SignIn
Kerala Kaumudi Online
Friday, 19 April 2024 5.23 AM IST

'ഷോലൈ സ്ക്രാപ്പ് ഷോപ്പ്' എത്തുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

pic

സൗഹൃദങ്ങളുടെ അതിർവരമ്പുകൾക്കപ്പുറം സഹോദര സ്നേഹത്തിന്റെ തീവ്രത വരച്ചുകാട്ടുന്ന ചിത്രമാണ് ഷോലൈ സ്ക്രാപ്പ് ഷോപ്പ്. പരുക്കനായ നായകസങ്കല്പം മലയാളസിനിമയ്ക്ക് അന്യമല്ലെങ്കിലും ഹൃദയത്തിൽ തട്ടുന്ന വേദന ഉള്ളിലൊതുക്കി ശത്രുവിനോട് പൊരുതുന്ന നായകനെ, വേറിട്ട ആഖ്യാനത്തിലൂടെയാണ് നവാഗതസംവിധായകൻ സിജു ഖമർ അവതരിപ്പിച്ചിരിക്കുന്നത്. അയാൻ ആദി, രാജേഷ് ഈശ്വർ, അരിസ്റ്റോ സുരേഷ്, വി.കെ.ബൈജു,അനീസ് ഖാൻ, കൃഷ്ണദാസ്, അജിത് സോമദാസ്,ക്‌ളീറ്റസ് സ്നേഹ വിജീഷ്, ദീപ്തി, തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.ഷോലൈ എന്ന ചിത്രത്തിലെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സിജു ഖമറാണ്. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് സിജു ഖമർ, അൻസാർ ഹനീഫ്, സുജിത് നായർ എന്നിവർ ചേർന്നാണ്. മന്ന മൂവിസിന്റെ ബാനറിൽ സ്കറിയ ചാക്കോ (ബാബു മൂലെ പറമ്പിൽ), സിജു ഖമർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജഗദീഷ് വി.വിശ്വം, ജി.കെ.രവികുമാർ എന്നിവർ ചേർന്ന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ്: നിതിൻ ബാബു ഒസ്‌വോ ഫിലിം ഫാക്ടറി, പി.ആർ.ഒ: എം.കെ.ഷെജിൻ ആലപ്പുഴ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FILM
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.