ചെങ്ങന്നൂർ: തിരുവൻവണ്ടൂരിൽ ഇടത്വലത് മുന്നണികൾ നടത്തിയ അവിശുദ്ധ കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് ബി.ജെ.പി അംഗങ്ങൾ തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ച് പ്രതിഷേധം നടത്തി. പാർലമെന്ററി പാർട്ടി ലീഡർ സജു ഇടക്കല്ലിൽ, പഞ്ചായത്ത് അംഗങ്ങളായ മനു തെക്കേടത്ത്, കലാ രമേശ്, നിഷ ബിനു, ശ്രീവിദ്യ സുരേഷ് എന്നിവർ മുദ്രാവാക്യം മുഴക്കി സഭ ബഹിഷ്കരിച്ച് പുറത്തെത്തിയത്. തുടർന്ന് നടത്തിയ പ്രതിഷേധയോഗം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ്.കെ രാജീവ് അദ്ധ്യക്ഷനായി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പ്രമോദ് കാരയ്ക്കാട്, സെക്രട്ടറി അനീഷ് മുളക്കുഴ, വൈസ് പ്രസിഡന്റ് സതീഷ് കൃഷ്ണൻ, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് അജി.ആർ നായർ, ശ്രീരാജ് ശ്രീവിലാസം, എസ്.രഞ്ജിത്ത്, പി.ടി ലിജു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |