SignIn
Kerala Kaumudi Online
Thursday, 06 May 2021 6.53 AM IST

ജയിലിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം, പൂച്ച അറസ്റ്റിൽ

arrest

പനാമ സിറ്റി: പനാമയിലെ കോളണിലെ ന്യൂസ എസ്പെരൻസ ജയിലിലേക്ക് മയക്കുമരുന്ന് കടത്തിയ പൂച്ച പൊലീസ് പിടിയിലായി. പനാമ സിറ്റിയുടെ വടക്ക് കരീബിയൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ജയിലിൽ 1700 തടവുകാരുള്ളത്. ഇവിടുത്തെ ചില തടവുകാർക്കായിട്ടാണ് കൊക്കെയ്നും കഞ്ചാവും പൂച്ചയുടെ ശരീരത്തിൽ ഘടിപ്പിച്ച ചെറിയ തുണി സഞ്ചികളിലാക്കി കടത്താൻ ശ്രമിച്ചതെന്നാണ് വിവരം. പൂച്ചയുടെ കഴുത്തിന് ചുറ്റുമായിട്ടാണ് തുണിസഞ്ചി കെട്ടിയിരുന്നത്.

പൂച്ചയിൽ നിന്ന് പിടിച്ചത് കഞ്ചാവ്, ക്രാക്ക്, കൊക്കെയ്‌ൻ എന്നീ ലഹരി വസ്‌തുക്കളാണെന്നാണ് റിപ്പോർട്ട്. ഭക്ഷണം കാട്ടിയാണ് തടവുകാർ പൂച്ചയെ ആകർഷിച്ചിരുന്നത്. പൂച്ചയെ മൃഗങ്ങളുടെ ദത്തെടുക്കൽ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പ്രോസിക്യൂട്ടറായ എഡ്വാഡോ റോഡ്രഗ്വേസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരെങ്കിലും ഏറ്റെടുക്കാൻ എത്തുന്നതുവരെ പൂച്ച ദത്തെടുക്കൽ കേന്ദ്രത്തിൽ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ജയിലിന് പുറത്തുള്ള ആളുകളാണ് ലഹരിവസ്‌തുക്കൾ പൂച്ചയുടെ ശരീരത്തിൽ കെട്ടിവച്ചതെന്നാണ് റിപ്പോർട്ടുകൾ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, ARREST
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.