തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഇപ്പോൾ താനൊന്നും പറയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫലത്തെ പറ്റി മനഃപായസമുണ്ണുന്ന ഒരുപാട് പേരുണ്ട്. അവർ മനഃപായസമുണ്ട് കഴിയട്ടെ എന്നു മാത്രം .രോഗവ്യാപനം പരമാവധി തടയാനാണ് നാം ശ്രമിക്കുന്നത്. ആ ശ്രമം വിജയിപ്പിക്കാൻ കഴിയുന്ന ഒരു സമൂഹമാണ് നമ്മുടേത്. അത് നമ്മൾ നേരത്തേ തെളിയിച്ചിട്ടുണ്ട്.
മന്ത്രി ജലീലിന്റെ രാജിയെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കേണ്ട കാര്യമില്ല.അതിന്റെ മറ്റു കാര്യങ്ങൾ ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അദ്ദേഹവുമായി ചർച്ച ചെയ്തിട്ട് അതേക്കുറിച്ച് പറയാം. നിയമനത്തിന് നിലവിലുള്ള യോഗ്യതയിൽ ഇളവ് വരുത്തിയാൽ അത് പരിശോധിക്കേണ്ടി വരും.കൂടുതൽ യോഗ്യത വയ്ക്കുന്നു എന്നു പറഞ്ഞ് മന്ത്റി ഒരു ഫയൽ അയച്ചാൽ സാധാരണ ഗതിയിൽ അത് അംഗീകരിച്ചു കൊടുക്കയല്ലേ ചെയ്യുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |