കോട്ടയം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി ജില്ലാ ആയുർവേദ ആശുപത്രിയും. മനസ്വിയെന്ന പേരിൽ ആയുഷ് വകുപ്പിന്റെ മാനസികാരോഗ്യ വിഭാഗം ആരംഭിച്ചിരിക്കുന്ന പദ്ധതിയെ രണ്ടായാണ് തിരിച്ചിരിക്കുന്നത്. കൊവിഡ് രോഗികളുടെയും ക്വാറന്റൈനിലിരിക്കുന്നവരുടെയും ആരോഗ്യവും മാനസികാരോഗ്യവും ഉറപ്പാക്കുന്നതിനായി ഭേഷജം എന്ന പേരിലും, കൊവിഡ് ഭേദമായവരുടെ രോഗ പ്രതിരോധം ഉറപ്പാക്കുന്നതിനായി പുനർജനി എന്ന പേരിലുമാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ക്വാറന്റൈനിലും, കൊവിഡ് ചികിത്സയിലുമിരിക്കുന്നവർക്ക് ഫോൺ വഴി കൗൺസിലിംഗും നടപ്പാക്കും. കൊവിഡ് വന്നവർക്ക് ഉണ്ടാകുന്ന ഉറക്കക്കുറവ് ,മാനസിക സംഘർഷം, ഭയം എന്നിവയ്ക്കുള്ള ചികിത്സയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഉറക്കക്കുറവ്, മനസികപിരിമുറുക്കം,ഓർമക്കുറവ് ,അകാരണമായ ഭയം,വിഷാദം, മദ്യപാനാസക്തി എന്നിവയുള്ളവർക്ക് നേരിട്ടെത്തിയും കൗൺസിലിംഗിന്റെ ഭാഗമാകാം. കൊവിഡ് ഭേദമായവർക് പുനർജനി പദ്ധിതിയിലൂടെ സൗജന്യ മരുന്നുകളും ലഭ്യമാണ്. ജില്ലാ ആയുർവേദ ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിലെ ഡോ.കെ.കമൽദീപാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഫോൺ: 9061852703.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |