Kerala Kaumudi Online
Saturday, 25 May 2019 10.56 PM IST

വൃ​ദ്ധ​സ​ദ​ന​ത്തി​ലെ​ ​യു​വാ​വ്

mayilppeli

വിഷ്‌ണു​വി​ന് ​പി​താ​വി​ന്റെ​ ​ഒ​ന്നാം​ച​ര​മ​വാ​ർ​ഷി​കം​ ​പ്ര​മാ​ണി​ച്ച് ​കു​റ​ച്ച് ​സാ​ധു​ക്ക​ൾ​ക്ക് ​ആ​ഹാ​രം​ ​ന​ൽ​ക​ണം.​ ​ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ​ ​ഒ​രു​ ​വൃ​ദ്ധ​സ​ദ​ന​ത്തി​ൽ​ ​പ​ണ​മ​ട​യ്ക്കാ​ൻ​ ​പോ​കു​മ്പോ​ൾ​ ​വെ​റു​തെ​ ​ഒ​ന്നു​ ​വി​ളി​ച്ചു.​ ​വൃ​ദ്ധ​സ​ദ​ന​ത്തി​ലെ​ ​ജീ​വി​തം​ ​അ​ടു​ത്ത​റി​യാ​മ​ല്ലോ​ ​എ​ന്നു​ ​ക​രു​തി​ ​കൂ​ടെ​പ്പോ​യി.​ ​അ​വി​ടെ​ ​ചെ​ന്ന​പ്പോ​ൾ​ ​പ​രി​ച​യ​ക്കാ​ര​നാ​യ​ ​സ​ദാ​ന​ന്ദ​ൻ​ ​അ​വി​ട​ത്തെ​ ​സെ​ക്യൂ​രി​റ്റി.നാ​ട്ടി​ല​ധി​ക​മാ​രോ​ടും​ ​ മി​ണ്ടു​ന്ന​ ​പ്ര​കൃ​ത​ക്കാ​ര​നാ​യി​രു​ന്നി​ല്ല​ ​അ​യാ​ൾ.​ ​പ​ക്ഷേ​ ​ക​ണ്ട​യു​ട​ൻ​ ​ഓ​ടി​വ​ന്നു.​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളും​ ​സ്വ​ന്തം​ ​കാ​ര്യം​ ​പോ​ലെ​ ​ചെ​യ്തു.​ ​പ​ഴ​യ​ ​സ​ദാ​ന​ന്ദ​ന​ല്ല,​ ​വൃ​ദ്ധ​സ​ദ​നം​ ​അ​യാ​ളെ​ ​പാ​ടെ​ ​മാ​റ്റി​യ​പോ​ലെ.​ ​അ​ല്പ​നേ​രം​ ​സം​സാ​രി​ച്ച​പ്പോ​ൾ​ത​ന്നെ​ ​ ആ​ ​മാ​റ്റം​ ​അ​നു​ഭ​വി​ക്കാ​നാ​യി.

ശ​മ്പ​ള​ത്തി​ന് ​പു​റ​മേ​ ​അ​ല്ല​റ​ചി​ല്ല​റ​ ​വ​രു​മാ​നം​ ​കി​ട്ടു​ന്ന​ ​ജോ​ലി​ ​ഉ​പേ​ക്ഷി​ച്ച് ​വൃ​ദ്ധ​സ​ദ​ന​ത്തി​ലെ​ ​ജോ​ലി​ ​സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​യാ​ൾ.​ ​ജീ​വി​ത​ത്തി​ൽ​ ​ഇ​തു​വ​രെ​ ​മ​റ്റാ​ർ​ക്കും​ ​വേ​ണ്ടി​ ​ഒ​ന്നും​ ​ചെ​യ്യാ​ൻ​ ​ക​ഴി​ഞ്ഞി​ട്ടി​ല്ല.​ ​ആ​രോ​രു​മി​ല്ലാ​ത്ത​ ​വൃ​ദ്ധ​രെ​ ​സ്നേ​ഹി​ക്കാം.​ ​അ​വ​രെ​ ​പ​രി​ച​രി​ക്കാം.​ ​ഇ​തൊ​ക്കെ​യാ​യി​രു​ന്ന​ത്രേ​ ​വൃ​ദ്ധ​സ​ദ​ന​ത്തി​ൽ​ ​സെ​ക്യൂ​രി​റ്റി​ക്കാ​ര​നാ​യി​ ​ചു​മ​ത​ല​യേ​ൽ​ക്കു​മ്പോ​ൾ​ ​സ​ദാ​ന​ന്ദ​ന്റെ​ ​മ​ന​സി​ൽ.
'ന​ഗ​ര​ത്തി​ൽ​ ​അ​തു​വ​രെ​ ​ക​ണ്ട​ ​തി​ര​ക്കി​ട്ട​ ​ഒ​ന്നി​നും​ ​സ​മ​യം​ ​തി​ക​യാ​ത്ത​ ​ജീ​വി​ത​മ​ല്ല​ ​നി​ര​വ​ധി​ ​ജീ​വി​താ​നു​ഭ​വ​ങ്ങ​ളു​ടെ​ ​ഒ​രു​ ​ചി​ല്ലു​കൊ​ട്ടാ​രം​" ​സ​ദാ​ന​ന്ദ​ൻ​ ​വൃ​ദ്ധ​സ​ദ​ന​ത്തെ​ ​വി​ശേ​ഷി​പ്പി​ക്കു​ന്ന​ത് ​അ​ങ്ങ​നെ.

വി​ഷ്‌​ണു​ ​ഓ​ഫീ​സി​ൽ​ ​പ​ണ​മ​ട​ച്ച് ​എ​ത്ര​നേ​രം​ ​എ​ന്തൊ​ക്കെ​ ​ഭ​ക്ഷ​ണം​ ​ന​ൽ​ക​ണ​മെ​ന്ന​ ​കാ​ര്യം​ ​ച​ർ​ച്ച​ ​ചെ​യ്യു​ന്ന​തി​നി​ട​യി​ൽ​ ​സ​ദാ​ന​ന്ദ​ൻ​ ​വൃ​ദ്ധ​സ​ദ​ന​ത്തി​ലെ​ ​ചി​ല​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​പ​ങ്കു​വ​ച്ചു.​ ​ഒ​രു​ ​മ​ര​ത്ത​ണ​ലി​ൽ​ ​കു​ളി​ച്ച് ​പു​തി​യ​ ​വ​സ്ത്രം​ ​ധ​രി​ച്ചു​ ​കാ​റ്റു​കൊ​ണ്ടി​രി​ക്കു​ന്ന​ ​ര​ണ്ടു​പേ​രെ​ ​അ​യാ​ൾ​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​അ​തി​ലൊ​രാ​ൾ​ ​മു​മ്പ് ​ഒ​രു​ ​സ്വ​കാ​ര്യ​ ​ബ​സ് ​മു​ത​ലാ​ളി​യാ​ണ്.​ ​നി​ര​വ​ധി​ ​ബ​സു​ക​ളു​ണ്ടാ​യി​രു​ന്നു.​ ​ധാ​രാ​ളം​ ​സ​മ്പാ​ദി​ച്ചു.​ ​ഏ​ഴെ​ട്ട് ​മ​ക്ക​ളു​ണ്ട്.​ ​പ​ഴ​യ​ ​ബ​സു​ക​ൾ​ ​ഓ​ടി​ക്കാ​ൻ​ ​പ​റ്റാ​ത്ത​ ​സ്ഥി​തി​യാ​കു​മ്പോ​ൾ​ ​ആ​ക്രി​ക്കാ​ർ​ക്ക് ​കൊ​ടു​ക്കും.​ ​അ​തു​പോ​ലെ​ ​മ​ക്ക​ൾ​ ​വൃ​ദ്ധ​സ​ദ​ന​ത്തി​ലേ​ക്ക് ​ത​ന്ന​ ​ജീ​വ​നു​ള്ള​ ​ഒ​രു​ ​ബ​സാ​ണ​ത്.​ ​പേ​ര് ​വി​ശ്വം​ഭ​ര​ൻ.​ ​അ​ച്ഛ​നെ​ ​വൃ​ദ്ധ​സ​ദ​ന​ത്തി​ലാ​ക്കി​യ​തി​ന് ​അ​വ​രെ​ല്ലാം​ ​ചേ​ർ​ന്ന് ​വി​ശ്വ​സ​നീ​യ​മാ​യ​ ​ഒ​രു​ ​ക​ള്ള​ക്ക​ഥ​യു​ണ്ടാ​ക്കി.​ ​എ​ത്ര​ ​ശ്ര​ദ്ധി​ച്ചാ​ലും​ ​വ​സ്ത്ര​മി​ല്ലാ​തെ​ ​ന​ട​ന്നു​ക​ള​യും.​ ​വീ​ട്ടി​ൽ​ ​പെ​ണ്ണു​ങ്ങ​ളു​ള്ള​ത​ല്ലേ.​ ​ഇ​വി​ടെ​ ​വ​ന്ന​ശേ​ഷം​ ​അ​ദ്ദേ​ഹം​ ​ത​ന്നെ​ ​ക​ണ്ണീ​രോ​ടെ​ ​ആ​ ​മ​ക്ക​ളു​ണ്ടാ​ക്കി​യ​ ​ക​ട​ങ്ക​ഥ​ ​പ​റ​ഞ്ഞു.​ ​

എ​ന്നും​ ​രാ​വി​ലെ​യും​ ​വൈ​കി​ട്ടും​ ​വ​ന്നു​ ​ചോ​ദി​ക്കും.​ ​മ​ക്ക​ളാ​രെ​ങ്കി​ലും​ ​വ​ന്നോ​ ​ഫോ​ൺ​ ​ചെ​യ്തോ​ ​എ​ന്നൊ​ക്കെ.​ ​അ​പ്പോ​ൾ​സ​മാ​ധാ​നി​പ്പി​ക്കാ​ൻ​ ​എ​ന്തെ​ങ്കി​ലു​മൊ​രു​ ​ക​ള്ളം​ ​പ​റ​യും.​ ​ക​ള്ള​മെ​ന്ന് ​മ​ന​സി​ലാ​കു​മെ​ങ്കി​ലും​ ​വി​ശ്വ​സി​ച്ചെ​ന്ന് ​ഭാ​വി​ച്ച് ​തി​രി​ച്ചു​ ​ന​ട​ക്കും.
മ​റ്റേ​യാ​ൾ​ ​കേ​ന്ദ്ര​സ​ർ​വീ​സി​ൽ​ ​ഉ​യ​ർ​ന്ന​ ​സ്ഥാ​ന​ത്തി​രു​ന്ന് ​റി​ട്ട​യ​ർ​ ​ചെ​യ്ത​ ​മ​ധു​സൂ​ദ​ന​ൻ​ ​പി​ള്ള.​ ​ഓ​ഫീ​സി​ൽ​ ​ക​റ​ങ്ങു​ന്ന​ ​ക​സേ​ര,​നി​ര​വ​ധി​ ​സ​ഹാ​യി​ക​ൾ.​ ​കാ​റി​ന്റെ​ ​ഡോ​‌ർ ​തു​റ​ന്നു​ ​കൊ​ടു​ക്കാ​ൻ​ ​പോ​ലും​ ​ആ​ളു​ണ്ട്.​ ​ഓ​ർ​മ്മ​ക​ൾ​ ​ഇ​ട​യ്ക്കി​ടെ​ ​ മു​റി​ഞ്ഞു​ ​പോ​കും.​ ​പ​ര​സ്പ​ര​ബ​ന്ധ​മി​ല്ലാ​തെ​ ​എ​ന്തെ​ങ്ക​ലു​മൊ​ക്കെ​ ​പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കും.​ ​വീ​ട്ടി​ൽ​ ​നോ​ക്കാ​നാ​രു​മി​ല്ലെ​ന്ന് ​പ​റ​ഞ്ഞാ​ണ് ​മ​ക്ക​ൾ​ ​വൃ​ദ്ധ​സ​ദ​ന​ത്തി​ലാ​ക്കി​യ​ത്.​ ​പ​ക്ഷേ​ ​മ​ക്ക​ളു​ടെ​യും​ ​മ​രു​മ​ക്ക​ളു​ടെ​യും​ ​ചെ​റു​മ​ക്ക​ളു​ടെ​യും​ ​പേ​രി​ൽ​ ​ചെ​യ്യേ​ണ്ട​ ​അ​ർ​ച്ച​ന,​ ​പാ​ൽ​പ്പാ​യ​സം,​ ​നേ​ർ​ച്ച​ ​ എ​ന്നി​വ​ ​വീ​ട്ടു​കാ​രെ​ ​ഓ​ർ​മ്മി​പ്പി​ക്കാ​ൻ​ ​ത​ന്നോ​ട് ​പ​റ​യും.​ ​കൃ​ത്യ​മാ​യി​ ​ഫോ​ൺ​ ​ന​മ്പ​രു​ക​ളും​ ​ത​രും.​ ​

ഓ​ർ​മ്മ​പ്പി​ശ​കും​ ​ ഒ​രു​ ​ക​ള്ള​ക്ക​ഥ​യെ​ന്നാ​ണ് ​സ​ദാ​ന​ന്ദ​ന്റെ​ ​വി​ല​യി​രു​ത്ത​ൽ.​ ​അ​വ​രെ​യെ​ല്ലാം​ ​ആ​ശ്വ​സി​പ്പി​ക്കാ​ൻ​ ​ക​ള്ളം​ ​പ​റ​‌​ഞ്ഞു​പ​റ​ഞ്ഞ് ​താ​നൊ​രു​ ​പെ​രു​ങ്ക​ള്ള​നാ​യെ​ന്നും​ ​ സദാനന്ദൻ കു​റ്റ​ബോ​ധ​ത്തോ​ടെ​ ​പ​റ​ഞ്ഞു. ആ​കെ​യു​ള്ള​ ​ഒ​രു​ ​ഗു​ണം​ ​ത​ന്റെ​ ​കു​ടും​ബ​ത്തി​ലും​ ​സൗ​ഹൃ​ദ​വ​ല​യ​ത്തി​ലും​ ​നി​ല​നി​ന്നി​രു​ന്ന​ ​സൗ​ന്ദ​ര്യ​പ്പി​ണ​ക്ക​ങ്ങ​ൾ​ ​തീ​ർ​ത്ത് ​ഒ​രു​മ​യോ​ടെ​ ​പോ​കു​ന്നു.​ ​ആ​ ​ബോ​ണ​സ് ​ത​രാ​നാ​യി​രി​ക്കും​ ​ദൈ​വം​ ​ഈ​ ​വൃ​ദ്ധ​സ​ദ​ന​ത്തി​ലെ​ ​ കാ​വ​ൽ​ക്കാ​ര​നാ​ക്കി​യ​തെ​ന്നും​ ​സ​ദാ​ന​ന്ദ​ൻ​ ​വി​ശ്വ​സി​ക്കു​ന്നു.
(​ഫോ​ൺ​:​ 9946108220)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ORPHANAGE, MAYILPEELI
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY