ത്രി​യി​ൽ​ ​പോ​കാ​നും​ ​ഇ​ള​വു​ണ്ടാ​കും.
*​ച​ര​ക്ക്,​ ​പൊ​തു​ഗ​താ​ഗ​ത​ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ​നി​രോ​ധ​ന​മി​ല്ല.
*​ ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ,​ ​അ​വ​ശ്യ​ ​സ​ർ​വീ​സു​ക​ൾ,​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ,​ ​അ​ത്യാ​വ​ശ്യ​ ​ജോ​ലി​യു​ള്ള​ ​ഐ.​ടി​ ​ജീ​വ​ന​ക്കാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ക്ക് ​രാ​ത്രി​ ​സ​ഞ്ചാ​രം​ ​അ​നു​വ​ദി​ക്കും.
*​രാ​ത്രി​ 7.30​ന് ​ശേ​ഷം​ ​സി​നി​മ​ ​തി​യേ​റ്റ​ർ,​ ​മ​ൾ​ട്ടി​പ്ല​ക്സു​ക​ൾ,​ ​മാ​ൾ,​ ​ബാ​ർ​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​പാ​ടി​ല്ല.
*​ ​ഹോ​ട്ട​ലു​ക​ളും​ ​റ​സ്റ്റോ​റ​ന്റു​ക​ളും​ ​രാ​ത്രി​ 9​ ​മ​ണി​വ​രെ​ ​മാ​ത്രം
*​ ​മ​ത​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​ ​നി​യ​ന്ത്ര​ണം​ ​ഉ​ണ്ടാ​കും.​ ​ആ​ചാ​ര​ങ്ങ​ളി​ൽ​ ​കു​റ​ച്ചു​പേ​ർ​ക്ക് ​പ​ങ്കെ​ടു​ക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VACCINE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.