SignIn
Kerala Kaumudi Online
Friday, 19 April 2024 4.45 PM IST

ജോ‌ർജിയൻ നഴ്സിന് ‌ടെയ്‌ലർ സ്വിഫ്‌റ്റിന്റെ സ്നേഹസമ്മാനം

gift

ഡബ്ലിൻ: കൊവിഡ് പോരാട്ടത്തിൽ മുൻ നിരയിലുള്ള നഴ്സിന് സമ്മാനം നൽകി ബ്രിട്ടീഷ് പോപ്പ് ഗായിക ടെയ്‌ലർ സ്വിഫ്‌റ്റ്. ജോര്‍ജിയന്‍ സ്വദേശിനിയായ നഴ്‌സ് ബ്രിട്ട തോംസണിന് ടീ ഷര്‍ട്ടുകള്‍, മെഴുകു തിരികള്‍, ഒരു പുതപ്പ്, നോട്ട്ബുക്ക്, ഷാംപെയ്ന്‍ ഗ്ലാസുകള്‍ എന്നിവയ്‌ക്കൊപ്പം സ്വന്തം കൈപ്പടയിലെഴുതിയ ഒരു നന്ദിക്കുറിപ്പുമാണ് ഗായിക സമ്മാനമായി അയച്ചു നൽകിയത്.

ഡബ്ലിനിലെ എയര്‍ ഇവാക്ക് ലൈഫ്ടീം ഹോസ്പിറ്റലിലാണ് ബ്രിട്ട ജോലി ചെയ്യുന്നത്. കൊവിഡ്ക്കാലത്തെ ജോലിയെ പറ്റി ഒരു പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖമാണ് ബ്രിട്ടയ്ക്ക് ടെയ്ലറിന്റെ സമ്മാനം ലഭിക്കാൻ കാരണമായത്. ജോലിത്തിരക്കുകള്‍ക്കിടയില്‍ മനസ്സ് ശാന്തമാകാന്‍ ടെയ്‌ലര്‍ സ്വിഫ്‌റ്റിന്റെ ഗാനങ്ങളാണ് സഹായിക്കുന്നതെന്ന് ബ്രിട്ട പറഞ്ഞിരുന്നു. അഭിമുഖം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം ഗായികയുടെ പ്രതിനിധികള്‍ ബ്രിട്ടയെ വിളിച്ച് ഒരു സമ്മാനമുണ്ടെന്ന് അറിയിച്ചു. പായ്ക്കറ്റ് തുറക്കുമ്പോള്‍ ആകാംക്ഷ കൊണ്ട് കൈ വിറയ്ക്കുകയായിരുന്നുവെന്നാണ് ബ്രിട്ട പറയുന്നത്.
ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഞാന്‍ പായ്ക്കറ്റ് തുറന്നപ്പോള്‍ കത്ത് മുകളില്‍ തന്നെയുണ്ടായിരുന്നു. ഒറ്റയടിക്ക് എല്ലാം വായിക്കാന്‍ പോലും പറ്റുന്നുണ്ടായിരുന്നില്ല. താഴെ ആ ഒപ്പ് കൂടി കണ്ടപ്പോള്‍ ഞാന്‍ ശരിക്കും അമ്പരന്നു പോയി - ബ്രിട്ട പറയുന്നു. മറ്റുള്ളവരെ സഹായിക്കാനായി സ്വന്തം ജീവിതം തന്നെ അപകടത്തിലാക്കിയ ധീര എന്നാണ് ടെയ്‌ലർ ബ്രിട്ടയെക്കുറിച്ച് കത്തിൽ കുറിച്ചിരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, GIFT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.