ചണ്ഡിഗഡ്: ആശുപത്രിയിൽ അതിക്രമിച്ചു കയറി 1710 ഡോസ് കൊവിഡ് വാക്സിനുകൾ കവർന്നു. ഹരിയാനയിലെ ജിന്ദിന്റെ പിപി സെന്റർ ജനറൽ ആശുപത്രിയിലെ സ്റ്റോർ റൂമിൽ നിന്നാണ് കൊവാക്സിൻ, കൊവീഷീൽഡ് വാക്സിനുകൾ കവർന്നത്. ജില്ലയിൽ ഇപ്പോൾ വാക്സിനുകൾ ഇല്ലാതെ ബുദ്ധിമുട്ടുകയാണ്.
കൊവിഡ് വാക്സിനുകൾ കൈക്കലാക്കൽ മാത്രമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും, അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. സ്റ്റോർ റൂമിലെ മറ്റ് മരുന്നുകളോ, പണമോ ഒന്നും മോഷ്ടാക്കൾ കൊണ്ടുപോയിട്ടില്ല. പ്രതികളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നാണ് സൂചന.
സ്റ്റോറൂമിന് സമീപം സിസിടിവി ക്യാമറ സ്ഥാപിക്കുകയോ, സെക്യൂരിറ്റിയെ വയ്ക്കുകയോ ചെയ്തിരുന്നില്ല. ഹരിയാനയിൽ കഴിഞ്ഞ ദിവസം 9,623 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ 45 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |