SignIn
Kerala Kaumudi Online
Thursday, 05 August 2021 1.18 AM IST

പൊന്നാനി മഷിയിൽ വിരിയുന്ന വിസ്മയം

photo

ആലപ്പുഴ: ലോകമേ തറവാട് ബിനാലെ വേദിയിൽ പൊന്നാനി മഷിയിൽ വിസ്മയം തീർത്ത പൊന്നാനി സ്വദേശിയായ കലാകാരൻ താജ് ബക്കറിന് ആരാധകരേറെ. കുന്നക്കായുടെ തൊലി കരിച്ച് ആ മരത്തിന്റെ തന്നെ കറ പശയായി ഉപയോഗിച്ചാണ് ഈ മഷി നിർമ്മിച്ചെടുക്കുന്നത്.

പുരാതന കാലത്ത് മുസ്ലിം മതഗ്രന്ഥങ്ങൾ രചിക്കാൻ ഉപയോഗിച്ചിരുന്ന മഷിയാണിത്. പൊന്നാനിയിലാണ് ഉത്പാദനം. പൊന്നാനിയുടെ പശ്ചാത്തലത്തിൽ വരച്ച ചിത്രങ്ങളാണ് ഇദ്ദേഹം ബിനാലെ വേദിയിൽ പ്രദർശിപ്പിച്ചിട്ടുള്ളത്.
തികച്ചും പ്രകൃതിദത്തമായ രീതിയിൽ നിലവിൽ ഒരാൾ മാത്രമാണ് ഇവിടെ മഷി ഉത്പാദിപ്പിക്കുന്നത്. ഒരുമാസത്തോളമെടുക്കും നിർമ്മാണത്തിന്. മഴക്കാലമൊഴികെയുള്ള സമയത്താണിവ നിർമ്മിക്കുന്നത്.

പൊന്നാനിയിലെ തീര ദേശം, മത്സ്യത്തൊഴിലാളികൾ, പുരാതന കാലത്ത് ചരക്ക് നീക്കത്തിനായി ഉപയോഗിച്ചിരുന്ന പ്രത്യേക തരം വള്ളങ്ങൾ, അവിടത്തെ രാഷ്ട്രീയം, ഇലകൾ പച്ച എന്ന പേരിൽ കേരളത്തിൽ കാണപ്പെടുന്ന വിവിധ മരങ്ങളുടെ ചിത്രങ്ങൾ, ചക്ക, മാങ്ങ, തേങ്ങ, കോഴി, നായ, പൂച്ച തുടങ്ങി നിരവധി ചിത്രങ്ങളാണ് വരച്ച് പ്രദർശിപ്പിച്ചിട്ടുള്ളത്. രാജ്യാന്തര തരത്തിൽ തന്നെ സോഷ്യൽ മീഡിയാ ചലഞ്ചായി മാറിയ 'ഇൻക് ടോബർ' സിരീസിന്റെ ഭാഗമായാണ് താജ് ബക്കർ ചിത്രങ്ങൾ വരച്ച് തുടങ്ങിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.