Kerala Kaumudi Online
Saturday, 25 May 2019 10.58 PM IST

ചോ​ര​ത്തു​ള്ളി​ ​ഉ​ണ​ങ്ങി​പ്പി​ടി​ച്ച​ ഇന്ദി​രാഗാന്ധി​യുടെ ചിത്രം

kazhchakkappuram

മെഡി​ക്ക​ൽ​ ​ഫോ​ട്ടോ​ഗ്രാ​ഫി​ ​ഞാ​ൻ​ ​കൂ​ടു​ത​ൽ​ ​ചെ​യ്യാ​റു​ണ്ടെ​ന്ന് ​പ​റ​ഞ്ഞി​രു​ന്ന​ല്ലോ.​ ​അ​തു​കാ​ര​ണം​ ​ഇ​വി​ടു​ത്തെ​ ​ഗ​വ​ൺ​മെ​ന്റ് ​ആ​ശു​പ​ത്രി​യി​ലും​ ​പ​ല​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ളി​ലും​ ​ കൂ​ടെ​ക്കൂ​ടെ​ ​പോ​കാ​റു​ണ്ടാ​യി​രു​ന്നു. ​അ​ങ്ങ​നെ​ ​ഒ​രു​ ​ദി​വ​സം​ ​ഇ​വി​ടു​ത്തെ​ ​വ​ലി​യ​ ​ഒ​രു​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ഒ​രു​ ​മേ​ജ​ർ​ ​ഓ​പ്പ​റേ​ഷ​ന്റെ​ ​ആ​വ​ശ്യ​ത്തി​ന് ​പോ​യി.​ ​ഒ​രാ​ളി​നെ​ ​കാ​ട്ടു​പോ​ത്ത് ​ഇ​ടി​ച്ച​താ​യി​രു​ന്നു​ ​കേ​സ്.​ ​ഇ​ടി​ച്ച് ​പ​ഞ്ഞി​യാ​ക്കി​ ​എ​ന്ന് ​പ​റ​യു​ന്നതാണ്​ ​ശ​രി.​ ​ഒ​ൻ​പ​തു​ ​മ​ണി​ക്കൂ​റെ​ടു​ത്തു​ ​ഓ​പ്പ​റേ​ഷ​ൻ​ ​ക​ഴി​ഞ്ഞ് ​തീ​യ​റ്റ​റി​ൽ​ ​നി​ന്നും​ ​പു​റ​ത്തു​വ​രാ​ൻ​!​ ​കാ​ര​ണം​ 88​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​ഒ​ടി​വു​ണ്ടാ​യി​രു​ന്ന​ത്രെ.​ അ​പ്പോ​ൾ​ ​ഇ​ടി​യു​ടെ​ ​ആ​ഘാ​തം​ ​എ​ത്ര​മാ​ത്ര​മാ​യി​രു​ന്നു​ ​എ​ന്ന് ​ഊ​ഹി​ക്കാ​മ​ല്ലോ​ !

എ​ല്ലാം​ ​ക​ഴി​ഞ്ഞ് ​ഡ്ര​സ്സൊ​ക്കെ​ ​മാ​റി​ ​ പു​റ​ത്തു​വ​ന്നു​ ​ഡോ​ക്ട​ർ​മാ​രോ​ടൊ​പ്പം​ ​ഭ​ക്ഷ​ണം​ ​ക​ഴി​ച്ചു.​ ​തി​രി​കെ​ ​വ​ന്നു​ ​കാമ​റ​യും​ ​ലെ​ൻ​സു​ക​ളു​മെ​ല്ലാം​ ​ബാ​ഗി​ലാ​ക്കി​ ​പാ​യ്ക്ക് ​ചെ​യ്തു.​ ​സ​ന്ദ​ർ​ശ​ക​ ​സ​മ​മോ​ ​മ​റ്റോ​ ​ആ​യ​തി​നാ​ൽ​ ​ന​ല്ല​ ​തി​ര​ക്കാ​യി​രു​ന്നു.​ ​വെ​ളി​യി​ലെ​ ​വ​രാ​ന്ത​യി​ലൂ​ടെ​ ​ന​ട​ക്കു​മ്പോ​ൾ​ ​ത​റ​യി​ൽ​ ​ ഏ​തോ​ ​ഒ​രു​ ​ചെ​റി​യ​ ​പാ​ടു​പോ​ലെ​ ​ദൂ​രെ​ ​നി​ന്ന് ​ക​ണ്ടു.​ ​ന​ട​ന്നു​ ​കു​റേ​ക്കൂ​ടി​ ​അ​ടു​ത്ത് ​ചെ​ന്ന​പ്പോ​ൾ​ ​ര​ക്ത​ത്തു​ള്ളി​ ​ത​റ​യി​ൽ​ ​വീ​ണു​ ​ഉ​ണ​ങ്ങി​ ​ക​ട്ട​പി​ടി​ച്ച​താ​ണെ​ന്നു​ ​മ​ന​സ്സി​ലാ​യി.​ ​എ​ന്നാ​ൽ​ ​അ​തി​ൽ​ ​സൂ​ക്ഷി​ച്ചു​ ​നോ​ക്കി​പ്പോ​ൾ​ ​മു​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ​ ​ഒ​രു​ ​പോ​ട്രേ​റ്റു​ ​പോ​ലെ​ ​എ​നി​ക്ക് ​തോ​ന്നി.​ ​ആ​ൾ​ക്കാ​ർ ​ഒ​ന്നൊ​ഴി​ഞ്ഞു​ ​കി​ട്ടി​യ​ ​ഗ്യാ​പ്പി​ൽ​ ​കു​നി​ഞ്ഞു​ ​നി​ന്നു​കൊ​ണ്ടും​ ​ഇ​രു​ന്നു​ ​കൊ​ണ്ടും​ ​ഓ​രോ​ ​ഫോ​ട്ടോ​ക​ൾ​ ​വേ​ഗം​ ​എ​ടു​ത്തു.​ ​അ​പ്പോഴേ​ക്കും​ ​കാ​ഴ‌്ച​ക്കാ​രും​ ​ജി​ജ്ഞാ​സു​ക്ക​ളു​മാ​യ​ ​ആ​ളു​ക​ൾ​ ​കൂ​ടി​വ​ന്നു.​ ഒ​ന്നു​മി​ല്ലെ​ന്നു​ ​പ​റ​ഞ്ഞു​ ​ഞാ​ൻ​ ​അ​വി​ടു​ന്ന് ​സ്ഥ​ലം​ ​വി​ട്ടു.

വേ​ഗം​ ​ വ​ന്നു​ ​പ​ട​ങ്ങ​ൾ​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്തു.​ ​കാ​ട്ടു​പോ​ത്ത് ​ഇ​ടി​ച്ച് ​ഇ​ഞ്ച​പ്പ​രു​വ​മാ​ക്കി​യ​ ​ആ​ളു​ടെ​ ​അ​തീ​വ​ ​ജാ​ഗ്ര​ത​യോ​ടെ​ ​എ​ടു​ത്ത​ ​ഫോ​ട്ടോ​ക​ളെ​ക്കാ​ൾ​ ​എ​ന്റെ​ ​ശ്ര​ദ്ധ​ ​പെ​ട്ടെ​ന്ന് ​പോ​യ​ത് ​ഒ​ടു​വി​ൽ​ ​വ​രാ​ന്ത​യി​ൽ​ ​നി​ന്നും​ ​കി​ട്ടി​യ​ ​ചോ​ര​ത്തു​ള്ളി​ ​ഉ​ണ​ങ്ങി​പ്പി​ടി​ച്ച​ ​സ​സ്‌​പെ​ൻ​സ് ​ഫോ​ട്ടോ​യി​ലേ​ക്കാ​ണ്.​ ​അ​തി​ശ​യി​പ്പി​ക്കു​ന്ന​ ​ഒ​രു​ ​ചി​ത്ര​മാ​യി​ ​(​ച​രി​ത്ര​മാ​യി​)​ ​അ​ത് ​കി​ട്ടി​യി​രി​ക്കു​ന്നു.​ ​ഒ​റ്റ​ ​നോ​ട്ട​ത്തി​ൽ​ ​ത​ന്നെ​ ​ഇ​ന്ദി​രാ​ഗാ​ന്ധി​ ​ആ​ണെ​ന്ന് ​ആ​രും​ ​തി​രി​ച്ച​റി​യും​ ​അ​ത്ര​ക്ക് ​സാ​മ്യ​മു​ണ്ടാ​യി​രു​ന്നു​ ​ആ​ ​ഇ​മേ​ജി​ന്.​ ​അ​വ​രു​ടെ​ ​പ്ര​ത്യേ​ക​രീ​തി​യി​ൽ​ ​ബോ​ബു​ചെ​യ്ത​ ​മു​ടി,​ ​നീ​ണ്ടു​ ​വ​ള​ഞ്ഞ​ ​മൂ​ക്ക്,​ ​ക​ണ്ണ്,​ ​സാ​രി,​ ​ഷോ​ൾ​ഡ​ർ​ ​എ​ല്ലാം​കൊ​ണ്ടും​ ​അ​വ​രെ​പ്പോ​ലെ​ ​ത​ന്നെ​യി​രു​ന്നു.​ ​ത​റ​യി​ൽ​ ​ ഉ​ണ​ങ്ങി​പ്പി​ടി​ച്ച​ ​ര​ക്ത​ക്ക​റ​യി​ൽ​ ​നി​ന്നും​ ​കി​ട്ടി​യ​ ​രൂ​പ​മാ​ണെ​ന്നു​ ​പ​റ​ഞ്ഞി​ട്ടു​ ​ആ​ർ​ക്കും​ ​വി​ശ്വാ​സം​ ​വ​ന്നി​ല്ല.​ ​ജ​ന​ത്തി​ര​ക്കു​ള്ള​ ​വ​രാ​ന്ത​യി​ൽ​ ​പ​ല​രും​ ​അ​തി​നോ​ട​കം​ ​ഇ​തി​നു​ ​മു​ക​ളി​ൽ​ ​ച​വി​ട്ടി​ക്ക​ട​ന്നു​ ​പോ​യി​രി​ക്കാം.​ ​പ​ക്ഷേ​ ​എ​ന്തു​കൊ​ണ്ടോ​ ​അ​വ​രു​ടെ​യൊ​ന്നും​ ​ക​ണ്ണി​ൽ​ ​അ​തു​പെ​ട്ടി​ല്ല.​ ​ആ​ ​അ​വ​സ​രം​ ​'​വീ​ണു​"കി​ട്ടി​യ​ത് ​എ​നി​ക്കാ​യി​രു​ന്നു.​ ​

ഓ​ർ​ത്തി​രി​ക്കാ​തെ​ ​സ്വ​ന്തം​ ​അം​ഗ​ര​ക്ഷ​ക​രാ​ൽ​ ​ര​ക്തം​ ​ചീ​ന്തി​ ​മ​രി​ക്കാ​നി​ട​വ​ന്ന​ ​മു​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ​ ​ചി​ത്രം​ ​ഒ​രു​ ​ര​ക്ത​ത്തു​ള്ളി​യി​ൽ​ ​നി​ന്നും​ ​കി​ട്ടി​ ​എ​ന്ന​ത് ​തി​ക​ച്ചും​ ​മ​റ്റൊ​രു​ ​യാ​ദൃ​ശ്ചി​ക​ത​!​ ​ഏ​റെ​ ​ജ​ന​ശ്ര​ദ്ധ​ ​പി​ടി​ച്ചു​പ​റ്റി​യ​ ​ഈ​ ​ചി​ത്ര​ത്തി​ന്റെ​ ​നി​ര​വ​ധി​ ​പ്രി​ന്റു​ക​ൾ​ ​വി​റ്റു​പോ​യി.​ ​മാ​ത്ര​മ​ല്ല​ ​പ​ല​ ​ത​വ​ണ​ ​ഇ​ത് ​പ​ത്ര​ ​മാ​ധ്യ​മ​ങ്ങ​ളി​ലും​ ​ചാ​ന​ലു​ക​ളും​ ​വ​രി​ക​യു​മു​ണ്ടാ​യി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KAZHCHAKKAPPURAM, INDIRA GANDHI
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY