SignIn
Kerala Kaumudi Online
Friday, 29 March 2024 5.42 AM IST

കൊവിഡ് രണ്ടാം തരംഗം: സൂപ്പർ താര ചിത്രങ്ങളുടെ ഷൂട്ടിംഗ് നിറുത്തിവച്ചു

mammootty

കൊ​വി​ഡ് ​മ​ഹാ​മാ​രി​യു​ടെ​ ​ര​ണ്ടാം​ ​ത​രം​ഗം​ ​അ​തി​തീ​വ്ര​മാ​യ​തോ​ടെ​ ​സൂ​പ്പ​ർ​ ​മെ​ഗാ​ ​താ​ര​ങ്ങ​ളു​ടേ​ത​ട​ക്കം​ ​ഒ​ട്ടേ​റെ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​ഷൂ​ട്ടിം​ഗ് ​നി​റു​ത്തി​വ​ച്ചു.​ ​മോ​ഹ​ൻ​ലാ​ൽ​ ​സം​വി​ധാ​യ​ക​നാ​കു​ന്ന​ ​ചി​ത്ര​മാ​യ​ ​ബ​റോ​സ്,​ ​അ​മ​ൽ​ ​നീ​ര​ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മ​മ്മൂ​ട്ടി​ച്ചി​ത്ര​മാ​യ​ ​ഭീ​ഷ്‌​മ​പ​ർ​വ്വം,​ ​ജോ​ഷി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​സു​രേ​ഷ്‌​ഗോ​പി​ ​ചി​ത്ര​മാ​യ​ ​പാ​പ്പ​ൻ​ ​എ​ന്നി​വ​യാ​ണ്ചി​ത്രീ​ക​ര​ണം​ ​നി​റു​ത്തി​വ​ച്ച​ ​വ​മ്പ​ൻ​ ​ചി​ത്ര​ങ്ങ​ൾ.​ ​കൊ​വി​ഡ് ​വ്യാ​പ​ന​ത്തി​ൽ​ ​കു​റ​വ് ​വ​ന്നി​ല്ലെ​ങ്കി​ൽ​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​കൂ​ടു​ത​ൽ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​നി​റു​ത്തി​വ​യ്ക്കു​മെ​ന്നാ​ണ് ​സൂ​ച​ന.
മാ​ർ​ച്ച് 31​ന് ​എ​റ​ണാ​കു​ള​ത്ത്ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ച്ച​ ​ബ​റോ​സ് ​ഗോ​വ​യി​ലേ​ക്ക് ​ഷി​ഫ്ട് ​ചെ​യ്യാ​നി​രി​ക്ക​വേ​യാ​ണ് ​അ​വി​ചാ​രി​ത​മാ​യി​ ​ഷെ​ഡ്യൂ​ൾ​ ​ബ്രേ​ക്ക് ​ചെ​യ്ത​ത്.​ ​ഗോ​വ​ൻ​ ​ഷെ​ഡ്യൂ​ളി​ൽ​ ​പ​ങ്കെ​ടു​ക്കേ​ണ്ട​ ​ചി​ല​ ​അ​ഭി​നേ​താ​ക്ക​ൾ​ക്കു​ൾ​പ്പ​ടെ​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​തി​നാ​ലാ​ണ് ​ബ​റോ​സി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​നി​റു​ത്തി​വ​ച്ച​ത്. എ​റ​ണാ​കു​ള​ത്ത് ​സെ​റ്റ് ​വ​ർ​ക്ക് ​പു​രോ​ഗ​മി​ക്കു​ന്ന​ ​ചി​ത്രം​ ​സെ​റ്റ്‌​വ​ർ​ക്ക് ​പൂ​ർ​ത്തി​യാ​യ​ശേ​ഷം​ ​പു​ന​രാ​രം​ഭി​ക്കാ​നാ​ണ്നീ​ക്കം.​ ​സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​ക​ർ​ശ​ന​മാ​യി​ ​പാ​ലി​ച്ചു​കൊ​ണ്ട് ​ഇ​ൻ​ഡോ​ർ​ ​ഷൂ​ട്ടിം​ഗ് ​ന​ട​ത്തും.
അ​മ​ൽ​ ​നീ​ര​ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മ​മ്മൂ​ട്ടി​ച്ചി​ത്ര​മാ​യ​ ​ഭീ​ഷ്‌​മ​പ​ർ​വ്വം​ ​ക​ഴി​ഞ്ഞ​ ​ശ​നി​യാ​ഴ്ച​‌​യാ​ണ് ​ഷെ​ഡ്യൂ​ൾ​ ​പാ​യ്ക്ക​പ്പ് ​ചെ​യ്ത​ത്. ഇ​നി​ ​ഇ​രു​പ​ത് ​ദി​വ​സ​ത്തി​ലേ​റെ​ ​ചി​ത്രീ​ക​ര​ണ​മ​വ​ശേ​ഷി​ക്കു​ന്ന​ ​ഭീ​ഷ്‌​മ​പ​ർ​വ്വ​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ക്ക് ​പ​ത്ത് ​ദി​വ​സ​ത്തെ​ ​വ​ർ​ക്ക് ​കൂ​ടി​യു​ണ്ട്.​ ​കൊ​വി​ഡ് വ്യാ​പ​ന​ത്തി​ൽ​ ​കു​റ​വ് ​വ​ന്ന​തി​ന് ശേ​ഷ​മേ​ ​ഭീ​ഷ്‌​മ​പ​ർ​വ്വ​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​പു​ന​രാ​രം​ഭി​ക്കൂ​വെ​ന്നാ​ണ് ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ന​ൽ​കു​ന്ന​ ​സൂ​ച​ന.
സു​രേ​ഷ് ​ഗോ​പി​യെ​ ​നാ​യ​ക​നാ​ക്കി​ ​ജോ​ഷി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പാ​പ്പ​ന്റെ​ ​ഷൂ​ട്ടിം​ഗ് ​ചൊ​വ്വാ​ഴ്ച​യാ​ണ് ​നി​റു​ത്തി​വ​ച്ച​ത്.​ ​ഇ​രു​ന്നൂ​റോ​ളം​ ​പേ​ർ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​ഔ​ട്ട് ​ഡോ​ർ​ ​രം​ഗ​ങ്ങ​ളാ​ണ് ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​പാ​പ്പ​ന് ​വേ​ണ്ടി​ ​ചി​ത്രീ​ക​രി​ക്കാ​ൻ​ ​പ്ളാ​ൻ​ ​ചെ​യ്തി​രു​ന്ന​ത്.​ ​വീ​ണ്ടും​ ​ആ​ൾ​ക്കൂ​ട്ട​ത്തി​ന് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ൽ​ ​മു​ൻ​ ​നി​ശ്ച​യ​ ​പ്ര​കാ​രം​ ​ഷൂ​ട്ടിം​ഗ് ​മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നാ​യി​ല്ലെ​ന്നു​റ​പ്പാ​യ​തി​നാ​ലാ​ണ് ​ചി​ത്രം​ ​ഷെ​ഡ്യൂ​ൾ​ ​പാ​യ്ക്ക​പ്പ് ​ചെ​യ്ത​ത്.​ ​ഫ്ളാ​ഷ് ​ബാ​ക്ക് ​രം​ഗ​ങ്ങ​ളു​ടേ​തു​ൾ​പ്പെ​ടെ​ ​ഇ​രു​പ​ത് ​ദി​വ​സ​ത്തെ​ ​ചി​ത്രീ​ക​ര​ണ​മാ​ണ് ​പാ​പ്പ​ന് ​ഇ​നി​ ​ബാ​ക്കി​യു​ള്ള​ത്.​ ​മേയ് ​അ​ഞ്ച് ​മു​ത​ൽ​ ​പാ​പ്പ​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​പു​ന​രാ​രം​ഭി​ക്കാ​നാ​ണ് ​നീ​ക്ക​മെ​ന്ന് ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​അ​റി​യി​ച്ചു.

രാജമൗലിയുടെ

ചിത്രത്തിനും ബ്രേക്ക്

രാം​ച​ര​ൺ​ ​തേ​ജ,​ ​ജൂ​നി​യ​ർ​ ​എ​ൻ.​ടി.​ആ​ർ,​ ​അ​ജ​യ് ​ദേ​വ്‌​ഗ​ൺ,​ ​ആ​ലി​യ​ ​ഭ​ട്ട് ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ളാ​ക്കി​ ​രാ​ജ​മൗ​ലി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ആ​ർ.​ആ​ർ.​ ​ആ​റി​ന്റെ​ ​ഷൂ​ട്ടിം​ഗും​ ​കൊ​വി​ഡ് ​ര​ണ്ടാം​ ​ത​രം​ഗ​ത്തെ​ ​തു​ട​ർ​ന്ന് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​നി​റു​ത്തി.
തെ​ല​ങ്കാ​ന​യി​ൽ​ ​രാ​ത്രി​കാ​ല​ ​ക​ർ​ഫ്യൂ​ ​പു​റ​പ്പെ​ടു​വി​ച്ച​തി​നാ​ലാ​ണ് ​ആ​ർ.​ആ​ർ.​ആ​ർ.​ ​നി​റു​ത്തി​വ​ച്ച​ത്. മേ​യ് 1​ ​വ​രെ​ ​അ​മ്പ​തി​ൽ​ ​ക​വി​യാ​ത്ത​ ​ചി​ത്രീ​ക​ര​ണ​ ​സം​ഘ​ത്തെ​ ​വ​ച്ച് ​മാ​ത്ര​മേ​ ​ഷൂ​ട്ടിം​ഗ് ​തു​ട​രാ​ൻ​ ​പാ​ടു​ള്ളൂ​വെ​ന്ന് ​തെ​ലു​ങ്ക് ​ഫി​ലിം​ ​ചേം​ബ​ർ​ ​ഒ​ഫ് ​കോ​മേ​ഴ്സ് ​ച​ല​ച്ചി​ത്ര​ ​പ്ര​വ​ർ​ത്ത​ക​രെ​ ​അ​റി​യി​ച്ചി​രു​ന്നു.​ ​തു​ട​ർ​ന്നാ​ണ് ​രാ​ജ​മൗ​ലി​ ​ത​ന്റെ​ ​ചി​ത്ര​ത്തി​ന്റെ​ ​പു​തി​യ​ ​ഷെ​ഡ്യൂ​ൾ​ ​കാ​ൻ​സ​ൽ​ ​ചെ​യ്ത​ത്.​ ​അ​മ്പ​ത് ​പേ​ര​ട​ങ്ങു​ന്ന​ ​ചി​ത്രീ​ക​ര​ണ​ ​സം​ഘ​ത്തെ​ ​വ​ച്ച് ​ആ​ർ.​ആ​ർ.​ആ​ർ.​ ​പോ​ലൊ​രു​ ​ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്ര​ത്തി​ന്റെ​ ​ഷൂ​ട്ടിം​ഗ് ​തു​ട​രാ​നാ​വാ​ത്ത​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.​ ​ചി​ത്ര​ത്തി​ന്റെ​ ​എ​ൺ​പ​ത്തി​യ​ഞ്ച് ​ശ​ത​മാ​ന​ത്തോ​ളം​ ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു.​ ​രാം​ച​ര​ൺ​ ​തേ​ജ​യും​ ​ആ​ലി​യ​ ​ഭ​ട്ടും​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ര​ണ്ട് ​ഗാ​ന​ങ്ങ​ളു​ൾ​പ്പെ​ടെ​യു​ള്ള​ ​ചി​ല​ ​രം​ഗ​ങ്ങ​ളാ​ണ് ​ഇ​നി​ ​ചി​ത്രീ​ക​രി​ക്കാ​ൻ​ ​ബാ​ക്കി​യു​ള്ള​ത്. കൊ​വി​ഡ് ​വ്യാ​പ​നം​ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ​ ​ശേ​ഷ​മേ​ ​ചി​ത്ര​ത്തി​ന്റെ​ ​അ​ടു​ത്ത​ ​ഷെ​ഡ്യൂ​ൾ​ ​ആ​രം​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്ന് ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പ​റ​യു​ന്നു.

കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായ ശേഷമേ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ആരംഭിക്കുകയുള്ളൂവെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAMMOOTY, MOHANLAL, SURSEHGOPI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.