SignIn
Kerala Kaumudi Online
Sunday, 16 May 2021 1.36 PM IST

മണിക്കൂറുകളോ ദിവസങ്ങളോ എടുത്തില്ല, വെറും നിമിഷങ്ങൾ മാത്രം; ഗിന്നസ് റെക്കോഡിൽ ഇടം നേടിയ കൊച്ചുമിടുക്കൻ അത്ഭുതമാകുന്നു

rubicks-cube

ബംഗളൂരു: കൈ കാലുകൾ ഉപയോഗപ്പെടുത്തി മൂന്ന് റൂബിക്‌സ് ക്യൂബുകൾ ഒരേസമയം സോൾവ് ചെയ്‌ത് എട്ട് വയസുകാരൻ ഗിന്നസ് റെക്കോഡ് സ്ഥാപിച്ചു. ഒരു മിനിറ്റും 29.97 സെക്കൻഡുമാണ് മൂന്ന് ക്യൂബുകളും സോൾവ് ചെയ്യാനായി കുട്ടി എടുത്തത്. ബാംഗളൂരിൽ നിന്നുളള അഥർവ ആർ ഭട്ട് എന്ന എട്ട് വയസുകാരനാണ് റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്നതിൽ പുതിയ വിസ്‌മയ വേഗം കുറിച്ചത്.

രണ്ട് മിനിറ്റിനുളളിൽ മൂന്ന് റൂബിക്‌സ് ക്യൂബുകൾ സോൾവ് ചെയ്യുന്ന അഥർവയുടെ വീഡിയോ ഗിന്നസ് വേൾഡ് റെക്കോർഡ് അധികൃതർ അവരുടെ ഔദ്യോഗിക യുട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്‌തിട്ടുണ്ട്. റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്നതിൽ അഥർവ പുതിയ ലോക റെക്കോഡ് സ്ഥാപിച്ചതായി സംഘടന പ്രഖ്യാപിച്ചു.

കുട്ടികളുടെ എക്കാലത്തേയും കൗതുകം ജനിപ്പിക്കുന്ന കളിപ്പാട്ടങ്ങളിലൊന്നാണ് റൂബിക്‌സ് ക്യൂബ്. ഒരു ക്യൂബ് പരിഹരിക്കാൻ ചിലർ മണിക്കൂറുകളോ ദിവസങ്ങളോ എടുക്കാറുണ്ട്. എന്നാൽ മറ്റേതൊരു കളിപ്പാട്ടത്തെയും പോലെ അതിനെ ഈസിയായി കൈകാര്യം ചെയ്യുന്ന പ്രതിഭാധനരും ഉണ്ട്.

കഴിഞ്ഞ വർഷം ചെന്നൈയിൽ നിന്നുളള ഇരുപത്തിയഞ്ചുകാരൻ വെളളത്തിനടിയിൽ ശ്വാസം പിടിച്ച് കിടന്ന് റൂബിക്സ് ക്യൂബ് സോൾവ്‌ ചെയ്യുന്നതിൽ പുതിയ ഗിന്നസ് റെക്കോഡ് സ്ഥാപിച്ചിരുന്നു. ഔദ്യോഗിക രേഖകൾ പ്രകാരം ഇളയറാം ശേഖർ 2.17 മിനിറ്റിനുളളിലാണ് ആറ് വശങ്ങളും സോൾവ് ചെയ്‌തത്.

ഇപ്പോൾ മൂന്ന് റൂബിക്‌സ് ക്യൂബുകൾ ഒരേസമയം കൈയും കാലും ഉപയോഗിച്ച് പരിഹരിക്കുന്ന ലോകത്തിലെ ഏറ്റവും വേഗതയേറിയ വ്യക്തിയായി അഥർവ എന്ന എട്ടു വയസുകാരൻ മാറി. രണ്ടു ക്യൂബുകൾ മേശപ്പുറത്തും ഒരു ക്യൂബ് തറയിലും വെച്ചാണ് അഥർവ സോൾവ് ചെയ്‌തത്.

രണ്ടുമാസം മുമ്പ് ഇന്ത്യക്കാരിയായ തനിഷ്‌ക സുജിത് എന്ന പതിമൂന്നുകാരിയും റൂബിക്സ് ക്യൂബിലെ തന്റെ അസാധാരണ കഴിവ് പുറത്തെടുത്തിരുന്നു. കണ്ണ് കെട്ടി ശരവേഗത്തിൽ ക്യൂബ് സോൾവ് ചെയ്യുന്ന തനിഷ്‌കയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KIDS, KIDS CORNER, ADHARVA, CUBICS CUBE, RUBICKS CUBE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.