തിരുവനന്തപുരം:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഓക്സിജൻ സൗകര്യമുള്ള രണ്ട് ആംബുലൻസുകൾ ഏർപ്പെടുത്തിയതായി കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.കൊവിഡ് പോസിറ്റീവായ രോഗികൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ഇതിന്റെ സേവനം ഉപയോഗപ്പെടുത്താം. ആംബുലൻസ് ക്രമീകരണത്തിനു രണ്ട് നോഡൽ ഓഫീസർമാരെയും നിയമിച്ചു. തിരുവനന്തപുരം,നെയ്യാറ്റിൻകര,കാട്ടാക്കട താലൂക്കുകൾക്കായി അജയകുമാറിനെ നോഡൽ ഓഫീസറായും ഡോ.സ്റ്റാൻലിയെ ചാർജ് ഓഫീസറായും നിയമിച്ചു.നെടുമങ്ങാട്, ചിറയിൻകീഴ്, വർക്കല താലൂക്കുകൾക്കായി കെ.പി. ജയകുമാറിനെ നോഡൽ ഓഫീസറായും ഡോ.അജേഷിനെ ചാർജ് ഓഫീസറായും നിയമിച്ചു.പൊതുജനങ്ങൾക്കു സേവനങ്ങൾക്കായി 1077 , 0471- 2477088, 2471088, 9188610100 ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |