SignIn
Kerala Kaumudi Online
Monday, 10 May 2021 4.05 AM IST

അഞ്ചൽ കൊലപാതകത്തിലെ രഹസ്യം പൊളിച്ചതിന് പിന്നിൽ അമ്മായിയമ്മ-മരുമകൾ പോര്; പൊന്നമ്മ പറഞ്ഞതു കേട്ട് ഉറക്കം പോയ റോയി ചില്ലറക്കാരനല്ല

murder

കൊല്ലം: ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ വീട്ടിൽ അമ്മായിയമ്മ ഉണ്ടായിരുന്നെങ്കിൽ കാര്യങ്ങളെല്ലാം പൊളിഞ്ഞേനെയെന്നാണ് ഇപ്പോൾ അഞ്ചലുകാർ പറയുന്നത്. അഞ്ചലിൽ സഹോദരൻ ഷാജിയെ സജിൻ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിലെ രഹസ്യം വെളിപ്പെട്ടത് അമ്മായിയമ്മ- മരുമകൾ തർക്കത്തിനിടെയാണ്. ഷാജിയെ സജിൻ കൊന്നുവെന്ന് ബന്ധു റോയിയോട് അമ്മ പൊന്നമ്മയാണ് വെളിപ്പെടുത്തിയത്. രണ്ടുവർഷം മൂന്ന് പേർക്കിടയിൽ മാത്രം ഒതുങ്ങിയ കാര്യത്തിന്റെ ചുരുൾ ഇതോടെ അഴിയുകയായിരുന്നു.

കൊലപാതക വിവരം സ്വപ്‌നത്തിൽ കണ്ടുവെന്നാണ് റോയി പൊലീസിനോട് ആദ്യം പറഞ്ഞത്. എന്നാൽ സ്വപ്‌നം കണ്ടെന്ന് റോയി പറഞ്ഞത് വ്യാജമെന്ന് ചോദ്യം ചെയ്യലിൽ തെളിയുകയായിരുന്നു. ബന്ധു റോയിക്ക് കൊലപാതകത്തെ കുറിച്ച് വിവരം നൽകിയത് പൊന്നമ്മയെന്നാണ് പൊലീസ് ചോദ്യം ചെയ്യലിൽ വ്യക്തമായത്.

പൊന്നമ്മയും മരുമകളും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിന്റെ വൈരാഗ്യത്തിൽ പൊന്നമ്മ, ഇളയമകനായ സജിൻ ഷാജിയെ കൊന്നെന്നും മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ടെന്നും റോയിയോട് പറഞ്ഞു. പിന്നീട് പത്തനംതിട്ടയിലേക്ക് മടങ്ങിയ റോയി ഇടയ്‌ക്ക് പൊന്നമ്മയുടെ വീട്ടിൽ എത്തിയിരുന്നു.

കൊലപാതകവിവരം പുറത്തുപറയുമെന്ന് സജിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയ ഇയാൾ മകളുടെ കഴുത്തിൽ കിടന്ന മാല ഊരിയെടുക്കാൻ ശ്രമിച്ചിരുന്നതായും പൊലീസ് പറയുന്നു. പൊന്നമ്മയുടെ വീടിന്റെ ഒന്നര കിലോമീറ്റർ അകലെയാണ് മറ്റ് വീടുകളുളളത്. അതുകൊണ്ടുതന്നെ വഴക്കും തർക്കങ്ങളും മറ്റാരും അറിഞ്ഞിരുന്നില്ല. സംഭവം അറിഞ്ഞശേഷം തനിക്ക് ഉറക്കമില്ലെന്ന് പറഞ്ഞ് പൊലീസിനെ കാണാനെത്തിയ റോയി മദ്യപിച്ചിരുന്നതായാണ് പൊലീസുകാർ പറയുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, DRISYAM MODEL MURDER, SHAJI, SAJIN BABU, PONAMMA, ROY, KERALA POLICE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.