തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ കൊവിഡ് ഡ്യൂട്ടി ഏഴു ദിവസത്തില്‍ നിന്ന് പത്ത് ദിവസമായി നീട്ടിയ നടപടി പിന്‍വലിക്കണമെന്ന് കേരളാ ഗവ. നഴ്സസ് യൂണിയന് ജില്ലാ പ്രസിഡന്റ് എസ്.എം.അനസും ജില്ലാ സെക്രട്ടറി ജി.ജി.ഗിരീഷും ആവശ്യപ്പെട്ടു. മുന്നറിയിപ്പില്ലാതെ വ്യക്തമായ ഓര്‍ഡര്‍ പോലുമില്ലാതെയാണ് ആരോഗ്യ പ്രവര്‍ത്തകരുടെ ഡ്യൂട്ടി ദിവസത്തില്‍ മാറ്റം വരുത്തിയത്. തീരുമാനം ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കും. രോഗികള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ അടിയന്തരമായി നിയമിക്കുന്നതിന് പകരം നിലവിലുള്ള ജീവനക്കാരുടെ തലയില്‍ അമിതഭാരം കെട്ടിവയ്ക്കരുതെന്നും കെ.ജി.എന്‍.യു ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |