നാടൻ ലുക്കിൽ മാത്രം പ്രത്യക്ഷപ്പെടാറുള്ള
രചന നാരായണൻകുട്ടിയുടെ വേഷപ്പകർച്ച െെവറലാകുന്നു
നാടൻ ലുക്കിൽ മാത്രം കാണാറുള്ള രചന നാരായണൻകുട്ടി ഇപ്പോൾ അടിമുടി മാറി. നർത്തകിയും നടിയുമായ രചന മിക്കപ്പോഴും സാരിയിലാണ് പ്രത്യക്ഷപ്പെടാറുള്ളത്. എന്നാൽ താരത്തിന്റെ മോഡേൺ ലുക്കിലുള്ള ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ തരംഗമാവുന്നു. നിമിഷനേരം കൊണ്ടാണ് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തത്. താരത്തിന് നാടൻ ലുക്കുംമോഡേൺ ലുക്കും ഒരേപോലെചേരുമെന്ന് താരത്തിന്റെ ആരാധകർ പറയുന്നു. വെള്ളത്തിൽ നൃത്തം ചെയ്യുന്ന ചിത്രങ്ങൾ വെള്ളം സീരീസ് എന്നപേരിൽ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു.
താരത്തിന്റെ പുതിയ ചിത്രങ്ങൾ കണ്ട ആരാധകർ താരം ഗ്ലാമറസ്വേഷങ്ങൾ ചെയ്യാൻപോവുകയാണോ എന്ന തരത്തിലുള്ളചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ താരം ഇപ്പോൾ ഗ്ലാമറസ്വേഷങ്ങളൊന്നും ചെയ്യുന്നില്ലെന്നും. അത്തരത്തിലുള്ള ഗ്ലാമറസ്വേഷങ്ങൾ ചെയ്യാൻ മടിയില്ലെന്നും താരം പറയുന്നു. തിരഞ്ഞെടുക്കുന്ന ചിത്രങ്ങളിലെ തിരക്കഥകൾക്കാണ് പ്രാധാന്യം നൽകാറുള്ളതെന്നും. തിരക്കഥ ഡിമാൻഡ് ചെയ്യുന്നുണ്ടെങ്കിൽ ഗ്ലാമറസ്വേഷങ്ങൾ ചെയ്യാൻ മടിയില്ലെന്നും താരം കൂട്ടിച്ചേർത്തു. ബി .ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ആറാട്ടിൽ സുപ്രധാനവേഷത്തിൽ രചന എത്തുന്നുണ്ട്. ചിത്രത്തിന്റെ ഡബ്ബിംഗ് ജോലികൾ പുരോഗമിക്കുകയാണ്. ബാബുരാജ് സംവിധാനം ചെയ്ത ബ്ലാക്ക്കോഫിയാണ് രചനയുടേതായി ഏറ്റവുമൊടുവിൽ റിലീസ് ചെയ്തചിത്രം. കുച്ചിപ്പിടിയിൽ ബിരുദാന്തര ബിരുദംനേടിയ രചന ഇപ്പോൾമോഹിനിയാട്ടത്തിൽ ഡിപ്ലോമ ചെയ്യുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |