SignIn
Kerala Kaumudi Online
Friday, 29 March 2024 12.03 PM IST

കൊവിഡ് വ്യാപനം: ഹോം ഡെലിവറിയുമായി കൺസ്യൂമർ ഫെഡ്

c

പാലക്കാട്: കൊവിഡ് രണ്ടാം തരംഗം പിടിമുറുക്കിയ സാഹചര്യത്തിൽ ഹോം ഡെലിവറിയുമായി കൺസ്യൂമർ ഫെഡ്. അനാവശ്യമായി പുറത്തിറങ്ങേണ്ട എന്ന സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കാൻ ഹോം ഡെലിവറി സംവിധാനം കൺസ്യൂമർ ഫെഡ് ആരംഭിച്ചത്. അരിയും പലവ്യഞ്ജന സാധനങ്ങളും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ, മറ്റു ഭക്ഷ്യവസ്തുക്കൾ, പഠനോപകരണങ്ങൾ, മരുന്നുകൾ എന്നിവയെല്ലാം കൺസ്യൂമർ ഫെഡ് വീട്ടിലെത്തിക്കും.

ജില്ലയിലെ 13 ഔട്ട്‌ലെറ്റുകൾ, രണ്ടു മൊബൈൽ ത്രിവേണികൾ, ഒരു ഇ-ത്രിവേണി എന്നിവയിലൂടെയാണ് ഹോം ഡെലിവറി. ഓരോ ഔട്ട്‌ലെറ്റിലും ഹോം ഡെലിവറിക്ക് ജീവനക്കാർക്ക് ചുമതല നൽകി. ഇവരുടെ നമ്പറുകളിലേക്ക് ആവശ്യമായ സാധനങ്ങളുടെ പട്ടിക വാട്സ് ആപ്പ് ചെയ്യുകയോ വിളിച്ചുപറയുകയോ ചെയ്താൽ സാധനങ്ങൾ വീട്ടിലെത്തും. അധിക വില ഈടാക്കില്ല. കിടപ്പിലായവർ, കണ്ടെയ്ൻമെന്റ് സോണിലുള്ളവർ എന്നിവർക്കാണ് തുടക്കത്തിൽ ഈ സംവിധാനം ഒരുക്കുന്നത്. ആവശ്യക്കാർ കൂടിയാൽ എല്ലായിടത്തും ഹോം ഡെലിവറി ഒരുക്കാനാണ് തീരുമാനം.

കണ്ടെയ്ൻമെന്റ് സോണുകളിൽ മൊബൈൽ ത്രിവേണി നേരിട്ടെത്തി സാധനങ്ങൾ ആവശ്യക്കാർക്ക് നൽകും. ഇതിനായി വാർഡുകളിലെ ജാഗ്രതാ സമിതി കൺസ്യൂമർ ഫെഡിനോട് ആവശ്യപ്പെട്ടാൽ മതി. കൊവിഡ് ഒന്നാം തരംഗത്തിൽ കൺസ്യൂമർ ഫെഡിന്റെ മൊബൈൽ ത്രിവേണി കണ്ടെയ്ൻമെന്റ് സോണിലെത്തി സാധനങ്ങൾ നൽകിയത് ഏറെ സഹായമായിരുന്നു. പൊതുവിപണിയേക്കാൾ വിലക്കുറവിൽ സാധനങ്ങൾ ലഭിക്കും.

കൊവിഡ് വ്യാപനം രൂക്ഷമായതോടെ പല ആളുകൾക്കും ആവശ്യത്തിന് മരുന്ന് കിട്ടാത്ത സ്ഥിതിയുണ്ട്. ഇതിന് പരിഹാരമായി മരുന്നുകളും വീട്ടിലെത്തിക്കും. ഇതിന് ഡോക്ടറുടെ കുറിപ്പ് അയച്ച് കൊടുക്കണം.

ഓരോ ഔട്ട് ലൈറ്റിനും പ്രത്യേകം മൊബൈൽ നമ്പർ നൽകിയതിന് പുറമെ 04912500189, 9656777577 എന്ന ടോൾ ഫ്രീ നമ്പറുമുണ്ട്. ഔട്ട് ലൈറ്റുകളിലെ നമ്പറുകളിൽ കിട്ടാത്തവർക്കും പദ്ധതിയെ കുറിച്ച് സംശയങ്ങൾ ഉള്ളവർക്കും ഇതിൽ വിളിക്കാം.

-വി.ശുഭ, ജില്ലാ റീജണൽ മാനേജർ, കൺസ്യൂമർ ഫെഡ്

ത്രിവേണി- മൊബൈൽ നമ്പർ

1.അഗളി- 7736210329
2.ആലത്തൂർ- 9947610238
3.ചെർപ്പുളശ്ശേരി- 9288603488
4.കുഴൽമന്ദം- 9447375420
5.പാലക്കാട് കോട്ട- 9947608207
6.എടത്തനാട്ടുകര- 9747140131
7.കൂറനാട്- 8086196040
8.മണ്ണാർക്കാട്- 9847982073
9.നെന്മാറ- 9645666198
10.ഒറ്റപ്പാലം- 9745481194
11.പട്ടാമ്പി- 9048489978
12.പാലക്കാട് റെയിൽവേ കോളനി- 9037988046
13.തച്ചമ്പാറ- 9400084458

ഇ ത്രിവേണി

1.ആലത്തൂർ- 7560933545

മൊബൈൽ ത്രിവേണി

1.മലമ്പുഴ- 944761 3936
2.ആലത്തൂർ- 9526271416

നീതി മെഡിക്കൽ സ്റ്റോർ

1.കൂറ്റനാട്- 9747494005
2.പട്ടാമ്പി- 9747360912
3.ചെർപ്പുളശ്ശേരി- 9747195001
4.കടമ്പഴിപ്പുറം- 9495707791
5.ചിറ്റൂർ- 9567417670
6.പാലക്കാട്- 9446637652

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.