ഇരവിപുരം: ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷണം പതിവാക്കിയ യുവാവിനെ പൊലീസ് പിടികൂടി. വടക്കേവിള അയത്തിൽ ചേരിയിൽ നേതാജി നഗർ 137 ചരുവിള വീട്ടിൽ സുധിയാണ് (30) ഇരവിപുരം പൊലീസിന്റെ പിടിയിലായത്.കഴിഞ്ഞ ദിവസം രാത്രി രണ്ടാം നമ്പർ ജംഗ്ഷന് സമീപത്തുള്ള വീട്ടുമുറ്റത്ത് നിറുത്തിയിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് ബാറ്ററി ഇളക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രദേശത്ത് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. ഇയാൾ മോഷണത്തിനായി സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ബാറ്ററി മോഷ്ടാവ് പിടിയിലായതറിഞ്ഞ് സമാനമായ പരാതിയുമായി നിരവധിപേർ ഇരവിപുരം സ്റ്റേഷനിലെത്തി. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. ഇരവിപുരം എസ്.എച്ച്.ഒ പി.എസ്. ധർമ്മജിത്ത്, എസ്.ഐമാരായ ദീപു, സൂരജ് ഭാസ്കർ, സുതൻ, ജയകുമാർ, ഷാജി, എ.എസ്.ഐ ജയപ്രകാശ്, സി.പി.ഒമാരായ മനാഫ്, വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |